പൊന്നാനിയില്‍ കടലാക്രമണം രൂക്ഷം
പൊന്നാനി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ തീരദേശത്തു കടലേറ്റം ശക്തമായി. ഇതോടെ നൂറുകണക്കിനു വീടുകളിലെ പെരുന്നാള്‍ കണ്ണീരിലായി. കടലാക്രമണം രൂക്ഷമായതൊടെ സമീപത്തെ വീടുകളില്‍ വെള്ളംകയറി പല വീട്ടുകാരും വീടുപൂട്ടിപ്പോയിട്ടുണ്ട്.
പൊന്നാനി, കാപ്പിരിക്കാട്, അജ്മീര്‍ നഗര്‍, മുറിഞ്ഞഴി, ലൈറ്റ് ഹൗസ്, മൈലാഞ്ചിക്കാട്, പുതുപൊന്നാനി, തെക്കുമുറി എന്നിവിടങ്ങളിലാണ് ഇന്നലെ കടലാക്രമണം ശക്തമായത്. വെളിയംകോട്ടു മാത്രം നിരവധി വീടുകളില്‍ വെള്ളം കയറി. ഇവിടത്തെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കു താമസം മാറ്റിയിരിക്കുകയാണ്. വെളിയംകോട് ഫിഷറീസ് സ്കൂളിനോടു ചേര്‍ന്ന ദുരിതാശ്വാസ ക്യാംപ് താമസിക്കാന്‍ പറ്റാത്ത തകര്‍ച്ചാ ഭീഷണിയിലാണ്. കാടുപിടിച്ച ഈ ക്യാംപ് ഇനിയും വൃത്തിയാക്കിയിട്ടില്ല.
പാലപ്പെട്ടിയിലും കാപ്പിരിക്കാടും ചില വീടുകളിലേക്കു വെള്ളം കയറി. കാപ്പിരിക്കാട് കടപ്പുറത്തു തെക്കേപുറത്ത് ബീവാത്തു, തെക്കന്‍ മുഹമ്മദ്, രായീന്‍ മരക്കാര്‍ വീട്ടില്‍ മുഹമ്മദ് എന്നിവരുടെ വിടുകളിലും പാലപ്പെട്ടി കടപ്പുറത്തെ കോയ, അയമു എന്നിവരുടെ വീടുകളിലേക്കുമാണ് വെള്ളം കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."