HOME
DETAILS
MAL
വേങ്ങരയില്‍ നിന്നും 70 ലോഡ് ഖരമാലിന്യങ്ങള്‍ കയറ്റിയയച്ചു
backup
June 25 2017 | 20:06 PM
വേങ്ങര: പഞ്ചായത്ത് വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച 70 ലോഡ് ഖരമാലിന്യങ്ങള്‍ സംസ്‌കരണത്തിനായി കൊണ്ടുപോയി. പഞ്ചായത്തു പരിധിയിലുളള മൃഗാശുപത്രി കോംപൗണ്ടില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുളള മാലിന്യങ്ങളാണ് കര്‍ണാടകയിലെ മൈസൂരിലേക്ക് പുനരുല്‍പ്പാദനത്തിനായി കയറ്റിയയച്ചത്.
പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ നിന്ന് ശേഖരിച്ച് ഡംപിഗ് കേന്ദ്രത്തില്‍ കൂട്ടിയിട്ട ഇവ രണ്ടു ലോഡ് തികയുമ്പോഴാണ് കരാറെടുത്ത് കമ്പനി ശേഖരിച്ചു കൊണ്ടുപോകുന്നത്. പകര്‍ച്ചവ്യാധികള്‍ വ്യാപകമായതിനെ തുടര്‍ന്ന് വാര്‍ഡകളില്‍ നിന്നുള്ള മാലിന്യ ശേഖരണവും ഇവകയറ്റി അയക്കുന്നതും ഊര്‍ജിതമാക്കിയതായി പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."