ഐക്യം വിളിച്ചോതി വിശ്വാസ കൂട്ടായ്മ; പ്രവാചക സ്‌നേഹത്തില്‍ അലിഞ്ഞ് ജില്ല
അരൂര്‍: മഹല്‍ മുസലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. എരമല്ലൂര്‍ മസ്ജിദുല്‍ രിഫാഈ അങ്കണത്തില്‍ നിന്ന് ആരംഭിച്ച് ചന്തിരൂര്‍ ജുമുഅത്ത് പള്ളിയില്‍ ഘോഷയത്ര സമാപിച്ചു.വിവിധ മദ്‌റസകളില്‍ നിന്നായി അഞ്ഞുറോളം കുട്ടികള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. മഹല്‍ പ്രസിഡന്റ് പി.പി മക്കാര്‍ ഹാജി ,സി.എ ജാഫര്‍ ,വിവിധ പള്ളികളിലെ ഖത്തീബുമാര്‍, പള്ളി പ്രസിഡന്റുമാര്‍ ,മത മേലധ്യക്ഷന്മാര്‍ നേതൃത്വം നല്‍കി.
വടുതല കോട്ടൂര്‍ കാട്ടുപുറം പള്ളി ജമാഅത്ത് മീലാദ് ഷരീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ട് നിന്ന നബിദിന പരിപാടികള്‍ നടത്തി. വടുതല വി.എം മൂസ മൗലവി ഉദ്ഘാടനം നടത്തി. ത്വാഹ മഹ്‌ളരി കൊല്ലം, ഇസ്മയില്‍ മൗലവി വെളിയത്ത് നാട്, ഹദിയ്യത്തുള്ള തങ്ങള്‍ ഹൈദുറൂസി മതപ്രഭാഷണങ്ങള്‍ നടത്തി. കണ്‍വീനര്‍ ടി.എസ് നാസിമുദ്ദീന്‍, ചെയര്‍മാന്‍ പി.എ മൂസല്‍ ഫൈസി, എം.കബീര്‍, കെ.എം കഞ്ഞുമുഹമ്മദ് മൗലവി, സി.എ ഇസ്മയില്‍ മൗലവി, കെ.കെ അബ്ദുല്‍ ഹമീദ് മൗലവി, പി.എം.എസ് തങ്ങള്‍ വടുതല, എന്‍.എം ഷാജഹാന്‍ മൗലവി, അബ്ദുറഹീം ഫൈസി, പി.എ മുഹമ്മദ് കുട്ടി റഷാദി, കെ.കെ മുഹമ്മദ് അഷറഫ് മൗലവി, മുനീര്‍ അബ്‌റാരി, ടി.എ അബ്ദു ശുകൂര്‍, അബ്ദുല്‍ ലതീഫ് സഖാഫി, തഖ്യുദ്ദീന്‍ മൗലവി, നസറുള്ള ഹുദവി, പി.എം അഷ്‌റഫ് വിവിധ സെഷനുകളില്‍ സംസാരിച്ചു. കാട്ടുപുറം പള്ളിയില്‍ നിന്നാരംഭിച്ച നബിദിന സന്ദേശ ബൈക് റാലി വടുതല ജങ്ഷനില്‍ സമാപിച്ചു. കുത്തിയതോട് മുസ്‌ലിം ജമാത്ത് മഹലിന്റെ നേതൃത്വത്തില്‍ നബിദിനറാലി നടത്തി. കോടംതുരുത്ത് മുഹിയുദ്ദിന്‍ ജമാത്ത് മസ്ജ്ദില്‍ നിന്നാരംഭിച്ച റാലി കുത്തിയതോട് മുസ്‌ലിം ജമാത്ത് മഹലില്‍ സമാപിച്ചു. കലവൂര്‍ ടൗണ്‍ ജുമുഅ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മദ്‌റസാ വിദ്യാര്‍ഥികളുടെ നബിദിന സന്ദേശ റാലിക്ക് ഖത്വീബ് എ. ഇബ്രാഹീം കുട്ടിമൗലവി,പ്രസിഡന്റ് എ.കെ സലാഹുദ്ദീന്‍,അലി,എം. രാജ, അനസ് യാസീന്‍,എ. കോയ നേതൃത്വം നല്‍കി.
മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല. മനുഷ്യനെ കൂട്ടിയിണക്കുന്ന കണ്ണിയാണ്. ഇസ്‌ലാം മതവിശ്വാസത്തില്‍ വിഘടനത്തിന് സ്ഥാനമില്ല. തീവ്രവാദത്തിനും പരസ്പര ഭിന്നതകള്‍ക്കും സ്ഥാനമില്ല. നബിദിന ആഘോഷങ്ങളുടെ ഭാഗമായി കായംകുളം മുസിലിം ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജമാഅത്തുകളെയും മുസ്‌ലിം സംഘടനകളേയും പങ്കെടുപ്പിച്ച് റാലിയും സമ്മേളനവും നടത്തി.
