കുടുംബശ്രീക്ക് ഒരുകോടി രൂപ വരെ വായ്പക്ക് അപേക്ഷിക്കാം
കല്‍പ്പറ്റ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ അപേക്ഷ ക്ഷണിച്ചു.
ഒരു കുടുംബശ്രീ സി.ഡി.എസിന് പരമാവധി ഒരു കോടി രൂപ വരെ വ്യവസ്ഥകള്‍ക്കനുസരിച്ച് മൂന്നര ശതമാനം പലിശക്ക് വായ്പ അനുവദിക്കും. സി.ഡി.എസുകള്‍ അവക്ക് കീഴിലുള്ള 75 ശതമാനമെങ്കിലും ഒ.ബി.സി അല്ലെങ്കില്‍ മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍, ജെ.എല്‍.ജികള്‍ എന്നിവ മുഖേന വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് തുക വിതരണം ചെയ്യണം.
അയല്‍ക്കൂട്ടങ്ങള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപ വരെയും ജെ.എല്‍.ജികള്‍ക്ക് രണ്ടര ലക്ഷം രൂപവരെയും വായ്പ അനുവദിക്കാം. 36 മാസമാണ് തിരിച്ചടവ് കാലാവധി. പ്രാഥമിക അപേക്ഷയും വിശദാംശങ്ങളും ംംം.സയെരറര.രീാ വെബ്‌സൈറ്റില്‍ ലഭിക്കും. പ്രാഥമിക അപേക്ഷ ജൂലൈ 15 വരെ കോര്‍പ്പറേഷന്റെ ജില്ലാഉപജില്ലാ ഓഫിസുകളില്‍ സമര്‍പ്പിക്കണം.
പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരായ സി.ഡി.എസുകള്‍ക്ക് പദ്ധതി സംബന്ധിച്ച് വിശദീകരണവും മാര്‍ഗ നിര്‍ദേശങ്ങളും നല്‍കുന്നതിന് ശില്‍പശാല സംഘടിപ്പിക്കും. ശില്‍പശാലയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ നല്‍കും. ഫോണ്‍. 0471 2577539.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."