മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി എം.എല്‍.എമാര്‍ ബന്ധുനിയമന വിവാദം നിയമസഭയിലേക്ക്
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദം നിയമസഭയിലേക്ക്. വിവാദത്തില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിയുടെ മറുപടി തേടി ഒന്‍പത് എം.എല്‍.എമാര്‍ ചോദ്യങ്ങള്‍ കൈമാറി. 27നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് ജനറല്‍മാനേജര്‍ തസ്തികയിലേക്ക് കെ.ടി അദീബിനെ നിയമിക്കാനിടയായ പ്രത്യേക സാഹചര്യമെന്തായിരുന്നു, പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധസമിതിയുടെ ശുപാര്‍ശ ആവശ്യമുണ്ടായിരുന്നോ, സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരന് സര്‍ക്കാരിലെ ഏതെങ്കിലും വകുപ്പിലോ, പൊതുമേഖലാസ്ഥാപനത്തിലോ ഡെപ്യൂട്ടേഷന് നിയമനത്തിന് അര്‍ഹതയുണ്ടോ, ഉണ്ടെങ്കില്‍ ഏത് ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയിട്ടുണ്ടോ ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ, തസ്തികയിലേക്കുള്ള യോഗ്യത ഏത് മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാണ് ഭേദഗതി ചെയ്തത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയാണ് എം.എല്‍.എമാര്‍ തേടിയിരിക്കുന്നത്.
വി.ഡി സതീശന്, വി.ടി ബല്‍റാം, സണ്ണിജോസഫ്, ഷാഫി പറമ്പില്‍, മഞ്ഞളാംകുഴി അലി, എല്‍ദോസ് കുന്നപ്പള്ളി, ഹൈബി ഈഡന്, എം. വിന്‍സന്റ് എന്നിവരാണ് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്കപ്പുറം ശബരിമലയ്ക്കൊപ്പം അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."