ചെമ്പുചിറയിലെ ചെരുപ്പ് നിര്‍മാണ ശാലയ്ക്ക് വൈദ്യുതി കണക്ഷന് നല്കി
പുതുക്കാട്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുചിറയില്‍ ഉള്ള സ്വകാര്യ വ്യക്തിയുടെ നിര്‍ദിഷ്ട ചെരുപ്പ് നിര്‍മാണ ശാലയ്ക്ക് കെ.എസ്.ഇ.ബി അധികൃതര്‍ ശനിയാഴ്ച വൈദ്യുതി കണക്ഷന് നല്കി.
നാട്ടുകാരും അയല്‍വാസികളും അടങ്ങിയ സമരസമിതിയുടെ എതിര്‍പ്പിനെ മറികടക്കാനായി സമരസമിതി നേതാക്കളായ എം.ആര് രഞ്ജിത്, പി.എസ് പ്രശാന്ത്, ദിദിന്‍, ഞാറ്റുവെട്ടി, ശിവന് ഞാറ്റുവെട്ടി എന്നിവരെ വെള്ളിക്കുളങ്ങര പൊലിസ് രാവിലെ തന്നെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തു.
ചാലക്കുടി ഡി.വൈ.എസ്.പി സി.എസ് ഷാഹുല്‍ ഹമീദ്, കൊടകര സി.ഐ കെ സുമേഷ്, വനിതാ സി.ഐ പ്രസന്ന അമ്പുരത്ത് , വെള്ളിക്കുളങ്ങര എസ്.ഐ എം.ബി സിബിന് എന്നിവരുടെ നേതൃത്വത്തില്‍ വനിതാ പൊലിസ് ഉള്‍പ്പെടെ 130 ഓളം പൊലിസുകാരും ചാലക്കുടി അഗ്നിശമനസേനയും ആംബുലന്‍സും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."