HOME
DETAILS

നാട് ഒറ്റക്കെട്ടായി അണിനിരക്കണം

  
backup
June 25 2017 | 20:06 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%a3%e0%b4%bf%e0%b4%a8

കല്‍പ്പറ്റ: ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് വിവിധ വകുപ്പുകളും ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കലക്ടറേറ്റില്‍ വിവിധ വകുപ്പ്തല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.
പനി ബാധിതരുടെ എണ്ണം മറ്റുജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയില്‍ കുറവുണ്ടെങ്കിലും മഴ ശക്തിയാകുന്നതോടെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കൂട്ടായ ശ്രമം അനിവാര്യമാണ്. ആരോഗ്യവകുപ്പുമായി സഹകരിച്ച് തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും വിദ്യാര്‍ഥികളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. ഈമാസം 27, 28, 29 തിയതികളില്‍ തുടര്‍ച്ചയായി ജില്ലയില്‍ സംഘടിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഒ.പി യിലുണ്ടാകണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടറെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും പഞ്ചായത്തിന് നിയമിക്കാം.
ഇവര്‍ക്കുള്ള വേതനം തനതുഫണ്ടില്‍ നിന്ന് ലഭ്യമാക്കാം. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശുചിത്വമിഷന്റെയും എന്‍.എച്ച്.എമ്മിന്റെയും ഫണ്ടുകള്‍ ഉപയോഗിക്കാം. ഗ്രാമതലത്തില്‍ വരെയും ശുചീകരണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും എത്തിക്കാന്‍ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും മുന്‍കൈയ്യെടുക്കണമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ശുചിത്വ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. ട്രൈബല്‍പ്രൊമോട്ടര്‍മാരുടെ പങ്കാളിത്തം ഇതില്‍ ഉറപ്പുവരുത്തണമെന്ന് പട്ടികവര്‍ഗ വികസന വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ട്രൈബല്‍ സ്‌കൂളുകളുടെ ശുചിത്വ സംവിധാനങ്ങളും ശ്രദ്ധിക്കണം.
കോളനിയില്‍ ശുദ്ധജലം എത്തിക്കാന്‍ ജലഅതോറിറ്റി ശ്രദ്ധിക്കണം. മലിനജലം ഉപയോഗിക്കുന്നതിനാല്‍ ആദിവാസികളില്‍ ജലജന്യരോഗങ്ങള്‍ പെരുകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നിര്‍ദേശം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സങ്കേതങ്ങളിലും ശുചിത്വം ഉറപ്പുവരുത്തണം. ശുചിമുറികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇവരെ പാര്‍പ്പിക്കുന്നതിനെതിരേ കര്‍ശനമായി നടപടിയെടുക്കണം. ഇവരുടെ താമസസ്ഥലങ്ങള്‍ കണ്ടെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കണം. മലേറിയ പോലുള്ള പകര്‍ധച്ച വ്യാധികള്‍ ഇവര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടതിനാല്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കണം. തൊഴില്‍ വകുപ്പ് ഇവരുടെ താമസ വിവരങ്ങള്‍ ഉടന്‍ ആരോഗ്യവകുപ്പിനും ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്കും നല്‍കണം. തോട്ടം തൊഴിലാളികളുടെ താമസ സൗകര്യങ്ങളും പരിശോധിച്ച് ശുചിത്വം ഉറപ്പുവരുത്തണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രി യൂനിറ്റുകള്‍, ആശാവര്‍ക്കര്‍മാര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം പങ്കാളിത്തം വേണം. വിദ്യാര്‍ഥികളിലൂടെ ബോധവല്‍കരണം നടത്താന്‍ വിദ്യാഭ്യാസവകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വീടുകളുടെ ശുചിത്വപരിപാലനവും പകര്‍ച്ചവ്യാധി നിയന്ത്രണ ഉറവിട നശീകരണവും അവരവര്‍ തന്നെ ഏറ്റെടുക്കണം. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന തൊഴിലാളികളും കര്‍ഷകരും രോഗ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
 കന്നുകാലി വളര്‍ത്തുന്നവരും എലിപ്പനിപോലുള്ള രോഗങ്ങളെ കരുതണം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് മതിയായ ശുചിമുറികള്‍ ഏര്‍പ്പെടുത്തണം. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും മുന്‍ഗണന നല്‍കണം. അല്ലാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കും. ബാണാസുരസാഗര്‍ പോലുള്ള കേന്ദ്രങ്ങളില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതിനെതിരേ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. പൊതുമാരമത്ത് വകുപ്പിന് കീഴിലുള്ള റോഡരികിലെ ഓടകള്‍ അടിയന്തരമായി ശുചിയാക്കണം.  വെള്ളം കെട്ടിക്കിടന്ന് രോഗം പടരുന്നതിന് കാരണമായേക്കാം. ബത്തേരിയിലും മാനന്തവാടിയിലും ഓടകളുടെ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. വിവിധ വകുപ്പുകള്‍ ഇതുവരെയും സ്വീകരിച്ച  പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ആരാഞ്ഞു.
വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ കലക്ടര്‍ എസ് സുഹാസ്, സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, എ.ഡി.എം കെ.എം രാജു, ഡി.എം.ഒ ആര്‍ വിവേക് കുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍   പങ്കെടുത്തു.
















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago