ലൈസന്‍സില്ലാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ പലരും അനധികൃതമായി ഉപയോഗിക്കുന്നു
തിരൂര്‍: ലൈസന്‍സില്ലാത്ത അളവ് ഉപകരണങ്ങള്‍ വരെ അനധികൃതമായി ഉപയോഗിച്ച് വിപണിയില്‍ പലയിടത്തും വ്യാപക ക്രമക്കേട്. പെരുന്നാള്‍ സീസണില്‍ അടക്കം ഉപഭോക്താക്കളെ പല കച്ചവടക്കാരും കബളിപ്പിക്കുന്നതായി ഇതിനകം പരാതി ഉയര്‍ന്നു. കച്ചവട സ്ഥാപനങ്ങളിലേതിനേക്കാള്‍ തെരുവുകച്ചവട മേഖലയിലാണ് തട്ടിപ്പ് വ്യാപകമെന്നാണ് പരാതി. ഇത്തരം കച്ചവടക്കാരില്‍ പലരും ലൈസന്‍സ് പോലുമില്ലാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലില്ലാത്തതിനാലാണ് തട്ടിപ്പ് തുടരുന്നത്. പെരുന്നാള്‍ അടക്കമുള്ള സീസണില്‍ വിപണിയില്‍ കച്ചവടം കൂടുമെന്നതിനാല്‍ അളവ് തൂക്കത്തില്‍ ക്രമക്കേടിന് സാധ്യത വളരെക്കൂടുതലാണ്. തിരക്കുള്ള സമയമായതിനാല്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാകില്ല. ഇതു മുതലാക്കിയാണ് അനധികൃത കച്ചവടം.
എന്നാല്‍ ഇതുതടയാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അനധികൃത കച്ചവടത്തിന് തണലാകുന്നത്. അളവ് തൂക്ക ഉപകരണങ്ങള്‍ ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് ഓഫിസില്‍ പരിശോധനയ്ക്ക് വിധേയമാക്കി ലൈസന്‍സ് പുതുക്കണമെന്നാണ് ചട്ടം. ലൈസന്‍സ് പുതുക്കാതെ ഉപയോഗിക്കുന്ന കച്ചവടക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമവുമുണ്ട്.
എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ക്രമക്കേടും വ്യാപകമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."