ഷാര്‍ജ പുസ്തകോല്‍സവം തുടങ്ങി
ഷാര്‍ജ: 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഷാര്‍ജ ഭരണാധികാരി ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
ഓപ്പണ്‍ ബുക്‌സ് ഓപ്പണ്‍ മൈന്‍ഡ് എന്ന ശീര്‍ഷകത്തില്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ലോക പുസ്തകമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 1,800 ലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്.
ലോകത്തെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം മലയാളത്തിലെ എഴുത്തുകാരും സിനിമാതാരങ്ങളും ഷാര്‍ജയില്‍ എത്തും.
ലോകത്തെ ഏറ്റവും മികച്ച മൂന്ന് പുസ്തക മേളകളില്‍ ഒന്നാണിത്. 68 രാജ്യങ്ങളില്‍ നിന്നായി പ്രശസ്തരായ 173 എഴുത്തുകാര്‍ക്ക് പുറമെ 90 സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് പ്രധാനമായും കേരളത്തിലെ പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളത്തില്‍ 230 ലധികം പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. 10 ദിവസം നീണ്ടുനില്‍ക്കുന്നതാണ് മേള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."