തനിച്ച് വരുന്ന സ്ത്രീകള്‍ക്ക് മുറി നല്‍കില്ലെന്ന് ഹൈദരാബാദിലെ ഹോട്ടലുടമകള്‍
ഹൈദരാബാദ്: തനിച്ച് വരുന്ന സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഹൈദരാബാദിലെ ഹോട്ടലുകള്‍ മുറികള്‍ നല്‍കില്ല.
നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി തനിച്ചെത്തുന്ന സ്ത്രീകള്‍ക്ക് മുറി നല്‍കാന്‍ ഹോട്ടലുകാര്‍ തയാറാകുന്നില്ലെന്ന കാര്യം ഫേസ്ബുക്ക് വഴി വെളിപ്പെടുത്തിയത് നപൂര്‍ സരസ്വത് എന്ന യുവതിയാണ്.
ഓണ്‍ലൈന്‍ വഴിയാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത്.
എന്നാല്‍ ഇവിടെ തനിച്ചെത്തിയ തനിക്ക് മുറി നല്‍കാന്‍ ഇവര്‍ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകയും എന്‍ജിനിയറുമായ നപൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പരാതി ഉന്നയിച്ചത്.
തെരുവില്‍ നില്‍ക്കുന്നതിനേക്കാള്‍ സുരക്ഷിതമാണല്ലോ എന്ന് കരുതിയാണ് മുറി ബുക്ക് ചെയ്തത്.
എന്നാല്‍ തനിക്ക് മുറി നല്‍കാന്‍ തയാറാകാത്തതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് തനിച്ച് വരുന്ന സ്ത്രീകള്‍ക്ക് മുറി നല്‍കില്ലെന്ന് പറഞ്ഞതെന്ന് കവയത്രികൂടിയായ നപൂര്‍ പറഞ്ഞു.
നിലവാരം കുറഞ്ഞവ, ഒറ്റക്കു വരുന്ന സ്ത്രീകള്‍, അവിവാഹിതരായ യുവതീ-യുവാക്കള്‍ എന്നിവര്‍ക്ക് മുറി നല്‍കുന്നതല്ലെന്ന ബോര്‍ഡും ഹോട്ടലില്‍ വച്ചതായും ഇവര്‍ പറയുന്നു.
അതേസമയം യുവതി പോസ്റ്റ് ചെയ്ത കുറിപ്പിനോട് നിരവധിപേരാണ് പ്രതികരിച്ചത്. ഇതേതുടര്‍ന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് വിശദീകരണവുമായി രംഗത്തെത്തി.
മുറിയെടുക്കുന്നവരുടെ കാര്യത്തില്‍ സുതാര്യതയുണ്ടാകുന്നതിനായാണ് ഇത്തരത്തിലുള്ള ഒരു വ്യവസ്ഥ മുന്നോട്ടുവച്ചതെന്നാണ് അവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."