HOME
DETAILS

പൊന്നാനിയുടെ പെരുന്നാളോര്‍മകള്‍

  
backup
June 25 2017 | 20:06 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8b

കാലം പൊന്നാനിക്കായി ഒരുക്കൂട്ടിവച്ച ചിലതുണ്ട്. ലോകത്തിന്റെ ഏത് കോണിലായാലും ആ ഓര്‍മകള്‍, അനുഭവങ്ങള്‍ തൊട്ടറിഞ്ഞ ആരും തിരികെ വരാതിരിക്കില്ല ഇവിടേക്ക്. കിനാവും കണ്ണീരും പങ്കുവച്ച് വളരുകയും തളരുകയും ചെയ്ത ഒരു വാണിജ്യ സംസ്‌കൃതിയുടെ ഓര്‍മകളെ അത്ര എളുപ്പത്തില്‍ ഭൂതകാലത്തിലൊളിപ്പിക്കാനാവില്ല . പെരുന്നാള്‍ വിശേഷങ്ങള്‍ ആ ചിലതില്‍ ഒന്ന് മാത്രം .പിറന്നാളായാലും മരണമായാലും പെരുന്നാളായാലും നോമ്പായാലും കല്യാണമായാലും ഇവിടുത്തുകാര്‍ക്ക് ഒരു സംസ്‌കാരമുണ്ട്. ഒരു രീതിയുണ്ട്. പഴമയുടെ ആ പുറംതോടുകള്‍ പൊട്ടിച്ച് മാറ്റി ആധുനികതയുടെ ശീലുകള്‍ അണിയാനൊന്നും ഇന്നും ഇവര്‍ തയാറല്ല. അതുതന്നെയാണ് ഈ നാടിനെ കേരളത്തിലെ മറ്റേതൊരു നാട്ടില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

 

ഇല്ലത്ത് പോക്ക്


മരുമക്കത്തായം നിലനില്‍ക്കുന്ന പൊന്നാനിയില്‍ കുട്ടികള്‍ പെരുന്നാള്‍ ചോറ് തിന്നാല്‍ പിന്നെ ഇല്ലത്തേക്ക് പോക്കാണ്. അതായത് പിതാവിന്റെ വീട്ടിലേക്ക്. ഇല്ലത്തേക്ക് പോവുക എന്നാണ് പറയാറ്. തറവാട്ടിലെയും ഇല്ലത്തേയും അംഗങ്ങളില്‍ നിന്ന് പെരുന്നാള്‍ കൈമടക്കായി നിറയെ പണം കിട്ടും. ഈ പണം കൊണ്ടാണ് പെരുന്നാള്‍ ആഘോഷം അക്കാലത്ത്. പെരുന്നാളായാല്‍ അങ്ങാടിയില്‍ പൂരം പോലെയാണ്.യന്ത്ര ഊഞ്ഞാലുകള്‍... വിവിധ കളികള്‍ അങ്ങനെ പലതും. പടക്കങ്ങള്‍ പൊട്ടിക്കലും വാടക സൈക്കിളില്‍ ഊരു ചുറ്റലുമൊക്കെയാണ് ആഘോഷങ്ങള്‍. വലിയ പെരുന്നാളിനേക്കാള്‍ പൊന്നാനിക്കാര്‍ ആഘോഷിച്ചത് ചെറിയ പെരുന്നാളാണ്. ജുമുഅത്ത് പള്ളിക്ക് സമീപമുള്ള മാപ്പിള പാര്‍ക്കില്‍ എല്ലാരും ഒത്തുകൂടും. അന്ന് പൊന്നാനിക്കാരെ ലോകവുമായി കൂട്ടിയിണക്കിയിരുന്നത് അവിടുത്തെ ചായമക്കാനിയില്‍ തൂക്കിയ പഞ്ചായത്ത് വക റേഡിയോ ആയിരുന്നു. ഇന്നും ആ ചായ മക്കാനി അവിടെത്തന്നെയുണ്ട്... കാലത്തെപോലും വെല്ലുവിളിക്കുന്ന മട്ടില്‍... റേഡിയോയും.

