വണ്ടൂര്‍ സി.എച്ച്.സിയില്‍ മഴവെള്ള ചോര്‍ച്ച രോഗികള്‍ക്ക് ഇരട്ടി ദുരിതം
വണ്ടൂര്‍: പനിത്തിരക്കിനിടയില് മഴവെള്ളചോര്ച്ചയും കാരണം ഇന്നലെ വണ്ടൂര്‍ സി.എച്ച്.സിയില്‍ എത്തിയ രോഗികളുടെ ദുരിതം ഇരട്ടിച്ചു.
വിവിധ തരം അസുഖങ്ങളായി നിരവധി രോഗികളാണ് ഞായറാഴ്ച രാവിലെ മുതല്‍ സി.എച്ച്.സിയിലേക്ക് എത്തിയിരുന്നത്.ഇതിനാല്‍ ഒ.പിയില്‍ കനത്ത തിരക്കായിരുന്നു. ഇതിനൊപ്പമാണ് ആളുകള്‍ക്ക് ദുരിതം ഇരട്ടിപ്പിച്ച് ഡോക്ടറെ കാണാന്‍ ഇരിക്കുന്ന സ്ഥലത്തേക്ക് മഴവെള്ള ചോര്‍ന്നൊലിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മേല്‍ക്കൂര നിര്‍മിച്ചതെങ്കിലും നിര്‍മാണത്തിലെ അപാകതകള്‍ കാരണം വെള്ളമെത്തും. പിന്നീട് ഈ ചെളിയിലും വെള്ളത്തിലും ചവിട്ടി വേണം ഡോക്ടറെ കാണാനും പുറത്തിറങ്ങാനും.
സീറ്റുകള്‍ പരിമിതമായതിനാലും ഒന്നിച്ചു കയറിയാലുണ്ടാകുന്ന തിരക്കും കുറക്കാന്‍ ടോക്കണനുസരിച്ച് കുറച്ചുപേര്‍ക്ക് മാത്രമാണ് വരാന്തയിലേക്ക് കയറാനാകുക.
ഇതിനാല്‍ ഇന്നലെ ആശുപത്രികളിലേക്ക് വന്ന പനിബാധിതരടക്കം വെള്ളം നില്ക്കുന്ന സ്ഥലത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ രോഗികളുടെ ദുരിതം വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."