'അക്ഷരസൗന്ദര്യങ്ങളിലൂടെ പ്രവാചക പ്രണയമൊഴുകട്ടേ'- കാലിഗ്രഫിയെ സ്‌നേഹിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ അവസരമൊരുക്കി കരീംഗ്രഫി
കാലിഗ്രഫിയെ പ്രണയിക്കുന്നവര്‍ക്ക് ഒരു അവസരമൊരുക്കി പ്രമുഖ കലിഗ്രാഫര്‍ കരീംഗ്രഫി. പ്രവാചകനെ കുറിച്ച് ഇഷ്ടമുള്ള ഭാഷയില്‍ കാലിഗ്രഫി ചെയ്യാന്‍ തന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചിട്ടുള്ളത്. ആക്ടിവിസ്റ്റ് ദിലീപ് രാജ് ഉള്‍പെടെയുള്ളവര്‍ പ്രവാചക നാമം കാലിഗ്രഫി ചെയ്തിട്ടുണ്ട്.
#CalligraphyLoveForProphetMuhammed എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് പോസ്റ്റ് ചെയ്യേണ്ടത്. ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലെയും സ്റ്റോറികളില്‍ ഇത് മെന്‍ഷന്‍ ചെയ്യണം.
സാമൂഹിക പ്രതിബദ്ധതയുള്ള കാലിഗ്രഫികളിലൂടെ ഏറെ ശ്രദ്ധേയനാണ് കരീംഗ്രഫി എന്ന മലപ്പുറം കക്കോവ് സ്വദേശി. സിറിയന്‍ യുദ്ധം, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, പ്രളയം തുടങ്ങി എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ പേനത്തുമ്പില്‍ മനോഹരമായ കാലിഗ്രഫികളായിട്ടുണ്ട്. ആയിരക്കണക്കിന് ഷെയറുകളാണ് ഇതിനെല്ലാം സോഷ്യല്‍മീഡിയയില്‍ ലഭിക്കാറ്. അവസാനം വാളയാറിലെ പെണ്‍കുട്ടികളുടെ വിഷയത്തിലും അദ്ദേഹം ചെയ്ത കാലിഗ്രഫി ഹൃദയം തൊടുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."