 

ജെ.എം റോഡിലെ പെരുന്നാള്‍ രാവ്


പെരുന്നാളാണോ പെരുന്നാള്‍ രാവാണോ ഇഷ്ടം എന്ന് ചോദിച്ചാല്‍ പൊന്നാനിക്കാര്‍ ഉറങ്ങിയ ഉറക്കില്‍ പോലും പറയുക പെരുന്നാള്‍ രാവെന്നാണ്. അന്നാണ് പൊന്നാനിയിലെ അങ്ങാടിത്തെരുവ് (ജെ. എം. റോഡ് ) പുരുഷാരം കൊണ്ട് നിറയുക. പുലരുവോളം നീളുന്ന കച്ചവടക്കാര്‍... കളിക്കോപ്പുകള്‍... പല തരം തുണിത്തരങ്ങള്‍... വളകള്‍ തുടങ്ങി പൊന്നാനി അങ്ങനെ മിഠായിത്തെരുവ് പോലെ ബഹളങ്ങളാല്‍ മൊഞ്ചത്തിയായിട്ടുണ്ടാകും. പൊന്നാനിക്കാരുടെ ഉത്സവമാണ് പെരുന്നാള്‍ രാവ്.
കുട്ടികളെ ആദ്യമായി അങ്ങാടി കാണിക്കാന്‍ കൊണ്ടുവരുന്നത് അന്നാണ്. പെരുന്നാളാഘോഷത്തിനുള്ള അവസാന സാധനങ്ങളും വാങ്ങി അവര്‍ വീട്ടിലേക്ക് മടങ്ങും . എന്നാലും എന്തോ വാങ്ങാന്‍ ബാക്കി വച്ച പോലെ... വീണ്ടും അങ്ങാടിത്തെരുവിലെ ബഹളത്തിലെക്ക്. ഭൂമിയുടെ അറ്റത്തോളം നീളം വന്നാലും ആ രാവില്‍ ആ റോഡില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച് പൊന്നാനിക്കാര്‍ അങ്ങനെ നടക്കും. പെരുന്നാള്‍ തിരക്കിന് ഇന്നും ഇവിടെ മാറ്റമില്ല. കച്ചവടക്കാരും ആധുനികരും ചന്തപ്പടിയിലേക്ക് മാറിപ്പോയിട്ടും പൊന്നാനി അങ്ങാടിയെ കൈവിടാന്‍ ഒരുക്കമല്ല ഈ നാട്ടുകാര്‍ക്ക്. പെരുന്നാള്‍ രാവിന് മാത്രം പതറ്റാണ്ടുകളായി മുടങ്ങാതെ എത്തുന്ന കച്ചവടക്കാരുണ്ട്. പുറമെ നിന്ന് വരുന്നവര്‍ക്ക് ഇടുങ്ങിയ റോഡിലെ കച്ചവടക്കാര്‍ തന്നെ സൗകര്യം ചെയ്ത് കൊടുക്കും. കച്ചവടരംഗത്ത് മത്സരിച്ചാലും ഇവര്‍ കലഹിക്കില്ല. കസവ് തട്ടം കൊണ്ട് പാതി മുഖം മറച്ച കന്യകയെപ്പോലെയാണ് പൊന്നാനി... അതൊരിക്കലും നാണത്താല്‍ ആധുനികതയെ നേരിട്ട് നോക്കില്ല.

 

