മഴവെള്ള സംഭരണി കാടുകയറി നശിക്കുന്നു
ആലക്കോട്: കൂവേരി വില്ലേജ് ഓഫിസിനു മുറ്റത്തെ മഴവെള്ള സംഭരണി കാടുകയറി നശിക്കുന്നു. മഴക്കാലത്ത് വെള്ളം ശേഖരിക്കേണ്ട സംഭരണി കൊതുകുകളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി പത്തു വര്‍ഷം മുന്‍പ് നിര്‍മിച്ച മഴവെള്ള സംഭരണിയില്‍ ആദ്യത്തെ ഒരു വര്‍ഷം മാത്രമാണ് വെള്ളം ശേഖരിക്കാനായത്.
കാലപ്പഴക്കത്താല്‍ തകര്‍ന്നു വീഴാറായ വില്ലേജ് ഓഫിസിന്റെ മേല്‍ക്കൂരയില്‍ ആസ്ബറ്റോസ് പാകിയാണ് സംഭരണിയിലേക്കുള്ള വെള്ളം എത്തിക്കാന്‍ സംവിധാനം ഒരുക്കിയത്. ശക്തമായ കാറ്റിലും മഴയിലും ആസ്ബറ്റോസും പൈപ്പ് ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികളും തകര്‍ന്നതോടെ മഴ വെള്ള സംഭരണി ഉപയോഗ ശൂന്യമായി. വെള്ളം എടുക്കാന്‍ സ്ഥാപിച്ചിരുന്ന ഹാന്‍ഡ് പമ്പ് തുരുമ്പെടുത്ത് പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിക്കാന്‍ കാട്ടിയ ഉത്സാഹം സംഭരണി സംരക്ഷിക്കുന്നതിലും കാണിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."