തുറവൂര്‍ താലൂക്കാശുപത്രിയിലെ പരിശോധന പ്രഹസനമാകുന്നു
തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയിലെ പരിശോധന പ്രഹസനമാകുന്നതായി പരാതി. ദിനംപ്രതി നൂറുകണക്കിന് പേര്‍ പരിശോധനയ്ക്കും മരുന്നിനുമായി ഇവിടെ എത്തിച്ചേരുന്നത്. ഇവര്‍ക്കെല്ലാം ആവശ്യത്തിനുള്ള പരിശോധനകളോ മരുന്നുകളോ ലഭ്യമല്ല.
രോഗികളെ പരിശോധന നടത്തേണ്ട ഡ്യൂട്ടി സമയങ്ങളില്‍ പലപ്പോഴും ഡോക്ടര്‍ന്മാര്‍ സഹപ്രവര്‍ത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ദയനീയ സ്ഥിതിയാണ് കണ്ടുവരുന്നത്. രോഗികള്‍ക്ക് കാര്യമായി പരിശോധന നടത്താതെ സ്വകാര്യമരുന്ന് കടകളിലേക്ക് ചീട്ട് കുറിച്ചു കൊടുക്കുകയാണ് ഇവരുടെ സ്ഥിരം പതിവ്.
ഇത് മൂലം പാവപ്പെട്ട രോഗികള്‍ക്ക് പണമില്ലാതെ മരുന്നുകള്‍ വാങ്ങിക്കാന്‍ ബുദ്ധിമുട്ടുകയാണ്.ഡോക്ടര്‍ന്മാരുടെ അവരുടെ വൈകിട്ടുള്ള സ്വകാര്യ സ്ഥലത്ത് ചെന്ന് രോഗികള്‍ പരിശോധനാ ഫീസ് നല്‍കിയാല്‍ മാത്രമേ വിദഗ്ധ ചികിത്സ ലഭ്യമാകുകയുള്ളുവെന്ന് രോഗികള്‍ പറയുന്നു. ആശുപത്രിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം കുത്തഴിഞ്ഞ രീതിയിലാണ്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള ആശുപത്രി വികസന സമിതി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
രാഷ്ട്രിയ കക്ഷികളുടെ പ്രതിനിധികളില്‍ പലരും വികസന സമിതി യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."