'ഇന്ന് ഞാന്‍ ജീവനോടെയുണ്ട്, നാളെ അങ്ങനെ ആയിരിക്കണമെന്നില്ല'; ഇതു പ്രസംഗിച്ച് പിറ്റേദിവസം ഇന്ദിര കൊല്ലപ്പെട്ടു- ഉരുക്കുവനിതയുടെ ഓര്‍മയില്‍ ഇന്ത്യ
ഇന്ത്യയുടെ ഏക വനിതാ പ്രധാനമന്ത്രി, ഉരുക്കുവനിതയെന്ന അപരനാമത്തില്‍ അറിയപ്പെട്ട, ഇന്ത്യയെ ലോകത്തിന്റ നെറുകയില്‍ എത്തിച്ച ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചിട്ട് ഇന്നേക്ക് 35 വര്‍ഷം. സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റാണ് ഇന്ദിര പിടഞ്ഞുവീണത്.
കൊല്ലപ്പെട്ടതിന്റെ തലേദിവസം ഇന്ദിരാ ഗാന്ധി നടത്തിയ പ്രസംഗം അറംപറ്റിയതു പോലെയായിരുന്നു. ഭുവനേശ്വറില്‍ സെക്രട്ടറിയേറ്റ് പരേഡില്‍ സംബന്ധിച്ചായിരുന്നു പ്രസംഗം. അതിങ്ങനെ പോകുന്നു:
'ഇന്ന് ഞാന്‍ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാന്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. രാജ്യ സേവനത്തിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടി വന്നാലും ഞാന്‍ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ശാക്തീകരണത്തിന് വേണ്ടി മാത്രമായിരിക്കും'.
ദൂരദർശനില്‍ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടുവെന്ന വാർത്ത
Salma Sultan reading News of assassination of Prime Minister #IndiraGandhi 31st October 1984 at 8.00 p.m. pic.twitter.com/kJ3E9ugE29
— Indira Gandhi (@indira_gandhi1) October 31, 2019
രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ ഇന്ദിരാഗാന്ധിയുടെ സേവനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് പോലും എതിരഭിപ്രായമുണ്ടാകില്ല. ഇന്ദിരയുടെ ഭരണകാലത്താണ് ഇന്ത്യ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറിയത്. രാഷ്ട്രീയവും സൈനികവും സാമ്പത്തികവുമായി വലിയ ശക്തിയായി മാറിയതും ഇക്കാലത്തുതന്നെ. ഇക്കാരണം കൊണ്ട് തന്നെയാണ് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മഹാത്മാ ഗാന്ധിക്കും നെഹ്‌റുവിനും ശേഷം ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട രാഷ്ട്രീയ നേതാവായി ഇന്ദിരാഗാന്ധി മാറിയത്.
അധികാരത്തിന്റെ ഉന്നതിയില്‍ ഇരിക്കുമ്പോളും ലളിത ജീവിതം നയിച്ച ഇന്ദിര വ്യക്തിപരമായും ഒരു വലിയ മാതൃകയായി. ഗൗരവം നിറഞ്ഞ ഭരണകര്‍ത്താവെന്നതിലുപരി സവിശേഷ വ്യക്തിത്വത്തിനുകൂടി ഉടമയായിരുന്നു ഇന്ദിരാഗാന്ധി. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളില്‍ പോലും എഴുത്തിനും വായനയ്ക്കും അവര്‍ സമയം കണ്ടെത്തി. സിഖ് കലാപത്തെതുടര്‍ന്ന് അംഗരക്ഷകരില്‍ നിന്നും സിഖുകാരെ മാറ്റണമെന്ന ആവശ്യം ചെവിക്കൊണ്ടില്ല ഇന്ദിരാഗാന്ധി. സ്വന്തം അംഗരക്ഷകരില്‍ നിന്നുതന്നെ വെടിയേറ്റ് ആ ധീരപുഷ്പം ജീവനറ്റു എന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കേട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."