HOME
DETAILS

ഐസിലും വിഷം മത്സ്യപ്പെട്ടികളിലിടുന്ന ഐസുകളില്‍ ഫോര്‍മാലിന്‍

  
backup
August 06 2016 | 19:08 PM

%e0%b4%90%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d

കണ്ണൂര്‍: മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്നത് ഫോര്‍മാലിന്‍ ഐസുകള്‍. ജില്ലയിലെ ഐസ് ഫാക്ടറികളാണ് ഫോര്‍മാലിനെന്ന കൊടുംവിഷമായ രാസവസ്തു വെള്ളത്തില്‍ കലര്‍ത്തി ഐസാക്കി മാറ്റി മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്നത്.
മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ഐസുകളില്‍ അമോണിയം, ഫോര്‍മാലിന്‍ എന്നിവ ഉപയോഗിക്കുന്നത് വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മത്സ്യവ്യാപാരികള്‍ പുതിയ തന്ത്രവുമായി രംഗത്തുവന്നത്. തലശേരി, കണ്ണൂര്‍ ആയിക്കര എന്നിവടങ്ങളിലാണ് ജില്ലയിലെ ബഹുഭൂരിഭാഗം ഐസ് നിര്‍മാണ ഫാക്ടറികളുള്ളത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയുള്‍പ്പെടെയുള്ളസ്ഥലങ്ങളില്‍ നിന്നാണ് വടക്കേ മലബാറിലേക്ക് മത്സ്യമെത്തുന്നത്. ഉള്‍ക്കടലില്‍ പോയി മത്സ്യബന്ധനം നടത്തുന്ന കപ്പലുകളിലെ ഫ്രീസറുകളില്‍ ഫോര്‍മാലിനും അമോണിയയും തളിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങള്‍ കരയിലെത്തിക്കഴിഞ്ഞ് വീണ്ടും രാസവസ്തു പ്രയോഗിച്ചാല്‍ മണമടിക്കും. ഇതു മറികടക്കാനാണ്   ഫോര്‍മാലിന്‍ കലര്‍ത്തി ഐസ് നിര്‍മിക്കുന്നത്. മാരക രോഗങ്ങളുണ്ടാക്കുന്ന മത്സ്യങ്ങളിലെ രാസവിഷ പ്രയോഗത്തിനെതിരേ ഉപഭോക്താക്കളുടെ പ്രതിഷേധം പലയിടങ്ങളിലും ഉയരുന്ന സാഹചര്യത്തില്‍ മത്സ്യമാര്‍ക്കറ്റുകളില്‍ പൊലിസ് നിരീക്ഷണമാരംഭിച്ചിട്ടുണ്ട്.
പരിശോധിക്കും: ആരോഗ്യമന്ത്രി
മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന പരാതി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതു സംബന്ധിച്ചു പരാതി നല്‍കിയ ഗ്രീന്‍ഹോപ്പ് ഭാരവാഹികളോടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മത്സ്യം വാങ്ങുന്നയാള്‍ക്ക് ബില്ല് നല്‍കുന്ന കാര്യത്തെകുറിച്ചും സര്‍ക്കാര്‍ പഠിക്കും. ഭക്ഷ്യപദാര്‍ഥങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരേ ആരോഗ്യവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇനി ബില്ല് വേണം
മത്സ്യം വാങ്ങുന്നവര്‍ക്ക് ബില്ല് വേണമെന്ന ആവശ്യം ശക്തമാകുന്നു. മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്ന വിഷമത്സ്യത്തിന് ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കാന്‍ രേഖകളില്ലാത്തതിനാല്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. മത്സ്യത്തില്‍ വിഷം കലര്‍ത്തുന്നവര്‍ക്കെതിരേ പരാതിപ്പെടാന്‍ ഇതിനാല്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നില്ല. കച്ചവട സ്ഥാപനം, തിയതി, സമയം എന്നിവ രേഖപ്പെടുത്തിയ ബില്ല് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്ന് കൂത്തുപറമ്പ് ഗ്രീന്‍ഹോപ്പ് സൊെൈസറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ചെറുവിരലനക്കാതെ
ഭക്ഷ്യസുരക്ഷാ വകുപ്പ്
ശവം അഴുകാതിരിക്കാന്‍ മോര്‍ച്ചറിയില്‍ ഉപയോഗിക്കുന്ന രാസലായനിയാണ് ഫോര്‍മാലിന്‍. ഇതാണ് നമ്മുടെ നാട്ടിലെ കച്ചവടക്കാര്‍ മീന്‍പെട്ടികളില്‍ കോരി ഒഴിക്കുന്നത്. മാരകമായ കരള്‍-വൃക്ക രോഗങ്ങളും കാന്‍സറും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് വടക്കേ മലബാറില്‍ നിന്നാണ്. മത്സ്യം നിത്യഭക്ഷണശീലമാക്കിയ നാട്ടില്‍ ആളുകള്‍ മാരകരോഗങ്ങള്‍ക്കടിമയാകുന്നത് ഇത്തരം രാസവസ്തു പ്രയോഗം കാരണമാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതു തടയേണ്ട ഭക്ഷ്യസുരക്ഷാവകുപ്പ് ചെറുവിരലനക്കുന്നില്ല. നാലു നിയോജക മണ്ഡലത്തില്‍ ഒരു ഫുഡ് സേഫ്റ്റി ഓഫിസറാണുള്ളത്. ഇതുകൂടാതെ ആവശ്യത്തിനു ജീവനക്കാരോ മായം പരിശോധിക്കാന്‍ ഫുഡ് കെമിക്കല്‍ അനാലിസിസ് സെന്ററുകളോ ഇവിടെയില്ല. വലിയ മായം ചേര്‍ക്കല്‍പ്പോലും ചെറിയ പിഴയടച്ചോ കൈക്കൂലി കൊടുത്തോ ഒതുക്കുകയാണ് വ്യാപാരികള്‍. ഇതിനെക്കുറിച്ച് പരാതി നല്‍കുന്നവര്‍ കൊച്ചിയിലെ അനാലിസിസ് സെന്ററില്‍ ഭക്ഷ്യവസ്തുവിന്റെ പരിശോധനാഫലം വരുന്നതുവരെ മാസങ്ങളോളം കാത്തുനില്‍ക്കണം. ഈ സാഹചര്യത്തില്‍ പലരും ഇതിനെതിരേ പ്രതികരിക്കാതെ മൗനം പാലിക്കാറാണ് പതിവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

Kerala
  •  7 days ago
No Image

ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു; അഞ്ച് പേര്‍ കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

Kerala
  •  7 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: മഴ ശമിക്കുന്നു, ദുരിതം ബാക്കി

Environment
  •  7 days ago
No Image

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

Kerala
  •  7 days ago
No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  8 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago