HOME
DETAILS

ബാബരി മസ്ജിദ്, പൗരത്വബില്‍, ഏക സിവില്‍കോഡ്..! ഈ ശൈത്യകാലം മതേതര കക്ഷികളുടെ പരീക്ഷണകാലം; എന്ത് നിലപാടെടുത്താലും ബി.ജെ.പിക്ക് ഗുണം

  
backup
October 31 2019 | 08:10 AM

big-test-for-secular-politics-this-winter

 

ന്യൂഡല്‍ഹി: വന്‍ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി ഒരിക്കലൂടെ അധികാരത്തിലേറി ആറുമാസം തികയാനിരിക്കെ ഈ ശൈത്യകാലം രാജ്യത്തെ മതേതരകക്ഷികള്‍ക്കുള്ള പരീക്ഷണകാലം കൂടിയായിരിക്കും. രാജ്യത്തിന്റെ രാഷ്ട്രീയഗതി മാറ്റിമറിച്ച ബാബരി മസ്ജിദ് കേസിലെ ഉത്തരവ് രണ്ടാഴ്ചയ്ക്കുള്ളില്‍ സുപ്രിംകോടതി പുറപ്പെടുവിക്കാനിരിക്കുകയാണ്. മുസ്ലിംകളെ ലക്ഷ്യംവച്ച് അസമില്‍ പ്രസിദ്ധീകരിച്ച പൗരത്വപട്ടിക ദേശവ്യാപകമായി നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഏതുസമയവും ഉണ്ടായേക്കും. അതിനൊപ്പം അടുത്തമാസം തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഏകസിവില്‍കോഡ് ബില്ല് കൊണ്ടുവരാനുള്ള ശ്രമത്തിലുമാണ് സര്‍ക്കാര്‍.

 

അസമിലെ പൗരത്വപട്ടികയില്‍ നിന്ന് ബംഗാളി ഹിന്ദുക്കളാണ് കൂടുതല്‍ പുറത്തായതെന്ന റിപ്പോര്‍ട്ട് ഇതിനകം പുറത്തുവന്നിട്ടുണ്ട്. പട്ടികയില്‍ നിന്ന് പുറത്തായ 20 ലക്ഷംപേരില്‍ 11 ലക്ഷത്തോളം ബംഗാളി ഹിന്ദുക്കളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, അമുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള പൗരത്വ ബില്ല് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതിനാല്‍ പട്ടികയില്‍ നിന്ന് പുറത്തായ ബംഗാളി ഹിന്ദുക്കള്‍ക്ക് ആശങ്കപ്പെടാനില്ല. സ്വന്തം നിലയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ലോക്‌സഭയില്‍ ഏതുബില്ലും ബി.ജെ.പിക്ക് ആയാസമായി പാസാക്കിയെടുക്കാന്‍ കഴിയും. രാജ്യസഭയില്‍ സ്വന്തംനിലയ്ക്ക് ഭൂരിപക്ഷമില്ലാത്തത് ബി.ജെ.പിക്ക് തലവേദനയാണെങ്കിലും മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞതുവഴി, ശ്രമിച്ചാല്‍ എന്തും നടപ്പാക്കാന്‍ കഴിയുമെന്ന അനുഭവം ബി.ജെ.പിക്കു മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ബാബരി മസ്ജിദ് കേസിലും ഏകസിവില്‍കോഡിലും പൗരത്വബില്ലിലും ഇന്ത്യയിലെ കോണ്‍ഗ്രസും ഇടതുകക്ഷികളും ഉള്‍പ്പെടെയുള്ള മതേതരകക്ഷികള്‍ നിലപാട് പ്രഖ്യാപിക്കേണ്ടിവരും.

പ്രത്യക്ഷത്തില്‍ ഭൂരിപക്ഷ മതവിഭാഗങ്ങള്‍ക്ക് അനുകൂലമായ ഈ വിഷയങ്ങളില്‍ മറിച്ചൊരു നിലപാട് എടുക്കുന്നത് ഭൂരിപക്ഷവിഭാഗത്തിന്റെ അനിഷ്ടത്തിന് കാരണമാവുമോയെന്ന് മതേതരകക്ഷികള്‍ക്ക് ആശങ്കയുണ്ടാവും. ചുരുക്കത്തില്‍ തീവ്രഹിന്ദുത്വവും മതേതരത്വവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടേണ്ട സാഹചര്യമാണ് ഉരുതിരിഞ്ഞുവരുന്നത്. ഈ ഘട്ടത്തില്‍ രണ്ടാലൊരുഭാഗത്ത് മതേതരകക്ഷികള്‍ക്ക് തീര്‍ച്ചയായലും നിലകൊള്ളേണ്ടിവരും.

