HOME
DETAILS

മലയാളത്തില്‍ സ്‌നേഹം തൊട്ടുചാലിച്ച് ഗവര്‍ണര്‍

  
backup
August 06 2016 | 19:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%9f

കണ്ണൂര്‍: മലയാളത്തില്‍ നമസ്‌തേയെന്നു പറഞ്ഞു തുടങ്ങിയ ഗവര്‍ണര്‍ പി സദാശിവത്തിന്റെ പ്രസംഗത്തില്‍ മലയാളത്തിനോടുള്ള സ്‌നേഹം മുഴുവന്‍ നിറഞ്ഞുനിന്നു. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തു നടന്ന പ്രതിഭാപുരസ്‌കാര സമര്‍പ്പണത്തിനെത്തിയ ഗവര്‍ണര്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ സര്‍വകലാശാലകള്‍ക്കു കഴിയണമെന്നും ഊന്നിപ്പറഞ്ഞു. അവാര്‍ഡ് ജേതാക്കളായ വാണിദാസ് എളയാവൂര്‍, കൈതപ്രം, ഫാ. ഡേവിസ് ചിറമ്മേല്‍, കെ.ആര്‍ മീര, മഞ്ജുവാര്യര്‍ എന്നിവര്‍ സമൂഹത്തിന് നല്‍കിയ സംഭാവനകളെടുത്തുപറഞ്ഞ ഗവര്‍ണര്‍ അവരെ പുകഴ്ത്താനും മറന്നില്ല. മൂന്നു ദശാബ്ദക്കാലമായി തന്റെ പ്രഭാഷണകലയിലൂടെ അനുവാചകര്‍ക്ക് എല്ലാ മതങ്ങളുടെയും സാരാംശം ഒന്നുതന്നെയാണെന്ന സന്ദേശമാണ് വാണിദാസ് നല്‍കുന്നതെന്നു ഗവര്‍ണര്‍പറഞ്ഞു. കെ.ആര്‍ മീര സ്ത്രീമനസിന്റെ ഉള്ളറകള്‍ മറ്റാര്‍ക്കും സാധിക്കാത്ത രീതിയില്‍ എഴുത്തിലേക്കു ചിട്ടപ്പെടുത്തിയ എഴുത്തുകാരിയാണെന്നും ഭാവഗാനങ്ങളിലൂടെ കൈതപ്രത്തിന് ആയിരക്കണക്കിനാളുകളുടെ ഹൃദയത്തില്‍ ഇടം നേടാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാ. ഡേവിസ് ചിറമേല്‍ തന്റെ സാമൂഹിക പ്രവര്‍ത്തനത്തിലൂടെ യുവജനതയ്ക്കു ഏറെ പ്രചോദനം നല്‍കുന്ന വ്യക്തിയാണെന്നും അസാധാരണ കഴിവും പ്രതിഭയും തെളിയിച്ച മഞ്ജുവാര്യര്‍ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയിലൂടെ കേരളസമൂഹത്തിനോടു പറഞ്ഞുവച്ചത് പ്രായമല്ല ഹൗ ബോള്‍ഡ് ആന്‍ഡ് കോണ്‍ഫിഡന്റ് ആര്‍യൂ എന്നാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ കണ്ണൂരിന്റെ മണ്ണ് നല്‍കിയ ശക്തിയാണെന്നു കൈതപ്രം പറഞ്ഞു.
 ജ്ഞാനസമ്പാദന കേന്ദ്രത്തിനു അപ്പുറമായി വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള സ്ഥലമായി സര്‍വകലാശാലകള്‍ മാറണമെന്നു കെ.ആര്‍ മീര പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ചിന്തിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സര്‍വകലാശാലകള്‍ നല്‍കണമെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago