സ്‌നേഹവസന്തം പെയ്തിറങ്ങി നാടെങ്ങും നബിദിനാഘോഷം
കൊല്ലം: നബിദിന സന്തോഷത്തില്‍ മുഴുകി നാടെങ്ങും ആഘോഷപരിപാടികള്‍. പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ചും മതസംഘടനകളുടെ നേതൃത്വത്തിലും റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു മീലാദാഘോഷം നടന്നു. നബിദിനഘോഷയാത്ര, മൗലീദ് പാരായണം,അന്നദാനം,മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍,മീലാദ് സമ്മേളനം, ദഫ്മുട്ട്, ബുര്‍ദ ആസ്വാദനം, വിവിധ മല്‍സര പരിപാടികള്‍,വിജ്ഞാന സദസുകള്‍ എന്നിവ നടന്നു. വിവിധ പരിപാടികളോടെ ആഘോഷ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കും.
കൊല്ലത്ത് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ റാലിയും നബിദിന സമ്മേളനവും നടന്നു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ശത്രുവിനെയും മിത്രത്തേയും ഒരു പോലെ സ്‌നേഹിച്ച മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും സഹിഷ്ണതയും അശാന്തിയില്‍ നട്ടം തിരിയുന്ന മനുഷ്യന്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ കാരാളി ഇ.കെ. സുലൈമാന്‍ ദാരിമിയുടെ അധ്യക്ഷനായി. എം.കെ. പ്രേമചന്ദ്രന്‍ എം.പി, എം.നൗഷാദ് എം.എല്‍.എ. അസീസിയ്യ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, എ.യൂനുസ് കുഞ്ഞ് എക്‌സ് എം.എല്‍.എ. പനവൂര്‍ നവാസ്് മന്നാനി, മാര്‍ക്ക് അബ്ദുല്‍ സലാം, മന്‍സൂര്‍ ഹുദവി, പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി, മൈലക്കാട് ഷാ, നാസര്‍ കുഴിവേലി കൊല്ലൂര്‍വിള അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.
കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്റെ നേതൃത്വത്തില്‍ നബിദിന റാലിയും സമ്മേളനവും നടത്തി. വൈകിട്ട് അഞ്ചുമണിയോടെ പുള്ളിമാന്‍ ജങ്ഷനില്‍ നിന്നാരംഭിച്ച നബിദിനറാലി സമ്മേളനം നടക്കുന്ന വന്ദന ഓഡിറ്റോറിയത്തില്‍ സമാപിച്ചു. താലൂക്ക് യൂണിയനില്‍ ഉള്‍പ്പെട്ട എല്ലാ ജമാഅത്തുകളില്‍ നിന്നുമുള്ളവര്‍ നബിദിന റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന നബിദിന സമ്മേളനം ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സുബൈര്‍ അസ്ഹരി പൂക്കളത്തൂര്‍ നബിദിന സന്ദേശം നല്‍കി. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, കെ.സി. രാജന്‍, പി.ആര്‍. വസന്തന്‍, തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി, എം.എ. സലാം, എം.എസ്. ഷൗക്കത്ത്, എം. ഇബ്രാഹിംകുട്ടി, ജമാഅത്ത് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.എ. ജവാദ്, സെക്രട്ടറി ഖലീലുദ്ദീന്‍ പൂയപ്പള്ളില്‍ സംസാരിച്ചു.
കൊട്ടിയം: കൊല്ലൂര്‍വിള പള്ളിമുക്ക് ഇര്‍ഷാദുല്‍ ഹുജ്ജാജ് ആന്റ് ഇര്‍ഷാദിയാ യത്തീംഖാനയില്‍ നബിദിനാഘോഷം നടത്തി. കൊല്ലൂര്‍വിള മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം മന്‍സൂര്‍ ഹുദവി നബിദിന സന്ദേശം നല്‍കി. സലിം ഹാജി അധ്യക്ഷത വഹിച്ചു. ഹാജിമാരായ എം.എ. ബഷീര്‍, ഇക്ബാല്‍, എം.ജെ ഷറഫുദീന്‍, താജുദീന്‍ മഞ്ചേരി ഹബീബ്, ഷാജഹാന്‍ അമാനി, യഹിയാ മുസ്‌ലിയാര്‍, അബ്ദുല്‍ റഹുമാന്‍, ഇ.എ.ഖാദര്‍ സംസാരിച്ചു.
