മെഡിക്കല്‍ കോളജിലെ അധ്യാപകരുടെ കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്നു
ഒലവക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് തുടങ്ങാനിരിക്കുന്ന എം.ബി.ബി.എസ് നാലാം ബാച്ചിന്റെ പ്രവേശന നടപടി ആരംഭിച്ചെങ്കിലും അധ്യാപകരുടെ കൊഴിഞ്ഞുപോക്ക് കൂടുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവേശനം ഇതോടെ പ്രതിസന്ധിയിലാവും.
നിലവില്‍ ഫാക്കല്‍റ്റി വിഭാഗത്തില്‍ 29.1 ശതമാനവും റെസിഡന്റ് വിഭാഗത്തില്‍ 35.5 ശതമാനവുമാണ് അധ്യാപകരുടെ കുറവ്. കരാറടിസ്ഥാനത്തില്‍ നിയമിച്ചതിനാലാണ് അധ്യാപക കൊഴിഞ്ഞു പോക്ക് രൂക്ഷമായത്.
വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായ 38 അധ്യാപകര്‍ ഉള്‍പ്പെടെ 281 തസ്തികകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഒഴിവുള്ള തസ്തികകളില്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നിയമനം പൂര്‍ത്തിയായില്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം റദ്ദാകും.
ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ നടന്നത്. പി.എസ്.സി വഴി സ്ഥിര നിയമനം നടപ്പാക്കിയാലേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകൂ നിലവിലെ സാഹചര്യത്തില്‍ പി.എസ.്‌സി മുഖേന നിയമനം നടത്തുകയാണെങ്കില്‍ കാലതാമസം നേരിടും.
അതിനാല്‍ സര്‍ക്കാരിന്റെ വിദഗ്ധ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അധ്യാപക നിയമനം പുരോഗമിക്കുന്ന ഘട്ടത്തിലാണ് കൊഴിഞ്ഞ് പോക്ക് കൂടുന്നത്.
മെഡിക്കല്‍ കോളജിലെ അധ്യാപക ക്ഷാമം കഴിഞ്ഞ വര്‍ഷം എട്ട് ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 25 ശതമാനമായി ഉയര്‍ന്നു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക ഡോക്ടര്‍മാരുടെ കുറവ് 10 ശതമാനവും പ്രൈവറ്റ് മെഡിക്കല്‍ കോളജുകളില്‍ അഞ്ച് ശതമാനത്തിലും കൂടരുതെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധന. വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ നിര്‍മാണവും അന്തിമഘട്ടത്തിലാണ്.
നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് താമസം ഒരുക്കാനാണ് അധികൃതരുടെ തീരുമാനം.
പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായശേഷമാകും ആണ്‍കുട്ടികള്‍ക്ക് താമസം ഒരുക്കുക.
100 വിദ്യാര്‍ഥിനികള്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ആദ്യ മൂന്ന് നിലകളിലായി താമസം തുടങ്ങി. ലിഫ്റ്റ് നിര്‍മാണം പൂര്‍ത്തിയായാല്‍ ബാക്കി നിലകളിലും താമസമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."