ഇരയായവരില്‍ ഭീമാകൊറിഗാവ് അഭിഭാഷകനും
ന്യൂഡല്‍ഹി: ചാര ആപ്പായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ദലിത് ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ വാട്‌സാപ്പ് ചാറ്റുകള്‍ ചോര്‍ത്തിയ ഇസ്രാഈലിന്റെ നടപടിക്കിരയായവരില്‍ ഭീമകൊറിഗാവ് കേസിലെ അഭിഭാഷകന്‍ നിഹാല്‍ സിങ് റാത്തോഡും. ഇന്ത്യയില്‍ ദലിത് ആക്ടിവിസ്റ്റുകള്‍ കൂട്ടത്തോടെ പ്രതിചേര്‍ക്കപ്പെട്ട ഏറ്റവും വിവാദമായ കേസാണ് ഭിമാകൊറിഗാവ് സംഭവം.
ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആക്ടിവിസ്റ്റും അഭിഭാഷകനും ദലിത് നേതാവുമായ സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെ അഭിഭാഷകനാണ് നിഹാല്‍ സിങ്. ഗാഡ്‌ലിങ്ങിനു കീഴിലായിരുന്നു നിഹാല്‍ ജോലിചെയ്തുവന്നിരുന്നത്. ഗാഡ്‌ലിങ് അറസ്റ്റിലായതോടെ നിഹാല്‍ ആണ് അദ്ദേഹത്തിന്റെ കേസുകള്‍ കൈകാര്യംചെയ്തുവരുന്നത്. ഈ മാസം ആദ്യവാരത്തിലാണ് തന്നെ ആരൊക്കെയോ ലക്ഷ്യംവയ്ക്കുന്നുïെന്ന് നിഹാലിനു തോന്നിയത്. തന്റെ ഫോണ്‍ ഹാക്ക്‌ചെയ്യപ്പെട്ടതായി വാട്‌സാപ്പില്‍ നിന്ന് സന്ദേശം വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളും പ്രസിദ്ധീകരിച്ചു.
അതേസമയം, സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. വെളിപ്പെടുത്തല്‍ ഭയാനകമാണെങ്കിലും അമ്പരപ്പിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബി.ജെ.പി പൗരന്‍മാരുടെ സ്വകാര്യതയ്‌ക്കെതിരെ രംഗത്ത് വന്നവരാണെന്നും നിരീക്ഷണത്തിനായി കോടികള്‍ ചെലവാക്കിയവരാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. സുപ്രിംകോടതി വിഷയം സ്വമേധയാ കേസായി പരിഗണിച്ച് എത്രയുംവേഗം ഇക്കാര്യത്തില്‍ ഇടപെടണമെന്നും സര്‍ക്കാരിന് നോട്ടീസ് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്‍ച്ചറല്‍ ആന്‍ഡ് ആന്റി കാസ്റ്റ് ആക്ടിവിസ്റ്റായ രൂപാലി ജാദവ്, ജാതീയതക്കെതിരെ പോരാടുന്ന ദിഗ്രീ പ്രസാദ് ചൗഹാന്‍, മനുഷ്യാവകാശ അഭിഭാഷകന്‍ ബേല ഭാട്ടിയ, ഡല്‍ഹിയിലെ ഗവേഷണ വിദ്യാര്‍ഥി അജ്മല്‍ ഖാന്‍ എന്നിവര്‍ക്കും ഇത്തരത്തില്‍ അന്താരാഷ്ട്ര നമ്പരുകളില്‍ നിന്നും കോളുകളും മെസേജുകളും വന്നിരുന്നതായി ഇവര്‍ ദ വയറിനോട് വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."