HOME
DETAILS

മണിവാസകത്തെ മാവോവാദിയാക്കി മാറ്റിയത് തമിഴ്‌നാട് പൊലിസാണെന്ന് സഹോദരി ലക്ഷ്മി, അണ്ണന്റെ ജീവനില്ലാത്ത ശരീരത്തോടും പൊലിസ് നീതി നിഷേധിക്കുന്നു

  
backup
October 31 2019 | 13:10 PM

mani-vasakam-not-maoist-says-sister

പാലക്കാട്: അട്ടപ്പാടിയില്‍ പൊലിസ് വെടിയേറ്റ് കൊല്ലപ്പെട്ട മണിവാസകത്തെ മാവോവാദിയാക്കി മാറ്റിയത് തമിഴ്‌നാട് പൊലിസാണെന്ന് ഇളയ സഹോദരി ലക്ഷ്മിയും, ഭര്‍ത്താവ് കെ.സാലിവാഹനും.
ബി.എഡ് പഠനം കഴിഞ്ഞ്് ജോലിയൊന്നും കിട്ടാതിരുന്നപ്പോള്‍ കുട്ടികള്‍ക്ക് ട്യൂഷനും, സാമൂഹിക സേവനപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന സഹോദരനെ മാവോയിസ്റ്റാക്കി മുദ്രകുത്തി തമിഴ്‌നാട് പൊലിസുകാര്‍ ആദ്യം ജയിലിലടക്കുകയായിരുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത് മുതല്‍ പിന്നെ പാവപെട്ടവരുടെ അവകാശങ്ങള്‍ക്കായി പോരാട്ടം നടത്തി. പിന്നീട് ഭവാനി ദളത്തിന്റെ നേതാവായി.

25ാം വയസില്‍ വീട്ടില്‍ നിന്നും പോയതാണ്. പിന്നെ കുറേക്കാലം വിവരമൊന്നും ലഭിച്ചില്ല. തമിഴ്‌നാട്,കേരളാ, കര്‍ണാടക സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നുവെന്നാണ് അണ്ണന്‍ പറഞ്ഞിരുന്നത്.മേലെ മഞ്ചികണ്ടിയൂരില്‍ സായുധസേനയും, മാവോവാദികളും തമ്മില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും, കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടും നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും ബന്ധുക്കളുടെ സമ്മതമില്ലാതെ പോസ്റ്റുമോര്‍ട്ടം നടത്തുക മാത്രമല്ല മൃതദേഹം കാണാന്‍ പോലും അനുവദിച്ചില്ലെന്നും അവര്‍ സുപ്രഭാതത്തോട് പറഞ്ഞു.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന സഹോദരന്റെ മൃതശരീരം കാണാന്‍ പൊലിസ് അനുമതി നിഷേധിച്ചതിനെതിരെ പാലക്കാട് ജില്ലാ കോടതിയില്‍ പരാതി ഫയല്‍ ചെയ്യാന്‍ എത്തിയതായിരുന്നു അവര്‍. ബുധനാഴ്ച്ച രാത്രിയാണ് തമിഴ് ചാനലുകളില്‍ മണിവാസകം കൊല്ലപ്പെട്ടതായി വിവരമറിയുന്നത്. വിവരം കേരളാ പൊലിസ് വീട്ടുകാരെ അറിയിച്ചില്ല. രണ്ടു ദിവസം മുന്‍പ് തന്നെ പൊലിസ് സഹോദരനെ കൊന്നതായി ഇവിടെ വന്നപ്പോഴാണ് അറിയുന്നത്. ബുധനാഴ്ച്ച എട്ടു മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തി. സഹോദരന്റെ മൃതദേഹമൊന്ന് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടിട്ടും പൊലിസ് തയാറായില്ല. മണിവാസകത്തിന്റെ ഭാര്യ കല ട്രിച്ചിയിലെ ജയിലിലാണ്.

എന്റെ കുടപ്പിറപ്പിനെ ഒരു നോക്ക് കാണാന്‍ സമ്മതിക്കാത്തത് എന്ത് നീതിയാണെന്നാണിവര്‍ ചോദിക്കുന്നത്. പോസ്റ്റുമാര്‍ട്ടം നടത്തണമെങ്കില്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പരിശോധനകള്‍ നടത്തണമെന്നിരിക്കെ മൃതശരീരം ഒരു നോക്ക് കാണാന്‍ പോലും അനുവദിച്ചില്ല.
60 വയസ്സ് പ്രായമുള്ള മണിവാസകം ഒരു വര്‍ഷത്തോളമായി രോഗബാധിതനാണ്. ഇടക്കിടക്ക് അണ്ണന്‍ വീട്ടിലേക്ക് വിളിക്കും. ഞങ്ങളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കും. ആറ് വര്‍ഷം മുന്‍പാണ് അവസാനമായി വീട്ടിലേക്ക് വന്നത്. പിന്നീട് ഞങ്ങള്‍ കണ്ടില്ല.

സേലം ഓമല്ലൂര്‍ രാമമൂര്‍ത്തി നഗര്‍ മുത്തുചെട്ടിയാരുടെയും, രുഗ്മണി അമ്മാളിന്റെയും രണ്ടാമത്തെ മകനാണ് മണിവാസകം. മൂത്ത സഹോദരന്‍ സുബ്രമണി. രണ്ട് സഹോദരിമാര്‍. ട്രിച്ചിയില്‍ താമസിക്കുന്ന ചന്ദ്രാ, പിന്നെ ലക്ഷ്മിയും. കൂലിപ്പണിക്കാരനായ സുബ്രമണി ബുധനാഴ്ച്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നുവെങ്കിലും മൃതദേഹം കാണിച്ചു കൊടുക്കാന്‍ പൊലീസ് തയാറാകാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിവരെ കാത്തിരുന്നിട്ടും സഹോദരന്റെ മൃതദേഹം കാണിക്കാത്തതിനെ തുടര്‍ന്നാണ് മുണ്ടൂര്‍ രാവുണ്ണി, അഡ്വ.തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവരോടൊപ്പം ഹരജി നല്‍കാന്‍ പാലക്കാട് ജില്ലാ കോടതിയിലെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  26 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  39 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago