ഇന്ത്യയിലെ പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തി ഇസ്രാഈല്‍: നിഷേധിച്ച് എന്‍.എസ്.ഒ, നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്ന് വാട്‌സാപ്പിനോട് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖരുടെ വിവരങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയ സംഭവം നിഷേധിച്ച് എന്‍.എസ്.ഒ. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാട്‌സ് ആപിനോട് വിശദീകരണം തേടിയതിനുപിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് എന്‍.എസ്.ഒ രംഗത്തെത്തിയത്. അതേ സമയം നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് ഐ.ടി മന്ത്രാലയം വാട്‌സ് ആപിനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലെ വ്യക്തികളുടെ വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുണ്ട്.
ഇസ്രായേല്‍ സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്‍മാരെ നിരീക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. 2019 മെയില്‍ രണ്ടാഴ്ച നിരീക്ഷണം തുടര്‍ന്നു. മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നയതന്ത്രപ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരുടേതടക്കമുള്ള രഹസ്യങ്ങള്‍ ചോര്‍ത്തിയെതെന്നാണ് വാര്‍ത്തകള്‍.
മിസ്‌കോളുകളായി വരുന്ന വീഡിയോ കോളുകളിലൂടെയാണ് വൈറസ് എത്തിയതെന്നാണ് വാട്‌സ് ആപ് ആരോപിക്കുന്നത്. ഉപയോക്താവ് അറിയാതെ ഫോണിലെത്തുന്ന പെഗാസസ് വ്യക്തികത വിവരങ്ങളായ പാസ്‌വേര്‍ഡ്, കോണ്‍ടാക്ട്, കലണ്ടര്‍ ഇവന്റ് എന്നിവ ചോര്‍ത്തുകയാണെത്രെ.
എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് സ്‌പൈവെയര്‍ നല്‍കുന്നതെന്നാണ് എന്‍.എസ്.ഒയുടെ അവകാശവാദം. സ്‌പൈവെയര്‍ ആക്രമണത്തിനെതിരെ വാട്‌സ് ആപ് സാന്‍ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ ഹരജിയും നല്‍കിയിട്ടുണ്ട്. 75,000 യു.എസ് ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."