രാജിക്ക് തയാറായി ഇറാഖ് പ്രധാനമന്ത്രി
ബഗ്ദാദ്: രാജ്യത്തു സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമായതോടെ രാജിക്കു തയാറായി ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി. പ്രധാനമന്ത്രി രാജിക്കു തയാറാണെന്നും പുതിയ നിയമനിര്‍മാണത്തിനു ശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രസിഡന്റ് ബര്‍ഹാം സാലിഹാണ് അറിയിച്ചത്.
അതേസമയം, പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ ബഗ്ദാദില്‍ അമേരിക്കന്‍ എംബസിയടക്കം തന്ത്രപ്രധാന ഓഫിസുകള്‍ ഉള്‍ക്കൊള്ളുന്ന ഏരിയയിലുïായ ആക്രമണത്തില്‍ ഒരു സുരക്ഷാഭടന് കൊല്ലപ്പെട്ടു. അമേരിക്കന്‍ എംബസി സ്ഥിതി ചെയ്യുന്നതിന്റെ നൂറു മീറ്റര്‍ മാത്രം മാറിയാണ് റോക്കറ്റ് പതിച്ചത്. സംഭവത്തെ തുടര്‍ന്നു മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുï്.
ദിവസങ്ങള്‍ക്കു മുന്‍പ് ബഗ്ദാദിലെ ഇറാഖ്, അമേരിക്കന്‍ സൈനിക ഏരിയയിലും മൂന്നു റോക്കറ്റുകള്‍ പതിച്ചിരുന്നു. എന്നാല്‍, അന്ന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുïായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."