കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നവംബര്‍ നാല് വരെ സംസ്കരിക്കരുതെന്ന് കോടതി
പാലക്കാട്: അട്ടപ്പാടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഉടനെ സംസ്ക്കരിക്കരുതെന്ന് കോടതി ഉത്തരവ്. നവംബര്‍ നാല് വരെ സംസ്കരിക്കരുതെന്നാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്കിയ ഹരജിയിലാണ് ഉത്തരവ്.
മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ മറ്റൊരു കേസില്‍ തിരുച്ചിറപ്പള്ളി ജയിലില്‍ തടവില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ഭാര്യ കല നല്കിയ ഹരജിയിലായിരുന്നു കോടതി വിധി. ഇവരുടെ മകളും ഇതേ ജയിലില്‍ തടവിലാണ്.
ഭാര്യയ്ക്കും മറ്റ് ബന്ധുക്കള്‍ക്കും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി മൃതദേഹം കാണാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ജയിലിലുള്ള കലയെ മൃതദേഹം കാണാന്‍ അനുവദിക്കാതെ പൊലിസിന്റെ തുടര്‍ നടപടി പാടില്ലെന്ന് മധുര ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."