എസ്.എം.എഫ് സ്വദേശി ദര്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം തുടങ്ങി
കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ മഹല്ലുകളില്‍ നടന്നുവരുന്ന സ്വദേശി ദര്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ആരംഭിച്ചു.
മദ്‌റസാ പഠനത്തില്‍നിന്ന് വിരമിച്ച ആണ്‍കുട്ടികള്‍ക്ക് മൂന്ന് വര്‍ഷത്തെ സിലബസ് പ്രകാരം നടത്തി വരുന്ന പദ്ധതിയാണിത്. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുക, മത സാമൂഹിക രംഗത്ത് നേതൃത്വം നല്‍കാന്‍ പ്രാപ്തരാക്കുക, മൂന്ന് വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മുഅല്ലിം ട്രെയ്‌നിങ് , ഹിസ്ബ് കോഴ്‌സ് നല്‍കി മതാധ്യാപകരെ വാര്‍ത്തെടുക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലായി 200 ല്‍പ്പരം ദര്‍സുകള്‍ നടന്നുവരുന്നു.
ഉമര്‍ ഫൈസി മുക്കം ചെയര്‍മാനും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജന. കണ്‍വീനറുമായ അക്കാദമിക്ക് ബോര്‍ഡാണ് പരീക്ഷകള്‍ നടത്തുന്നത്.
ഈ വര്‍ഷം കോഴ്‌സ് പൂര്‍ത്തീകരിച്ച 24 യുവ പണ്ഡിതര്‍ക്ക് പാലക്കോട് (കണ്ണൂര്‍) നടന്ന ചടങ്ങില്‍ സംസ്ഥാന കോഡിനേറ്റര്‍ എ.കെ ആലിപ്പറമ്പ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.സി അബ്ബാസ് ഹാജി അധ്യക്ഷനായി. ഒ.എം ശരീഫ് ദാരിമി കോട്ടയം, ശബീറലി ഫൈസി, പി.വി സലാം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."