മാസപ്പിറവിയുടെ ഓര്‍മകള്‍ ഉറങ്ങുന്ന വലിയ ജാറം


ഇസ്‌ലാമിക ആത്മീയകേന്ദ്രത്തിന്റെയും അറബികളുമായുള്ള കച്ചവടബന്ധത്തിന്റെയും ബ്രിട്ടീഷ് ആധിപത്യത്തിന്റെയും പോരാട്ടത്തിന്റെയും കവികളുടെയും എഴുത്തുകാരുടെയും വിപ്ലവകാരികളുടെയും ഭൂമികയായ പൊന്നാനിയില്‍ പെരുന്നാള്‍ മാസപ്പിറവി അറിയിച്ചിരുന്നത് വലിയ ജാറം തറവാട്ടില്‍ നിന്നാണ്.
ഇന്നത്തെപ്പോലെ മാസം ഉറപ്പിക്കുന്നതിന് യാതൊരു വിധ ഏകീകരണവും ഇല്ലാതിരുന്ന കാലത്ത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മലബാറിലും കൊച്ചി രാജ്യത്തിലും പുകള്‍പെറ്റ തറവാടായിരുന്നു സയ്യിദ് ഹൈദ്രോസി ഖബീലയുടെ ആസ്ഥാനമായ പൊന്നാനി വലിയ ജാറം. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യമനില്‍ നിന്ന് കോഴിക്കോട് കപ്പലിറങ്ങിയ സയ്യിദ് ഹൈദ്രോസി പൊന്നാനിയില്‍ താമസമാക്കുകയായിരുന്നു. പ്രവാചകന്റെ പരമ്പരയിലെ മുപ്പതാമത്തെ മകനാണ് ഇദ്ദേഹം. ഹൈദ്രോസ് തങ്ങള്‍ ഉഗ്ര പ്രതാപിയായിരുന്നു. ഇദ്ദേഹത്തിന്റെ ആത്മീയതയില്‍ മോഹിച്ച് കടപ്പുറത്തെ കുടുംബങ്ങളെല്ലാം മാര്‍ക്കം കൂടി മാപ്പിളാരായി. കാലം അവരെ പുതു ഇസ്‌ലാമികള്‍ (പുസലാന്മാര്‍) എന്ന് വിളിച്ച് പോന്നു.
മാസപ്പിറവി ആദ്യം കാണുന്നവര്‍ ഇവിടുത്തെ ഖാന്‍ സാഹിബ് ആറ്റക്കോയ തങ്ങളുടെ സാന്നിധ്യത്തിലാണ് വിവിരം ബോധിപ്പിക്കുക. അംഗശുദ്ധി വരുത്തി മാസപ്പിറവി കണ്ടവിവരം സത്യം ചെയ്ത് പറഞ്ഞാല്‍ മാത്രമെ മാസം ഉറപ്പിക്കുകയുള്ളൂ.
കടപ്പുറത്തും അഴിമുഖത്തും നിരവധി പേര്‍ ശവ്വാല്‍പിറയും നോക്കി കണ്‍ ഇമവെട്ടാതെ പടിഞ്ഞാറോട്ട് നോക്കിയിരിക്കും. മാസം കണ്ടയാള്‍ക്ക് വെള്ളി ഉറുപ്പികയും പെരുന്നാള്‍ കോടിയും വലിയ ജാറത്തില്‍നിന്ന് നല്‍കും... തുടര്‍ന്ന് ഏഴ് കതിന വെടികള്‍ മുഴങ്ങും. അഥവാ ദൂരെ ദിക്കുകളിലെവിടെയെങ്കിലും മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിച്ചാല്‍ ഖാസിയുടെ പ്രതിനിധി നേരിട്ട് പോയി പിറകണ്ട ആളിനേയോ , അവിടുത്തെ ഖാസിയെയോ സന്ദര്‍ശിച്ച് കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ട് തിരിച്ച് പൊന്നാനിയില്‍ വന്ന് പൊന്നാനി ഖാസിക്ക് വിവരം കൈമാറിയ ശേഷം വലിയ പള്ളിയില്‍ കതിന പൊട്ടിക്കും . നാടാകെ പ്രകമ്പനം കൊള്ളുന്ന വെടിയൊച്ച കേട്ടാല്‍ പെരുന്നാള്‍ വരവറിയിച്ച് നാടാകെ ഉത്സവത്തിലമരും. തക്ബീറുകള്‍ വിണ്ണിലും മണ്ണിലും സംഗീതം പൊഴിക്കും.
