HOME
DETAILS
MAL
ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിലെ ഭീമന് ആല്‍മരക്കൊമ്പ് പൊട്ടിവീണു
backup
November 21 2018 | 21:11 PM
വടക്കാഞ്ചേരി: സംസ്ഥാന പാതയോട് ചേര്‍ന്ന് ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയില്‍ നിലകൊള്ളുന്ന ആല്‍മരത്തിന്റെ ഭീമന്കൊമ്പ് പൊട്ടിവീണു. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. വലിയ ശബ്ദത്തോടെ മുകളിലെ ശിഖിരം നിലംപതിയ്ക്കുകയായിരുന്നു. മണ്ഡലകാലമായതിനാല്‍ നിരവധി അയ്യപ്പഭക്തര്‍ രാത്രിയും പകലുമായി ആല്‍ത്തറയില്‍ വിശ്രമിയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ ആരും സമീപത്ത് ഇല്ലാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്.
ആറു മാസം മുമ്പും സമാന രീതിയില്‍ കൊമ്പ് പൊട്ടിവീണ് അപകടം സംഭവിച്ചിരുന്നു. ആല്‍മരത്തിന്റെ മുഴുവന്‍ കൊമ്പുകളും ഏറെ ദുര്ബലാവസ്ഥയിലാണെന്നു ജനങ്ങള്‍ക്കു പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."