കൊളത്തൂര്‍ നാഷനല്‍ സ്കൂളില്‍ നവതി ആഘോഷങ്ങള്‍ക്ക് തുടക്കം
കൊളത്തൂര്‍: 1927ല്‍ സ്ഥാപിതമായ കൊളത്തൂര്‍ നാഷണല്‍ സ്കൂളില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന നവതി ആഘോഷങ്ങള്‍ക്ക് തുടക്കമായി. നവീകരിച്ച സ്കൂള്‍ ലൈബ്രറിയുടേയും സ്മാര്‍ട്ട് ക്ലാസ് റൂമുകളുടേയും സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലന്‍ അധ്യക്ഷനായി. വിവിധ പുരസ്കാരങ്ങള്‍ നേടിയവരായ പാര്‍ഥസാരഥി കൊളത്തൂര്‍, കെ.വി.എം ഉണ്ണി, കോട്ടക്കല്‍ രവി, രാമചന്ദ്രന് നായര്‍, അദ്നാന് കമാല്‍, കെ.എസ് സുമേഷ്, ടി. സരോജാ ദേവി, പി. സ്വാലിഹ് തുടങ്ങിയവരേയും, പ്ലസ്ടു, എസ്.എസ്.എല്‍.സി എന്നിവയില്‍ ഉന്നത വിജയം നേടിയവരേയും സ്കൂള്‍ മാനേജര്‍ ശകുന്തള വാരസ്യാര് അമ്മ ഉപഹാരം നല്കി ആദരിച്ചു.
കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്ഘാടനം മൂര്‍ക്കനാട് പഞ്ചായത്ത് കൃഷി ഓഫിസര്‍ റജീന വാസുദേവന്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി.വി മുരളി മാസ്റ്റര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.കെ റഫീഖ, എം.ടി സലീന, ബ്ലോക്കംഗങ്ങളായ കെ.ടി ഹലീമ, ബിന്ദു ചക്രത്തില്‍, പഞ്ചായത്തംഗങ്ങളായ ടി. മുരളിധരന്, രാജ്മോഹന്‍, പി.ടി.എ പ്രസിഡന്റുമാരായ ടി.കെ വിജയകൃഷ്ണന്, പി.പി അബ്ദുല്‍ നാസര്‍, വൈസ് പ്രസിഡന്റ് കൊളത്തൂര്‍ മണികണ്ഠന്, കലാമണ്ഡലം ഉണ്ണികൃഷ്ണന്, ടി. ഉഷാമണി, സുധാറാണി, റഹ്മത്തുന്നീസ, ബിനൂപ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."