ഇന്ന് വലിയ ജാറത്തില്‍ കതിന വെടികളുടെ മുഴക്കമോ മാസപ്പിറവി അറിയിപ്പോ ഇല്ല. ഏതാണ്ട് ഒരേക്കര്‍ സ്ഥലത്ത് പരന്ന് കിടക്കുന്ന വലിയ ജാറം മാളിക വീടുകളുടെയും പള്ളിയുടെയും കുളത്തിന്റെയും പടിപ്പുരയുടെയും ഒരു ലോകമാണ്. കേരളത്തിലെ പ്രമുഖ സയ്യിദ് കുടുംബങ്ങള്‍ക്കെല്ലാം ഈ കുടുംബവുമായി ബന്ധമുണ്ട്. 1944ല്‍ ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍ മരണമടയുന്നത് വരെ ഈ കുടുംബം അതിന്റെ ഉഗ്രപ്രതാപത്തില്‍ തന്നെ നിലകൊണ്ടു.
ഇന്ന് പൊന്നാനി ഖാസി മഖ്ദൂം കുടുംബത്തില്‍ നിന്നാണ്. കതിനവെടികള്‍ ഈ അടുത്തകാലം വരെ പള്ളിയില്‍ നിന്നും കേള്‍ക്കാമായിരുന്നു... കാലത്തോടൊപ്പം ആ വെടിയൊച്ചയും പതിയെ മാഞ്ഞു... മഖ്ദൂമുമാരും ജാറം തങ്ങന്മാരും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ തര്‍ക്കങ്ങളും കോടതി വ്യവഹാരങ്ങളും ജാറം തങ്ങന്മാരുടെ പ്രതാപങ്ങള്‍ക്ക് പില്‍ക്കാലത്ത് മങ്ങലേല്‍പ്പിച്ചു.
പെരുന്നാള്‍ വന്നാല്‍ പുതിയാപ്പിളമാര്‍ക്കാണ് ചെലവെല്ലാം. പെണ്ണിനും പെണ്ണിന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ പുതിയാപ്പിള വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കണം. ഇവ വെള്ളത്തുണിയില്‍ കെട്ടി വധുവിന്റെ വീട്ടിലെത്തിക്കുന്ന ഒരു ചടങ്ങ് തന്നെയുണ്ട്. കുന്നോളം പലഹാരങ്ങളും വിഭവങ്ങളും ഒരുക്കിയാണ് പെണ്ണിന്റെ വീട്ടുകാര്‍ മര്‍ഹബ ചൊല്ലുക. വാസന പുകയിലയും വസന ബീഡിയും തറവാട്ട് കാര്‍ന്നോര്‍ക്ക് നിര്‍ബന്ധമാണ്. പെരുന്നാളിന്റെ മാമൂലുകള്‍ പുതിയ തലമുറ പലരും കൈവിട്ടു. ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പെരുന്നാള്‍ വിരുന്നുകളാണ് ഉണ്ടാവുക. മണ്ടകം (അറ) ഒരുക്കിയാണ് സ്വീകരണം. മൈലാഞ്ചിപ്പാട്ടുകള്‍ പാടി പെരുന്നാള്‍ രാവ് ചുവപ്പണിയും. ഉറങ്ങാത്ത രാവ് . തറവാടിന്റെ പിന്‍മുറ്റത്ത് പെണ്ണുങ്ങള്‍ മൈലാഞ്ചിയരച്ചു തേച്ച് ഒപ്പനച്ചുവടുകള്‍ വയ്ക്കും. രാവെളുപ്പോളം തീരാത്ത മൈലാഞ്ചിപ്പാട്ടുകളാല്‍ പെരുന്നാള്‍ പകല്‍ ചുവന്ന് തുടുക്കും .

