കാഞ്ഞിരത്തിനാല്‍ സമരം; അറസ്റ്റ് ചെയ്യാനുള്ള നീക്കം ചെറുക്കും: സമരസഹായ സമിതി
കല്‍പ്പറ്റ: 679 ദിവസമായി കലക്ടറേറ്റ് പടിക്കല്‍ നീതി നിഷേധത്തിനെതിരേ കുത്തിയിരിപ്പ് സമരം നടത്തി വരുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് സമര സഹായസമിതി അറിയിച്ചു.
വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിക്ക് വേണ്ടി നാല്പതു വര്‍ഷമായി തുടരുന്ന നീതി നിഷേധത്തിലാണ് ഈ കുടുംബം.
ഈ കുടുംബത്തിന് അനുകൂലമായി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷേണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും 679 ദിവസമായി സര്‍ക്കാര്‍ നിസംഗത പാലിക്കുകയാണ്. തെരെഞ്ഞെടുപ്പ് കാലത്ത് ജയിച്ച് കഴിഞ്ഞാല്‍ നീതി ലഭ്യമാക്കാമെന്ന് സമരപന്തലില്‍ പ്രഖ്യപിക്കുകയും നീതി ലഭ്യമാകുന്നത് വരെ കാഞ്ഞിരത്തിനാല്‍ കുടുംബത്തെ കലക്ടറേറ്റ് പടിക്കല്‍ നിന്ന് നീക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്ത കല്‍പ്പറ്റ എം.എല്‍.എ ഇപ്പോള്‍ ബലം പ്രയോഗിച്ച് കാഞ്ഞിരത്തിനാല്‍ കുടുംബത്തെ നീക്കാനുള്ള ശ്രമത്തിലാണെന്നും സമരസഹായ സമിതി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കാലത്ത് കര്‍ഷക വിഷയം വോട്ടാക്കി മാറ്റാന്‍ കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന സമരത്തെ അനുകൂലിക്കുകയും ഭരണത്തില്‍ വന്നശേഷം സമരപന്തല്‍ പൊളിച്ചു അറസ്റ്റ് ചെയ്ത് നീക്കുമെന്ന് പറയുന്നത് എം.എല്‍.എയുടെ ഇരട്ടത്താപ്പും രാഷ്ട്രീയ നെറികേടുമാണെന്ന് സമര സഹായസമിതി ആരോപിച്ചു.
യോഗത്തില്‍ ചെയര്മാന് സുരേഷ് ബാബു അധ്യക്ഷനായി. കണ്‍വീനര്‍ പി.പി ഷൈജല്‍, പി.ടി പ്രേമാനന്ദന്, ജോസഫ് വളവനാല്‍, സാലി റാട്ടക്കൊല്ലി, ലാലാജി ഷര്‍മ്മ, സുധികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."