റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി
മാവേലിക്കര: ആലപ്പുഴ റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന് മാവേലിക്കരയില്‍ വര്‍ണാഭമായ തുടക്കം.
പ്രധാന വേദിയായ മറ്റം സെന്റ് ജോണ്‍സ് എച്ച.്എസ്.എസില്‍ സാക്ഷരതമിഷന്‍ അക്ഷര ലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവ് കാര്‍ത്യായനി അമ്മ ഭദ്രദീപം കൊളുത്തി കൗമാര കലാമേള ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹ്യ വിദ്യാഭ്യാസ രംഗത്തുള്ളവരും ചടങ്ങില്‍ പങ്കാളികളായി.
14 വേദികളിലായാണ് മത്സരം.184 ഇനങ്ങളിലായി ആദ്യദിവസം 1,688 പേരും, രണ്ടാം ദിവസത്തില്‍ 1,966പേരുമാണ് മേളയില്‍ മാറ്റുരയ്ക്കുക. രചന മത്സരങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. മേള ഇന്ന് സമാപിക്കും.
ദഫ് മുട്ടില്‍ പത്താംതവണയും ശ്രീനാരായണ ഹൈസ്‌കൂള്‍
മാവേലിക്കര: ദഫ്മുട്ട് എച്ച്.എസ് വിഭാഗത്തില്‍ പത്താം തവണയും വിജയം കൊയ്ത്തുമായിപൂച്ചാക്കല്‍ ശ്രീകണ്ടേശ്വരം ശ്രീ നാരായണ ഹൈസ്‌കൂള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ആര്‍ക്കും വിട്ട് കൊടുക്കാതെ ഒന്നാം സ്ഥാനം നേടുകയാണ് ഈ സ്‌കൂള്‍. ആദര്‍ശ് ആണ് ഗായകന്‍.
അനന്തകൃഷ്ണന്‍, അഭിജിത്, ആഷിക്, ഷാദിന്‍, റിനാസ്, അല്‍ഫിന്‍ തോമസ്, ആദിത്യന്‍, രോഹിത്, അഭിഷേക് എന്നിവരാണ് ടീം അംഗങ്ങള്‍. പൂര്‍വ വിദ്യാര്‍ഥിയായ നിഷാദ് പൂച്ചാക്കലിന്റെ പരിശീലനത്തിലാണ് തുടര്‍ച്ചയായ വിജയക്കൊയ്ത്.വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷ പരിപാടികള്‍ക്കും പങ്കെടുത്ത് കിട്ടുന്ന തുകയാണ് ഇതിന്റെ ചിലവിനായി കണ്ടെത്തുന്നത്.
നാടന്‍ രുചിഭേദങ്ങളൊരുക്കി സംഘാടക സമിതി
മാവേലിക്കര: ജില്ലാ കലോത്സവത്തില്‍ ഭക്ഷണശാല രുചി കൂട്ടിന് വേദിയായി പ്രളയം തീര്‍ത്ത കഷ്ടപാടുകക്ക് ഇടയിലും കലോത്സവങ്ങളില്‍ എത്തിയ ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി ഏവരുടേയും പ്രശംസ ഏറ്റുവാങ്ങി ഓണാട്ടുകരയുടെ ഹൃദയ ഭൂമിയെന്നു വിശേഷിപ്പിക്കുന്ന മാവേലിക്കരയില്‍ നടക്കുന്ന കൗമാര മേളയ്ക്ക് നാടിന്റെ മാഹാത്മ്യം വിളിച്ചോതി നടന്‍ ഭക്ഷണം നല്‍കുന്നതില്‍ സംഘാടക സമിതി പ്രത്യേകം ശ്രദ്ധിക്കുന്നു.
കലോത്സവ ,ഉത്സവ ആഘോഷ വേദികളിലെ സ്ഥിരം പാചകക്കാരനായ താമരക്കുളം ദാമോധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പത്ത് അംഗ സംഘമാണ് പാചകത്തിന് നേതൃത്വം നല്‍കുന്നത്.
ചത്തിയറ എച്ച്.എസ്.എസിലെ കെ. അശോക് കുമാര്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്ന ഫുഡ് കമ്മിറ്റിയില്‍ അധ്യാപകരായ വര്‍ഗീസ് പോത്തന്‍, ബി, ബിജു, കെ. രഘുകുമാര്‍.ജോണ്‍ കെ. മാത്യു , ബാലചന്ദ്രന്‍, മിനി മാത്യു ,ഷേര്‍ളി മാത്യു എന്നിവരും എന്‍സിസി, എന്‍.എസ്.എസ് യൂനിറ്റുകളും സജീവമായി രംഗത്തുണ്ട്. മറ്റം സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, ചെട്ടികുളങ്ങര എച്ച്.എസ്, ഗവ. ബോയിസ് എച്ച്.എസ് മാവേലിക്കര, എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു.
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണ നല്‍കി ഭക്ഷണം നല്‍കുന്നതിനും ഊന്നല്‍ നല്‍കിയിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ ഭക്ഷണം നല്‍കി ഏകദേശം 3500 പേര്‍ ഉച്ചഭക്ഷണം കഴിച്ചതായി കണ്‍വീനര്‍ അറിയിച്ചു.