 

മൈലാഞ്ചിയില്ലാത്ത മൈലാഞ്ചിക്കാട്


മൈലാഞ്ചി പൂക്കുന്ന കാടുകളാണ് ഒരു കാലത്ത് പുതുപൊന്നാനിയില്‍ ഉണ്ടായിരുന്നത്. അങ്ങനെയാണ് നാടിനെ മൈലാഞ്ചിക്കാട് എന്ന് വിളിച്ചത്. കാലമേറെ കഴിഞ്ഞപ്പോള്‍ പേരില്‍ മാത്രമായി മൈലാഞ്ചിയൊതുങ്ങി. മൈലാഞ്ചിക്കാട്ടില്‍ പേരിന് പോലും മൈലാഞ്ചിയില്ലാതായി. ഇന്ന് മൈലാഞ്ചിക്കാട് പെരുന്നാള്‍ ഓര്‍മയില്‍ മെലിഞ്ഞുണങ്ങിപ്പോയി.
പെരുന്നാള്‍ രാവില്‍ മൈലാഞ്ചിക്കാട്ടില്‍ മൈലാഞ്ചിയും തേടിയെത്തുന്നവരുടെ തിരക്കുകള്‍ ഉണ്ടായിരുന്നൊരു കാലമുണ്ടായിരുന്നു. ട്യൂബ് മൈലാഞ്ചികള്‍ വിപണി കീഴടക്കിയതോടെ ആ നല്ലകാലങ്ങളൊക്കെ മൈലാഞ്ചിച്ചോപ്പില്‍ മാഞ്ഞുപോയി.
പഴയ തലമുറയിലെ സ്ത്രീകളില്‍ നല്ലൊരു പങ്കും മൈലാഞ്ചിക്കാട്ടില്‍ എത്താതെ പെരുന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവില്ല . വലിയ തറവാട് വീടുകളില്‍ നിന്നും വാല്യക്കാരെ മൈലാഞ്ചിക്കൊമ്പ് പറിക്കാന്‍ പറഞ്ഞയക്കുമായിരുന്നു.
അന്നും ഇന്നും പെരുന്നാള്‍ നിറങ്ങള്‍ വിരിയുന്നത് മൈലാഞ്ചിച്ചോപ്പിലാണ്. വീടുകളില്‍ മൈലാഞ്ചിയിടല്‍ മുറപോലെ നടക്കുമ്പോള്‍ ഇന്ന് നാടെങ്ങും മെഹന്ദി മത്സരങ്ങള്‍ മൊഞ്ചേറുംകാഴ്ചയാണ്.
മൈലാഞ്ചിച്ചോപ്പില്ലാത്തൊരു പെരുന്നാള്‍ സ്വപ്നത്തിലെങ്ങുമില്ല. മൊഞ്ചുള്ള കൈകളില്‍ വിരിയുന്ന കരവിരുതിനെ പ്രോത്സാഹിപ്പിക്കാന്‍ പെരുന്നാള്‍ക്കാലത്ത് ഇങ്ങനെ ചില മത്സരങ്ങളും ഇവിടെ പതിവാണ്. പൊന്നാനിയില്‍ ട്യൂബ് മൈലാഞ്ചിയെ ഒഴിവാക്കി മൈലാഞ്ചിച്ചെടി അരച്ച് മത്സരം സംഘടിപ്പിച്ചിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ. ഏതായാലും മൈലാഞ്ചിയുടെ കാര്യത്തില്‍ പഴമയിലേക്ക് തിരിച്ച് പോകാന്‍ പുതുതലമുറ തയാറല്ല എന്നതാണ് സത്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  16 days ago
No Image

Fact Check: 'തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ത്ഥാടനം കലക്കുന്ന പൊലിസ്'; അയ്യപ്പന്‍മാരെ തടഞ്ഞുവച്ചോ? പ്രചരിക്കുന്ന വിഡിയോയുടെ വാസ്തവം ഇതാണ്

Trending
  •  16 days ago
No Image

വെറുപ്പിന്റെ പ്രത്യയശാസ്ത്രം വിട്ടുവരുന്നവര്‍ അനാഥരാവില്ല; അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍

Kerala
  •  16 days ago
No Image

രാഹുലില്‍ നിന്ന് മകള്‍ നേരിട്ടത് ക്രൂരപീഡനം, വീഡിയോയില്‍ പറഞ്ഞത് രാഹുല്‍ എഴുതി നല്‍കിയത്: പന്തീരാങ്കാവ് കേസിലെ യുവതിയുടെ പിതാവ്

Kerala
  •  16 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി

Kerala
  •  16 days ago
No Image

പതിനെട്ടാംപടിയില്‍ നിന്നുള്ള ഫോട്ടോ; 23 പൊലിസുകാര്‍ക്കെതിരെ നടപടി, കണ്ണൂരില്‍ നല്ലനടപ്പ് പരിശീലനം

Kerala
  •  16 days ago
No Image

'മദ്യലഹരിയില്‍ 20 സെക്കന്‍ഡ് കണ്ണടച്ചുപോയി'; നാട്ടിക അപകടത്തില്‍ പ്രതികളുടെ കുറ്റസമ്മതം

Kerala
  •  16 days ago
No Image

ഹജ്ജ് 2025: വെയ്റ്റിങ് ലിസ്റ്റില്‍ 1711 വരെയുള്ളവര്‍ക്ക് അവസരം; രണ്ടാം ഗഡു ഡിസംബര്‍ 16നകം അടക്കണം

Kerala
  •  16 days ago
No Image

സംഭാല്‍ പള്ളിയില്‍ പൊലിസിനെ അനുഗമിച്ചവര്‍ ജയ് ശ്രീറാം വിളിച്ചു, കലക്ടര്‍ വേണ്ടെന്ന് പറഞ്ഞിട്ടും വുദൂ ഖാനയിലെ വെള്ളം വറ്റിച്ചു; അധികൃതരുടെ നീക്കം സംഘര്‍ഷത്തിനിടയാക്കിയെന്ന് റിപ്പോര്‍ട്ട്

latest
  •  16 days ago
No Image

ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു; സ്വാഗതംചെയ്ത് ലോകനേതാക്കള്‍

International
  •  16 days ago