സര്‍ക്കാരുകളുടെ ജനവിരുദ്ധ നയം: യു.ഡി.എഫ് പ്രതിഷേധ സദസ് നടത്തി
മാള: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ ജന വിരുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് കൊടുങ്ങല്ലൂര്‍
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊയ്യ എ.കെ.എം ഹൈസ്കൂള്‍ മൈതാനിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം
കമ്പനി പടി ചുറ്റി സാംസ്കാരിക നിലയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സദസ്സ് കെ.പി.സി.സി സെക്രട്ടറിയും, മുന്‍ എം.എല്‍.എയുമായ ടി.യു രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി.ഡി ജോസ് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടിമാരായ ടി.എം നാസ്സര്‍, വി.എ അബ്ദുള്‍ കരീം, അഡ്വ: വി.എം മൊഹിയുദ്ദീന്‍, കൊടുങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.ഐ നജീബ്. ഘടക കക്ഷി നേതാക്കളായ ജെ.ഡി.യു സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.സി വര്‍ഗ്ഗീസ്, പി.കെ നാഷാദ്, എം.എച്ച് ഫൈസല്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ എം.ബി.സുരേഷ്, എന്‍.എസ്സ് .വിജയന്, ജോണ്‍ കെന്നഡി, കെ.കെ. രവി നമ്പൂതിരി ,വി.എ.നദീര്‍.രാജീവ് പടിഞ്ഞാറ്റ്, ഡില്‍സണ്‍ കൊട്ടേക്കാട്, ഇ.വി സജീവന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മ്മല്‍.സി.പാത്താടന്‍,
ദേശിയ കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാനകമ്മിറ്റി അംഗം കെ.എം പുരുഷോത്തമന്, മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജയാ ചന്ദ്രന്, ഹൈദര്‍ മാരേക്കാട്, വക്കച്ചന് അമ്പൂക്കന്, ബാലചന്ദ്രന് തുടങ്ങി ജനപ്രതിനിധികള്‍ പ്രമുഖ നേതാക്കള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."