യൂത്ത് ലീഗ് യുവജന യാത്രക്ക് 24ന് കാസര്‍കോട്ട് തുടക്കം
കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യുവജനയാത്രക്ക് 24ന് കാസര്‍കോട്ട് തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന യാത്ര ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും.
വര്‍ഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരായും കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ വിശദീകരിക്കാനുമാണ് യുവജന യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാനും മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24ന് വൈകിട്ട് 3.30ന് മഞ്ചേശ്വരം ഉദ്യാവരത്ത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഗുലാം നബി ആസാദ്, ഡി.കെ സ്റ്റാലിന്‍, മണിശങ്കര്‍ അയ്യര്‍, നവജ്യോദ് സിങ് സിദ്ദു, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരും പങ്കെടുക്കും. ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലിയില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കും.
സമാപന സമ്മേളനത്തില്‍ 15000 വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ രാജ്യത്തിന് സമര്‍പ്പിക്കും. വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ റാലിയും ഉണ്ടാകും. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ട്രോമാകെയര്‍ അടക്കം വിവിധ മേഖലകളില്‍ പരിശീലനം ലഭിച്ചവരായിരിക്കും ഈ വൈറ്റ് ഗാര്‍ഡുമാര്‍.
24, 25, 26 തിയതികളില്‍ യാത്ര കാസര്‍കോട് ജില്ലയില്‍ പര്യടനം നടത്തും. 27, 28, 29-കണ്ണൂര്‍, 30, ഡിസംബര്‍ ഒന്ന്, രണ്ട്- കോഴിക്കോട്, മൂന്ന്-വയനാട്, അഞ്ച് മുതല്‍ ഒന്‍പത് വരെ -മലപ്പുറം, 10, 11-പാലക്കാട്, 12,13-തൃശൂര്‍, 15,16-എറണാകുളം, 17-ഇടുക്കി, 18 -കോട്ടയം, 19,20-ആലപ്പുഴ, 21-പത്തനംതിട്ട, 22-കൊല്ലം, 24-തിരുവനന്തപുരം എന്നിങ്ങനെയായിരിക്കും പര്യടനം.
സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."