കൊട്ടാരക്കര: നബിദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കര മുസ് ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദിന റാലി വൈകിട്ട് 5 ന് മുസ്‌ലിം സ്ട്രീറ്റ് സീറാ നഗറില്‍ നിന്നാരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം പാനായിക്കുളം അബ്ദുറഹ്മാന്‍ ഹസ്‌റത്ത് ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് സാബു കൊട്ടാരക്കര അധ്യക്ഷനായി. കൊട്ടാരക്കര ജമാഅത്ത് ചീഫ് ഇമാം മുഹ്‌സിന്‍ അഹമ്മദ് ബാഖവി നബിദിന സന്ദേശം നല്‍കി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി.
പുനലൂര്‍: കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്റെയും പോഷകസംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ മിലാദുന്നബിയ്യും ശരീഅത്ത് സംരക്ഷണ റാലിയും പുനലൂരില്‍ നടന്നു. ഏരൂര്‍ ഷംസുദീന്‍ മദനി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കുളത്തുപ്പുഴ സലീം അധ്യക്ഷനായി. എസ്. താജുദീന്‍, ഇ.എം. ഷാജഹാന്‍ മൗലവി, എ.എ. ബഷീര്‍, കെ. സജിന്‍ റാവുത്തര്‍, ടി.ജെ. സലീം എന്നിവര്‍ ചികിത്സാസഹായം വിതരണം ചെയ്തു. നൗഷാദ് നിസാമി പ്രാര്‍ഥന നടത്തി.
കൊല്ലം: കൊല്ലം മുസ് ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നബിദിന സെമിനാര്‍ നടന്നു. കലക്ടറേറ്റ് മസ്ജിദ് ഇമാം ആറ്റൂര്‍ ടി.എ അലി മന്നാനി ഉദ്‌ബോധന പ്രഭാഷണം നിര്‍വ്വഹിച്ചു. മംഗലത്ത് നൗഷാദ് അധ്യക്ഷനായി. എ. ഇക്ബാല്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണലില്‍ സുബേര്, ശൂരനാട് സൈനുദ്ദീന്‍, തേവലക്കര എം.ജെ. നാസര്‍ മൗലവി, ഡോ. അന്‍സര്‍ സംസാരിച്ചു.
കൊല്ലം: മുസ് ലിം എഡൂക്കേഷണല്‍ ഫ്രണ്ട് (എം.ഇ.എഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം നടന്നു. സംസ്ഥാന പ്രസിഡന്റ് കുറ്റിയില്‍ ശ്യാം അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കുരീപ്പുഴ ഷൗനവാസ് ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമീദ് മുസ്‌ലിയാര്‍ കുന്നക്കോട്, കൊട്ടുകാട് നാസര്‍, അബ്ദുല്‍ സലാംകുട്ടി, ഷെഫീക്ക് മുസ്‌ലിയാര്‍, നാസര്‍ മന്നാനി, ചാലിയക്കര ഷാജഹാന്‍, നിസാമുദ്ദീന്‍, സത്താര്‍ മൗലവി, ഉമയനല്ലൂര്‍ ഷറഫുദ്ദീന്‍, ബാബു ജിഹാന്‍ വെള്ളയിട്ടമ്പലം സംസാരിച്ചു.
അഞ്ചാലുമ്മൂട്: കണ്ടച്ചിറ മുസ്‌ലിം ജമാ അത്തിന്റെയും ബദറുല്‍ ഇസ്‌ലാം മദ്‌റസയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷവും മദ്‌റസാ കലോത്സവവും നടത്തി. ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഷാഫി അല്‍കൗസരി അധ്യക്ഷനായി. ചീഫ് ഇമാം അയ്യൂബ് ഖാന്‍ മഹ്‌ളരി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജവാദ് മന്നാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ റഷീദ്,അസ്ലം,നിസാറുദ്ദീന്‍,ദാവൂദ് മുസലിയാര്‍, ഷാജഹാന്‍ മുസലിയാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."