HOME
DETAILS
MAL
പെരുന്നാള്‍ വിപണിയില്‍ താരമായി വാഴപ്പഴം
backup
June 25 2017 | 20:06 PM
ചങ്ങരംകുളം: പെരുന്നാള്‍ വിപണിയില്‍ താരമായി ഇത്തവണ വാഴപ്പഴവും. ഉച്ച ഭക്ഷണത്തിനൊപ്പം കഴിക്കുന്നതിനാണ് ഉപഭോക്താക്കള്‍ പഴം വിപണിയെ ആശ്രയിക്കുന്നത്.
കഴിഞ്ഞ ആഴ്ച വരെ ഇരുപതു രൂപയില്‍ കുറവുണ്ടായിരുന്ന മൈസൂര്‍ പഴം തുടങ്ങിയ വിലയധികം ഇല്ലാത്ത ഇനങ്ങള്‍ ങ്ങ് പെരുന്നാള്‍ പ്രമാണിച്ച് മുപ്പതു രൂപക്ക് ഒപ്പം എത്തി. എന്നും ഒരു പടി വിലകൂടുതലുള്ള പൂവന് ഇനത്തിലുള്ള ഞാലി പൂവന് അടക്കമുള്ള ഇനങ്ങള്‍ക്ക് എഴുപത് രൂപയോളമാണ് പെരുന്നാള്‍ വിപണിയില്‍ വില. ഇത്തവണ ഓണം പെരുന്നാള്‍ ലക്ഷ്യം വച്ച് നാടന്‍ കര്‍ഷകര്‍ കൂടുതല്‍ കൃഷി ചെയ്തതിനാല്‍ അന്യസംസ്ഥാനത്തു നിന്നുള്ള വരവ് പഴങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഇതോടെയാണ് വിലകൂടിയതെന്ന് കച്ചവടക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."