സ്‌നേഹവസന്തം പെയ്തിറങ്ങി നാടെങ്ങും നബിദിനാഘോഷം
മലപ്പുറം: നബിദിന സന്തോഷത്തില്‍ മുഴുകി നാടെങ്ങും ആഘോഷപരിപാടികള്‍. പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ചും മതസംഘടനകളുടെ നേതൃത്വത്തിലും റബീഉല്‍ അവ്വല്‍ പന്ത്രണ്ടണ്ടിനു മീലാദാഘോഷം നടന്നു. നബിദിനാഘോഷയാത്ര, മൗലീദ് പാരായണം,അന്നദാനം, മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, മീലാദ് സമ്മേളനം, ദഫ്മുട്ട്, ബുര്‍ദ ആസ്വാദനം, വിവിധ മത്സര പരിപാടികള്‍,വിജ്ഞാന സദസുകള്‍ എന്നിവ നടന്നു. വിവിധ പരിപാടികളോടെ ആഘോഷ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കും.
പരപ്പനങ്ങാടി ക്ലസ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി തീരദേശത്ത് നടന്ന നബിദിന ബഹുജന റാലി സദ്ദാം ബീച്ചില്‍ നിന്നും ആരംഭിച്ച് ചാപ്പപ്പടിയില്‍ സമാപിച്ചു. സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, മന്‍സൂര്‍ അശ്‌റഫി, നൗഷാദ് ബാഖവി ഒട്ടുമ്മല്‍, റാജിബ് ഫൈസി, കെ.പി നാസര്‍ നേതൃത്വം നല്‍കി.
ചെട്ടിപ്പടിയില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ നബിദിന ബഹുജന റാലി ആലുങ്ങല്‍ ബീച്ചില്‍ നിന്നും ആരംഭിച്ച് ചെട്ടിപ്പടി ടൗണില്‍ സമാപിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് കെ.കെ.എസ് തങ്ങള്‍, നൗഷാദ് ചെട്ടിപ്പടി, എ.പി ഹംസക്കോയ, കെ.സി അബ്ദുല്‍മജീദ് നേതൃത്വം നല്‍കി.
വള്ളിക്കുന്ന്: കൊടക്കാട് വെസ്റ്റ് മുനീറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസ കമ്മറ്റി സംഘടിപ്പിച്ച നബിദിനാഘോഷം സയ്യിദ് എ.പി.കെ തങ്ങള്‍ പതാക ഉയര്‍ത്തിയോടെ ആരംഭിച്ചു. സ്ഥലം ഖത്തീബ് ഹംസ ദാരിമി കാളികാവിന്റെ പ്രാര്‍ഥനക്ക് ശേഷം വിദ്യാര്‍ഥികളും രക്ഷിതാക്കളും മുഅല്ലിമീങ്ങളും പൂര്‍വ വിദ്യാര്‍ഥികളുമടക്കമുള്ളവരുടെ ഘോഷയാത്ര നടന്നു. കെ ചെറിയബാവ, വി.കെ ബാപ്പുഹാജി, വി.പി ബീരാന്‍ മൊയ്തീന്‍ ഹാജി, കെ ഹംസ ഹാജി, പൈനാട്ടു ചെറിയബാവ നേതൃത്വം നല്‍കി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം സയ്യിദ് യഹ്‌യ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ പരിപാടികളും നടന്നു.
തേഞ്ഞിപ്പലം: ശംസുല്‍ഹുദാ മദ്‌റസാ കമ്മറ്റി നടത്തിയ ഘോഷയാത്രക്ക് കടക്കാട്ടുപാറ അയല്‍പക്കം കൂട്ടായ്മ സ്വീകരണം നല്‍കി. കെ.പി രാജന്‍, സുധാകരന്‍, കെ. അറുമുഖന്‍, കെ.സുബ്രഹ്മണ്യന്‍, എന്‍.കെ അബൂബക്കര്‍ നേതൃത്വം നല്‍കി. അയല്‍പക്കം വനിതാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ദഫ് സംഘത്തിന് നോട്ടുമാലയും സമ്മാനിച്ചു.