ഏകസിവില്‍കോഡും പൗരത്വബില്ലും ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ളതാണെന്നും ഹിന്ദുരാഷ്ട്രസ്ഥാപനത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങളെന്നുമായിരിക്കും ഏറിവന്നാല്‍ മതേതരകക്ഷികളും ഇടതുബുദ്ധിജീവികളും സാമൂഹികപ്രവര്‍ത്തകരും അഭിപ്രായപ്പെടുക. എന്നാല്‍ അത്തരം ഒരഭിപ്രായപ്രകടനം തന്നെയാണ് ബി.ജെ.പി ആഗ്രഹിക്കുന്നതും. ബാബരി മസ്ജിദ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഹിന്ദുത്വരാഷ്ട്രത്തിന്റെ മുന്നോടിയാണെന്ന് മതേതരകക്ഷികള്‍ തീര്‍പ്പിലെത്തിയാല്‍ അത് ബി.ജെ.പിക്ക് ഗുണംചെയ്യും. ബി.ജെ.പി അത് മുതലെടുക്കുകയും ചെയ്യും. ഭൂരിപക്ഷവികാരം അപ്പോള്‍ ബി.ജെ.പിക്ക് അനുകൂലമായി ഭവിക്കും. ഇനി വിവാദവിഷയങ്ങളില്‍ ബി.ജെ.പിക്ക് അനുകൂലമായി നിലകൊള്ളുകയും പൗരത്വബില്ലിനെയും ഏകസിവില്‍കോഡിനെയും മതേതരകക്ഷികള്‍ പിന്തുണയ്ക്കുകയും ചെയ്താല്‍ അതും ബി.ജെ.പിക്ക് അനുഗ്രഹമാവും. എല്ലാകക്ഷികളുടെയും പിന്തുണയോടെ തങ്ങള്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായി നിയമനിര്‍മാണം കൊണ്ടുവന്നുവെന്ന് ബി.ജെ.പി പ്രചാരണം നടത്തുന്നതും അവര്‍ക്ക് ഗുണംചെയ്യും. ചുരുക്കത്തില്‍ വിവാദവിഷയങ്ങളെ അനുകൂലിച്ചാലും എതിര്‍ത്താലും മതേതരകക്ഷികള്‍ക്ക് നഷ്ടവും ബി.ജെ.പിക്കു ലാഭവും മാത്രമെ ഉണ്ടാവൂ. ഈ സാഹചര്യത്തില്‍ എന്തുനിലപാട് എടുക്കാനും മതേതരകക്ഷികള്‍ക്ക് ഏറെ ആലോചിക്കേണ്ടിവരും.

മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്ല് തന്നെ ഉദാഹരണം. പ്രത്യക്ഷത്തില്‍ മുസ്ലിംസ്ത്രീകളുടെ സംരക്ഷണത്തിന് എന്ന അവകാശപ്പെട്ടാണ് ബില്ല് വരുന്നതെങ്കിലും പരോക്ഷമായി അതു മുസ്ലിംസ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ തിരിച്ചടിയാണ് അതെന്ന് മുതിര്‍ന്ന നിയമജ്ഞര്‍ അവരെ അഭിപ്രായപ്പെട്ടതാണ്. ബില്ലിനെതിരായ ഇടത്, കോണ്‍ഗ്രസ് എതിര്‍പ്പുകളെയൊക്കെയും മുസ്ലിം പ്രീണനം, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തി ബി.ജെ.പി നേരിട്ടപ്പോള്‍ ശരിക്കും മതേതരകക്ഷികള്‍ പ്രതിരോധത്തിലാവുകയായിരുന്നു.

 

ബാബരി മസ്ജിദ് കേസിലെ വിധി പുറത്തുവരും മുന്‍പേ ഇക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായമാണുള്ളതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗങ്ങളായ മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും അടുത്തിടെ അഭിപ്രയാപ്പെട്ടിരുന്നു. ഒരു ഹിന്ദു എന്ന നിലയ്ക്ക് ഞാന്‍ അവിടെ ക്ഷേത്രം വേണമെന്ന് ആഗ്രഹിക്കുന്നുവെന്നായിരുന്നു ജിതിന്‍ പ്രസാദ പറഞ്ഞത്. വിഷയത്തില്‍ വ്യക്തിപരമായ അഭിപ്രായം എന്താണെന്ന ചോദ്യത്തിന്, നിങ്ങള്‍ ഞങ്ങളുടെ മുസ്ലിം സഹോദരങ്ങളോട് ചോദിച്ചുനോക്കൂ... അയോധ്യയിലല്ലെങ്കില്‍ പിന്നെ എവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നാവും അവര്‍ തിരിച്ചുചോദിക്കുക എന്നായിരുന്നു ഹരീഷ് റാവത്തിന്റെ മറുപടി.

വിവാദവിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ പരമോന്നത നയരൂപീകരണ വേദിയായ പ്രവര്‍ത്തകസമിതിയംഗങ്ങള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളതിനാല്‍ ബാബരി മസ്ജിദ് കേസില്‍ വിധി വരുന്നതിന് മുന്നോടിയായി എങ്ങിനെ പ്രതികരിക്കണമെന്ന് ആലോചിക്കാനായി കോണ്‍ഗ്രസ് ഉന്നതസമിതിയെ തന്നെ രൂപീകരിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, രാഹുല്‍ഗാന്ധി, ഗുലാംനബി ആസാദ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ, അംബിക സോണി, അധീര്‍ രഞ്ജന്‍ ചൗധരി, ജയ്‌റാം രമേശ്, ജ്യോതിരാദിത്യ സിന്ധ്യ, കപില്‍സിബല്‍, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല, സുഷ്മിത ദേവ്, രാജീവ് സതവ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Big test for secular politics this winter Babri Masjid, Ayodhya, NRC, UCC, Trippel Talaq 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago