മാക്ട സദാനന്ദ പുരസ്‌കാരം സംവിധായകന്‍ സക്കരിയക്ക്
കൊച്ചി: മികച്ച നവാഗത സംവിധായകനുള്ള പ്രഥമ മാക്ട സദാനന്ദ പുരസ്‌കാരത്തിന് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ സക്കരിയ അര്‍ഹനായി. പതിനായിരത്തിയൊന്ന് രൂപയും മൊമെന്റോയും അടങ്ങുന്ന പുരസ്‌കാരം മൂന്നിന് വൈകിട്ട് മാക്ടയുടെ വിമന്‍സ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ സമ്മാനിക്കും.
മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് അവാര്‍ഡ് എര്‍പ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്തരിച്ച പള്ളുരുത്തി അക്കേരി പറമ്പില്‍ എ.ആര്‍ സദാനന്ദ പ്രഭുവിന്റെ ഓര്‍മയ്ക്കായാണ് മകന്‍ എ.എസ് ദിനേശ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പുരസ്‌കാര തുക എ.എസ് ദിനേശ്, മാക്ട ചെയര്‍മാന്‍ ജയരാജ്, സെക്രട്ടറി സുന്ദര്‍ദാസ് എന്നിവര്‍ക്ക് കൈമാറി. 25 വര്‍ഷമായി ചലച്ചിത്ര മാധ്യമപ്രവര്‍ത്തകനാണ് എ.എസ് ദിനേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."