വൈകിട്ട് അഞ്ച് മണിക്ക് എം.എസ്.എം കോളജില്‍ നിന്നും ആരംഭിച്ച റാലി പട്ടണം ചുറ്റി മേടമുക്കില്‍ മീലാദ് നഗറില്‍ സമാപിച്ചു പൊതുസമ്മേളനം ഐകൃവേദി ചെയര്‍മാന്‍ അഡ്വ. അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫാളി ലീനൂറാനി അല്‍ ഹസനി മലപ്പുറം, മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍, താഹാ മൗലവി, ജലാലുദ്ദീന്‍ മൗലവി, മഹമൂദ് മുസ്‌ലിയാര്‍ അഡ്വ. ഇ സെമീര്‍, എ എംറഷീദ് കിറ്റക്‌സ്, ലിയാ കത്ത് പറമ്പി, കെ. അന്‍ഷാദ്,നുജുമുദ്ദീന്‍ ഫാമിലി, ഷാജികല്ലറക്കല്‍, എ.എ വാഹിദ്, യൂസുഫ് അലുംമൂട്ടില്‍ എച്ച് നജീം അയ്യൂബ് ഖാന്‍ മന്നാനി സംസാരിച്ചു റാലിക്ക് നിസാര്‍ സഖാഫി, അനസ് ഇര്‍ഫാനി, സലിം അസ്ലമി, , സിയാദ് മണ്ണാമുറി,റിനുറിയാസ്, ഷാനവാസ്, സജു മറിയം, അബ്ദുല്‍ ഖയ്യൂം, ഷെഫീഖ്,, മുജീബ് എം, ഒ അബ്ദുല്‍ മജീദ്, ഷാജി നേതൃത്വം നല്‍കി.
മാന്നാര്‍ പുത്തന്‍പള്ളി ജുമാ മസ്ജിദില്‍ നബിദിന മതപ്രഭാഷണ പരിപാടിയുടെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കലവൂര്‍ ടൗണ്‍ ജുമുഅ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മദ്‌റസാ വിദ്യാര്‍ഥികളുടെ നബിദിന സന്ദേശ റാലിക്ക് ഖത്വീബ് എ. ഇബ്രാഹീം കുട്ടി മൗലവി,പ്രസിഡന്റ് എ.കെ സലാഹുദ്ദീന്‍,അലി,എം. രാജ, അനസ് യാസീന്‍,എ. കോയ നേതൃത്വം നല്‍കി.
പ്രവാചക സന്ദേശങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്ന വെളിച്ചം: റഷീദലി ശിഹാബ് തങ്ങള്‍
ആലപ്പുഴ : പ്രവാചക സന്ദേശങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്ന വെളിച്ചമാണെന്നും ജീവിതത്തില്‍ പകര്‍ത്താനും മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാനും കഴിയുമ്പോള്‍ മാത്രമേ ജീവിതത്തില്‍ സമാധാനം പുലരുകയുള്ളൂവെന്നും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എല്ലാ മതസ്ഥരെയും സ്‌നേഹിക്കാനും പരസ്പര വിട്ടുവീഴ്ചയും, സഹായവും, സഹകരണവും പഠിപ്പിച്ച പ്രവാചകജീവിതം കൃത്യമായി പിന്‍പറ്റുമ്പോള്‍ മാത്രമേ മുസ്‌ലിം ആകുകയുള്ളൂ. ലജ്‌നത്തുല്‍ മുഹമ്മദിയ്യായുടെ നേതൃത്വത്തില്‍ പട്ടണത്തിലെ മഹല്ല് നിവാസികള്‍ പങ്കെടുത്ത നബിദിന ഘോഷയാത്രയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എ.എം നസീര്‍ അധ്യക്ഷനായി. പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷംസുദ്ദീന്‍ സ്വാഗതമാശംസിച്ചു. ഡോക്ടര്‍ സുബൈര്‍ ഹുദവി ചേകന്നൂര്‍, സിദ്ദീഖ് സഖാഫി ഐരൂര്‍ പ്രഭാഷണം നടത്തി. നബിദിനഘോഷയാത്രയില്‍ മികവ് പുലര്‍ത്തിയ മഹല്ലുകള്‍ക്ക് സമ്മാനദാനം നടത്തി. എസ് എം ഷെരീഫ്, എസ്.ബി. ബഷീര്‍, അഡ്വക്കേറ്റ് കെ.നജീബ്, എ.എം കാസിം, ബി.എ.ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."