HOME
DETAILS

പാകിസ്താന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി

  
backup
October 31 2019 | 18:10 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%89%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa

ന്യൂയോര്‍ക്ക്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്താന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. യു.എന്‍ പൊതുസഭയിലാണ് കോടതി അധ്യക്ഷന്‍ അബ്ദുല്‍ഖവി അഹ്മദ് യൂസുഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി കുല്‍ഭൂഷണ്‍ ജാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി പുനഃപരിശോധിക്കണമെന്നും നയതന്ത്ര സഹായം നല്‍കണമെന്നും ജൂലൈ 17ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, പലപ്പോഴും പാക് അധികൃതര്‍ ധിക്കാരപരമായി പെരുമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിയന്ന ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 36 പാകിസ്താന്‍ ലംഘിച്ചെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ചാരവൃത്തി ആരോപിക്കപ്പെടുന്ന കേസുകളും ഈ ആര്‍ട്ടിക്കിളിന്റെ പരിധിയില്‍ വരുന്നതിനാല്‍ നയതന്ത്ര സഹായം നല്‍കുന്നതില്‍നിന്നു പാകിസ്താന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി ചെയര്‍മാന്‍ പറഞ്ഞു.
നേരത്തെ, ജാദവ് ചാരനാണെന്നതിനു തെളിവില്ലെന്ന നിലപാടെടുത്ത കോടതി, പാക് പട്ടാള കോടതിയുടെ വിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍, നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ ജാദവിനെ പാകിസ്താന്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  a month ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  a month ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  a month ago