കൈതപ്രം എന്‍ജി. കോളജില്‍ സ്പെഷല്‍ അലോട്ട്മെന്റ് നടത്തണമെന്ന് ഹൈക്കോടതി
തൃക്കരിപ്പൂര്‍: ഉത്തരമലബാറില്‍ ആദ്യമായി ബി.ആര്‍ക്കിടെക്ചര്‍ കോഴ്സ് അനുവദിച്ച കൈതപ്രം എന്‍ജിനിയറിങ് കോളജില്‍ ബി.ആര്‍ക്ക് കോഴ്സിലേക്ക് സ്പെഷല്‍ അലോട്ട്മെന്റ് നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. പയ്യന്നൂര്‍ മാതമംഗലത്ത് പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജിയില്‍ പുതുതായി അനുവദിച്ച ആര്‍ക്കിടെക്ചര്‍(ബി.ആര്‍ക്ക്)കോഴ്സിലേക്ക് ഈ മാസം 10നു മുന്‍പ് സ്പെഷല്‍ അലോട്ട്മെന്റ് നടത്തണമെന്നാണ് ഡിവിഷന് ബഞ്ച് ഉത്തരവിട്ടത്.
കേന്ദ്ര സര്‍ക്കാറിന്റെ ഉന്നത വിദ്യാഭ്യാസ ഏജന്‍സികളായ എ.ഐ.സി.ടി.യും ആര്‍ക്കിടെക്ചര്‍ കൗണ്‍സിലും അംഗീകാരം നല്കിയ കോഴ്സിന് കേരള ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റിയും അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കോഴ്സിന് എന്‍.ഒ.സി. നല്കാത്തതിനാല് ഗവണ്മെന്റ് ക്വാട്ടയിലെ 50 ശതമാനം സീറ്റില്‍ അലോട്ട്മെന്റ് നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെ വിദ്യാഭ്യാസ ഏജന്‍സികളും സര്‍വകലാശാലയും അംഗീകാരം നല്കിയ കോഴ്സിന് മെറിറ്റ് ക്വാട്ടയില്‍ കുട്ടികളെ അലോട്ട് ചെയ്യാത്തതിനെ ചോദ്യം ചെയ്ത് കോളജ് മാനേജ്മെന്റ് നല്കിയ റിട്ട് ഹരജിയിലാണ് ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."