പെണ്‍കുട്ടിയെ ഇളയച്ഛന് പീഡിപ്പിച്ച വിവരം മറച്ചുവച്ചു: മാതാവും കേസില്‍ പ്രതിയായി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇളയച്ഛന് പീഡിപ്പിച്ച കേസില്‍ വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിന് കുട്ടിയുടെ അമ്മയേയും പ്രതി ചേര്‍ത്തു. തിരുമലയിലാണ് സംഭവം. ഇവരെ രണ്ടാം പ്രതിയാക്കിയാണ് കേസ്. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
അഞ്ച് വയസ് മുതല്‍ എട്ട് വയസുവരെ ഇളയച്ഛന് തന്നെ പീഡിപ്പിച്ചുവെന്നും ഇത് അമ്മയോട് പറഞ്ഞിട്ട് ഒന്നും ചെയ്തില്ലെന്നും പെണ്‍കുട്ടി മരണമൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരവും ആത്മഹത്യാ പ്രേരണയും ചുമത്തി ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഡല്‍ഹി സ്വദേശിയായ ഇവര്‍ 15 വര്‍ഷമായി തിരുവനന്തപുരത്താണ് താമസം. ഒളിവിലായിരുന്ന പിതൃ സഹോദരനെ ഉച്ചയോടെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."