HOME
DETAILS

മാലപൊട്ടിക്കല്‍ കേസ്: യഥാര്‍ഥ പ്രതി ശരത്ത് റിമാന്‍ഡില്‍

  
backup
November 21 2018 | 20:11 PM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%af%e0%b4%a5

 

കണ്ണൂര്‍: വിവാദമായ പെരളശ്ശേരി ചോരക്കളത്തെ മാലപൊട്ടിക്കല്‍ കേസില്‍ അറസ്റ്റിലായ യഥാര്‍ഥ പ്രതി റിമാന്‍ഡില്‍. കഴിഞ്ഞ ജൂലൈ അഞ്ചിനു ചോരക്കളത്തെ രാഖിയുടെ കഴുത്തിലെ അഞ്ചര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി കവര്‍ന്ന കേസില്‍ മാഹി അഴിയൂര്‍ കോറോത്ത് റോഡിലെ ശാലീനത്തില്‍ ശരത് വത്സരാജിനെ (35) യാണ് ഡിവൈ.എസ്.പി പി.പി സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.
മലപ്പുറം മങ്കട പൊലിസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശരത്തിന്റെ അറസ്റ്റ് പെരിന്തല്‍മണ്ണ കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലില്‍ പൊലിസ് രേഖപ്പെടുത്തുകയായിരുന്നു.
മാല കവര്‍ന്ന കേസില്‍ കതിരൂര്‍ സ്വദേശിയും ഖത്തറില്‍ ജോലിക്കാരനുമായ താജുദ്ദീനെ ആളുമാറി നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. അന്നത്തെ ചക്കരക്കല്‍ എസ്.ഐയായിരുന്ന പി. ബിജുവാണ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്.
തന്റെ പിതാവ് നിരപരാധിയാണെന്ന് അറിയാവുന്ന മകന്‍ മുഹമ്മദും സുഹൃത്തുക്കളും നടത്തിയ അന്വേഷണമാണു പൊലിസിന്റെ തെറ്റ് തിരുത്തിക്കാനും യഥാര്‍ഥ പ്രതിയെ കണ്ടെത്താനും സഹായിച്ചത്. മകന്‍ മുഹമ്മദും താജുദ്ദീന്റെ ഗള്‍ഫിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്നു രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ താജുദ്ദീന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പ്രതികളെ കണ്ടെത്തുന്നതിനു പൊലിസിനെ സഹായിച്ചത്.
സംശയമുള്ളവരുടെ പടങ്ങള്‍ ഈ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും പ്രദേശവാസികളായ ചിലര്‍ യഥാര്‍ഥ പ്രതിയെ തിരിച്ചറിയുകയും ചെയ്തതോടെ പ്രതീക്ഷയുടെ തുമ്പു കിട്ടിയ താജുദീന്റെ കുടുംബം ആദ്യം ഡിവൈ.എസ്.പിയെ സമീപിച്ചു.
പിന്നീട് മോഷണം നടത്തിയയാളുടെ പേരുവിവരം ചൂണ്ടിക്കാട്ടി കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം വഴി ഡി.ജി.പിക്കു പരാതിയും നല്‍കി. തുടര്‍ന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു.
കോഴിക്കോട്, കണ്ണൂര്‍ ക്രൈം സ്‌ക്വാഡുകളുടെ സഹായത്തോടെ പൊലിസ് നടത്തിയ അന്വേഷണത്തിലാണു യഥാര്‍ഥ പ്രതി ശരത്താണെന്നു തെളിഞ്ഞത്. മൊബൈല്‍ ടവര്‍ ലൊക്കേഷനും സ്‌കൂട്ടറും തിരിച്ചറിഞ്ഞതോടെ തലശ്ശേരി സി.ജെ.എം കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം ശരത്തിനെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കവര്‍ന്ന മാല തലശ്ശേരി മാര്‍ക്കറ്റ് റോഡിലെ ഒരു ജ്വല്ലറിയില്‍നിന്നും കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആക്ടിവ സ്‌കൂട്ടര്‍ മാഹി ചാലക്കരയില്‍ നിന്നും പൊലിസ് കണ്ടെടുത്തു.
ദുബൈയില്‍ ജോലിചെയ്യുന്ന പി.പി ഹാരിസിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടര്‍ സുഹൃത്തായ അസ്‌ലമിന് ഓടിക്കാന്‍ നല്‍കിയതായിരുന്നു. അസ്‌ലമിന്റെ സുഹൃത്താണു ശരത്. എന്നാല്‍ കവര്‍ച്ചയ്ക്കാണ് ഇയാള്‍ സ്‌കൂട്ടര്‍ എടുത്തതെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല.
ഇതിനിടെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുകയും ചക്കരക്കല്‍ എസ്.ഐ ബിജുവിനെ കണ്ണൂര്‍ ട്രാഫിക്ക് യൂനിറ്റിലേക്കു സ്ഥലംമാറ്റുകയും ചെയ്തു. ജൂലൈ എട്ടിന് നടന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പത്തുദിവസത്തേക്ക് അവധിക്കു നാട്ടിലെത്തിയതായിരുന്നു താജുദ്ദീന്‍. സി.സി.ടി.വി കാമറയിലെ രൂപസാദൃശ്യം ചൂണ്ടിക്കാട്ടിയാണു താജുദ്ദീനെ പൊലിസ് അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago