പരാതികള്‍ കേട്ടിട്ടും മടുക്കാതെ വാട്ടര്‍ അതോറിറ്റി; പറഞ്ഞ് മടുത്ത് ജനവും
മീനങ്ങാടി: പറഞ്ഞും കണ്ടും മടുത്ത് ഒടുവില്‍ നാട്ടുകാരും പറഞ്ഞു തുടങ്ങി 'തല്ലണ്ടമ്മാവ വാട്ടര്‍ അതോറിറ്റി നന്നാവൂല'.
വിവിധയിടങ്ങളില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവായതോടെ പരാതി പറഞ്ഞു മടുത്തിരിക്കുകയാണ് നാട്ടുകാര്‍.
കാക്കവയല്‍ സുധിക്കവല മുതല്‍ ചില്ലിങ് പ്ലാന്റ് കയറ്റം വരെ റോഡില്‍ നവും സൈഡിലൂടെ വെള്ളമൊഴുകുന്നതും കാണാം. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധം നശിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി .എന്നാല്‍ പുതിയ പൈപ്പിടാതെ നിലവിലെ പൈപ്പിലൂടെ തന്നെ വെള്ളം വീടുകളിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം.
ഫലമോ നാടും നഗരവും എന്ന വിത്യാസമില്ലാതെ പൈപ്പ് പൊട്ടി വെള്ളം പാഴായി നടപ്പാത മുതല്‍ ദേശീയ പാത വരെ കുടിവെള്ളം ഒഴുകി പാഴാകുന്നു. പാഴാകുന്ന ജലത്തിന്റെയും എങ്ങുമെത്താത്ത അറ്റകുറ്റപ്പണികളുടെയും കണക്ക് നോക്കിയാല്‍ വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഓരോ വര്‍ഷവും വാട്ടര്‍ അതോറിറ്റിക്ക് ഉണ്ടാവുന്നത്. പൈപ്പ് പൊട്ടി വെള്ളമൊഴുകുന്നത് റോഡിന്റെ തകര്‍ച്ചക്കും കാരണമാവുന്നു.
ആറ് ദിവസത്തോളമായി കുട്ടരായിന്‍ പാലത്ത് റോഡിലൂടെ വെള്ളമൊഴുകാന്‍ തുടങ്ങിയിട്ട്. ഒഴുകിയെത്തുന്ന വെള്ളം പാലത്തിന് സമീപം കെട്ടിക്കിടക്കുകയാണ്. കുറച്ച് മുന്നോട്ട് പോയാല്‍ സുധിക്കവലയില്‍ കാണാവുന്ന കാഴ്ചയും ഇതു തന്നെ. പണിയെടുത്താല്‍ പണിയാവുന്ന പൈപ്പുകള്‍ ഇനിയും മാറ്റിയില്ലെങ്കില്‍ കടുത്ത വേനലില്‍ പ്രതിഷേധവും കനക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."