വേസ്റ്റ് മാനേജ്‌മെന്റിന് പ്രത്യേക സംവിധാനം ഉണ്ട്. പരമാവധി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപേക്ഷിച്ചിട്ടുണ്ട്. സ്റ്റീല്‍ പ്ലേറ്റും, ടംബ്ലറുമാണ് ഉപയോഗിക്കുന്നത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ പാചകപുരയാണ് പാചകത്തിനായി വിട്ടു കൊടുത്തിരിക്കുന്നത്. കലോത്സവത്തിന്റെ സമാപന ദിനമായ ഇന്നു ഉച്ചഭക്ഷണത്തിന് പായസം അടങ്ങിയ സദ്യയായിരിക്കുമെന്നും ഫുഡ് കമ്മിറ്റി അറിയിച്ചു.
പരിപ്പ് പപ്പടം, സാമ്പാര്‍, കൂട്ടുകറി, പച്ചടി എന്നിവയും ഉച്ചഭക്ഷണ മെനുവിലുണ്ടായിരിക്കും പ്രളയത്തെ തുടര്‍ന്ന് നടക്കുന്ന കലോത്സവമായതിനാല്‍ ആര്‍ഭാടം ഒഴിവാക്കി തന്നെ മേള നടക്കുന്നത്.
കുച്ചുപ്പുടിയില്‍ ഫലം വന്നപ്പോള്‍ രണ്ടാംസ്ഥാനം; തര്‍ക്കം മൂത്തപ്പോള്‍ മൂന്നായി
മാവേലിക്കര: കുച്ചുപ്പുടിയില്‍ രണ്ടാം സ്ഥാനം പ്രഖ്യാപിച്ച മത്സരാര്‍ഥിക്ക് മൂന്നാം സ്ഥാനമെന്ന് വിധികര്‍ത്താക്കള്‍ കുച്ചുപ്പുടിയില്‍ അപ്പീലുമായി മത്സരാര്‍ഥി.
എച്ച്.എസ് വിഭാഗത്തില്‍ മത്സരിച്ച കണിച്ചുകുളങ്ങര എസ്.എന്‍.ട്രസ്റ്റ് സ്‌കൂളിലെ ആദിത്യ ഗൗരിശങ്കറാണ് വിധി നിര്‍ണയത്തില്‍ അപാകതയുണ്ടെന്ന് കാട്ടി അപ്പീല്‍ നല്‍കിയത്.
കുച്ചുപ്പുടി മത്സരത്തിന് ശേഷം ഫലം രണ്ടാം സ്ഥാനം ആദിത്യ ഗൗരിശങ്കറിന് ലഭിച്ചതായി പ്രഖ്യാപിച്ചിരുന്നു.
മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ ചിലര്‍ തര്‍ക്കം ഉന്നയിച്ച് എത്തുകയും ചെയ്തു. തുടര്‍ന്നാണ് രണ്ടാംസ്ഥാനം ലഭിച്ച ആദിത്യ ഗൗരിശങ്കര്‍ മൂന്നം സ്ഥാനത്താണെന്ന് വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചത്.
തുടര്‍ന്ന് അപ്പീല്‍ നല്‍കുകയായിരുന്നു. എട്ടാം ക്ലാസ് വരെ സി.ബി.എസ്.ഇ.സിലബസില്‍ പഠിച്ച ആദിത്യ ഗൗരിശങ്കര്‍ ഒന്‍പതാം ക്ലാസിലാണ് സംസ്ഥാന സിലബസില്‍ പഠിക്കാനെത്തിയത്.
സി.ബി.എസ്.ഇ ജില്ല കലോത്സവങ്ങളില്‍ ഭരതനാട്യം, കുച്ചുപ്പുടി,നാടോടി നൃത്തം എന്നിവയില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കലോത്സവത്തില്‍ ഭരതനാട്യം, നാടോടി നൃത്തം എന്നിവയിലും മത്സരിക്കുന്നുണ്ട്. ചേര്‍ത്തല എസ്.എന്‍. കോളജിലെ ഡോ.ബി സുധീറിന്റെയും സൈക്കോളജിസ്റ്റ് ദിവ്യശ്രീയുടെയും മകനാണ് ആദിത്യ ഗൗരിശങ്കര്‍.
പ്രളയം വിവരിച്ച് നസീഹ് എത്തിയത് ഒന്നാമത്
മാവേലിക്കര: കേരളത്തില്‍ നാശം വിതച്ച മഹാപ്രളയം പ്രസംഗ രൂപത്തിലൂടെ അവതരിപ്പിച്ച് ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഉറുദു പ്രസംഗത്തിന്‍ ഒന്നാം സ്ഥാനം അറവുകാട് എച്ച് എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ നസീഹിനാണ് ഒന്നാം സ്ഥാനം.അറബി പദ്യം ചൊല്ലലിന്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്കഴിഞ്ഞ മൂന്ന് വര്‍ഷമായി നസീഹ് ആണ് ഒന്നാം സ്ഥാനക്കാരന്‍. പുന്നപ്ര തയ്യില്‍ വീട്ടില്‍ നൗഫല്‍ - സീനത്ത് ദമ്പതികളുടെ മകനാണ് നസീഹ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."