HOME
DETAILS

സോളാര്‍; സരിതാ നായര്‍ക്കും ഭര്‍ത്താവിനും തടവും പിഴയും

  
backup
October 31 2019 | 18:10 PM

%e0%b4%b8%e0%b5%8b%e0%b4%b3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%a8%e0%b4%be%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

കോയമ്പത്തൂര്‍: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച കേസില്‍ സരിത എസ്. നായര്‍ക്കും ഭര്‍ത്താവ് രവിക്കും തടവും പിഴയും. ഒന്നാം പ്രതിയായ സരിതയെയും മൂന്നാംപ്രതിയായ രവിയെയും മൂന്നുവര്‍ഷം വീതം തടവിനും 10,000 രൂപ വീതം പിഴയടക്കാനും കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി 26 ലക്ഷം രൂപ തട്ടിയെടുത്തെന്നു ചൂണ്ടിക്കാട്ടി കോയമ്പത്തൂര്‍ സ്വദേശിയായ വ്യാപാരി ത്യാഗരാജന്‍ നല്‍കിയ പരാതിയിലാണ് ആറാം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.ആര്‍ കണ്ണന്റെ നടപടി. സരിതയുടെ മാനേജറും സുഹൃത്തുമായ ബിജുരാധാകൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടുപേരുടെ ശിക്ഷ പിന്നീട് വിധിക്കും.
കോയമ്പത്തൂര്‍ വടവള്ളി രാജ്‌നാരായണന്‍ ടെക്‌സ്‌റ്റൈല്‍സ് മാനേജിങ് ഡയറക്ടരാണ് ത്യാഗരാജന്‍. ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ആന്റ് മാനേജ്‌മെന്റ് സര്‍വീസസ് എന്ന പേരില്‍ സരിത നായര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബിജു രാധാകൃഷ്ണന്‍ മാനേജിങ് ഡയറക്ടറും ആര്‍.പി രവി ഡയറക്ടറുമായി തുടങ്ങിയ കമ്പനിയില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നും ഇതുപ്രകാരം 26 ലക്ഷം തട്ടിയെടുത്തെന്നുമായിരുന്നു ത്യാഗരാജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയില്‍ കോയമ്പത്തൂര്‍ റൂറല്‍ പൊലിസ് 2008- 09ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം വിധിവരുന്നത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പത് മാസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സരിതയും രവിയും ജാമ്യഹരജിയും നല്‍കി.
കേരളാ രാഷ്ട്രീയത്തില്‍ വന്‍കോളിളക്കം സൃഷ്ടിച്ച സംഭവമാണ് സോളാര്‍ തട്ടിപ്പ് പരമ്പര. ടീം സോളാര്‍ എന്ന പേരില്‍ അനധികൃതമായി കമ്പനി രൂപീകരിച്ച് പലരില്‍നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതാണ് കേസിന്നാധാരം.
സരിത നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തട്ടിപ്പ് പിന്നീട് ഇരുവരും തമ്മില്‍ ഇടഞ്ഞതോടെയാണ് പുറത്തായത്. തട്ടിപ്പിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനെ ദുരുപയോഗം ചെയ്ത വിവരവും പുറത്തായത് വിവാദത്തിന് എരിവും പുളിയും പകര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി കോഴ നല്‍കിയെന്ന് സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ സരിത മൊഴി നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago