HOME
DETAILS
MAL
കുഴിക്കാട്ട്ശ്ശേരി റോഡ്; അപകടകെണിയായി കുഴികള്‍
backup
November 21 2018 | 21:11 PM
മാള: കാട്ടിക്കരകുന്ന് കുഴിക്കാട്ട്ശ്ശേരി റോഡില്‍ അപകട ഭീഷണിയായി കുഴികള്‍.
കുഴിക്കാട്ട്ശ്ശേരി പാടശേഖരത്തിന് സമീപമുള്ള കലുങ്ക് പാലത്തിനരികിലായിട്ടാണ് റോഡിന് നടുവില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്.
പാലത്തിന്റെ കോണ്ഗ്രീറ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് മണ്ണും ടാറിങും താഴേക്കിരുന്ന നിലയിലാണ് . കുഴിക്കാട്ട്ശ്ശേരി സ്കൂളിലേക്ക് നൂറുകണക്കിന് കുട്ടികള്‍ സൈക്കിളിലും മറ്റും യാത്ര ചെയ്യുന്ന റോഡിന് നടുവിലുണ്ടായിട്ടുള്ള വലിയ കുഴികള്‍ വലിയ അപകട ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
അപകട സാധ്യത പരിഗണിച്ച് കാട്ടിക്കരകുന്ന് കുഴിക്കാട്ട്ശ്ശേരി റോഡിലെ കുഴികള്‍ അടക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."