പാഠപുസ്തകങ്ങളില്‍നിന്ന് ടിപ്പുവിനെ നീക്കാനൊരുങ്ങി യെദ്യൂരപ്പ
ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം വിലക്കിയ കര്‍ണാടകയിലെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ടിപ്പുവിന്റെ ചരിത്രങ്ങളും പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച് യെദ്യൂരപ്പ കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയിരുന്നു. കര്‍ണ്ണാടകയില്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ഇതിനു പുറമെ ടിപ്പുവിന്റെ ചരിത്രങ്ങള്‍ സംസ്ഥാനത്തെ പാഠ പുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം.
അതിനിടെ യെദ്യൂരപ്പയുടെ പ്രസ്താവനക്ക് പിന്തുണയുമായി ഉഡുപ്പി എം.പി ശോഭ കലന്തരജേ രംഗത്തെത്തി. യെദ്യൂരപ്പയുടെ തീരുമാനത്തെ പിന്തുണക്കുന്നുവെന്നാണ് ഇവര്‍ മാധ്യപ്രവര്‍ത്തകരോട് ഇന്നലെ പറഞ്ഞത്. കര്‍ണ്ണാടകയോട് ടിപ്പു അനീതി കാണിച്ചെന്നും സംസഥാനത്തെ മഡാകരി വിഭാഗത്തിലെ നിരവധി ആളുകളെ ടിപ്പു കൊലപ്പെടുത്തിയെന്നുമാണ് ശോഭ കലന്തരജേയുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."