ചെര്‍ന്നൂര്‍ തയ്യിലക്കടവില്‍ നബിദിന പരിപാടിക്ക് ബക്കര്‍ ചെര്‍ന്നൂര്‍, സൈതാലിഫൈസി, എം.കെ ബാവ, ടി.പി അബ്ദുല്ല ഫൈസി, കണ്ടംകുളങ്ങര നിഅ്മത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഉമര്‍ഫൈസി, ആലുങ്ങല്‍ ബുസ്താനുല്‍ഹുദാ മദ്‌റസില്‍ വി.പി മുഹമ്മദലി ഫൈസി, കൊടക്കാട് ഈസ്റ്റില്‍ കെ.വി മുസ്ഥഫ ദാരിമി, ഇരുമ്പോത്തിങ്ങല്‍ നൂറുല്‍ഹുദാ മദ്‌റസില്‍ സി.കെ മുഈനുദ്ധീന്‍ അല്‍ അസ്ഹരി, പാണക്കാട് തഖ്‌വീമുല്‍ ഖുര്‍ആന്‍ മദ്‌റസയില്‍ പി.എം.കെ തങ്ങള്‍, വിളക്കത്രമാട് മദ്‌റസത്തുല്‍ ബദ്രിയയ്യില്‍ ഉമര്‍ റഹ്മാനി പുല്ലൂര്‍ നേതൃത്വം നല്‍കി.
പള്ളിക്കല്‍: പള്ളിക്കല്‍ കോഴിപ്പുറം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ കെ.പി.എസ് കുഞ്ഞാവ തങ്ങള്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. പതാക ഉയര്‍ത്തലിന് ശേഷം നടന്ന കോഴിപ്പുറം മഖാം സിയാറത്തിന് ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്.
ചേലേമ്പ്ര പനയപ്പുറം ഹിദായത്തു സ്വിബ്‌യാന്‍ മദ്‌റസയില്‍ അലവി ബാഖവി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളുടെ ഓര്‍മകള്‍ തുടിക്കുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള പനയപ്പുറം ജുമാ മസ്ജിദിലെ പൂര്‍വികരുടെ ഖബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനക്ക് ശേഷമാണ് ഘോഷയാത്ര തുടങ്ങിയത്. ഘോഷയാത്രക്ക് കമ്മിറ്റി ഭാരവാഹികളായ സി. ഹസ്സന്‍, ടി.പി ഉണ്ണീന്‍കുട്ടി, കെ.സി അബ്ദുള്ള, കെ.കെ അബ്ദുറഹ്മാന്‍, സി. ജാഫര്‍ നേതൃത്വം നല്‍കി.
ചേലേമ്പ്ര പുല്ലിപ്പറമ്പ് തഹ്‌ലീമുല്‍ ഉലൂം മദ്‌റസയില്‍ രണ്ട് ദിവസത്തെ നബിദിന പരിപാടിക്ക് എന്‍.എ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ഘോഷയാത്രക്ക് അനസ് ഫൈസി, പി .കെ അബൂബക്കര്‍,സി. മുഹമ്മദ് എന്ന ബാപ്പു, വി. ഹസ്സന്‍ ബാവ നേതൃത്വം നല്‍കി. അന്നദാനം കലാപരിപാടികള്‍ നടന്നു.
ചേലേമ്പ്ര കൊളക്കാട്ടുചാലി തര്‍ബിയതുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസയില്‍ എം. ചേക്കുട്ടി ഹാജി പതാക ഉയര്‍ത്തി. വി.എം കോയ ഹാജി, ഇ.കെ ബഷീര്‍, സി മുഹമ്മദ്, കെ.ടി ചേക്കു ഹാജി, കെ.സി ജൈസല്‍, കെ.എം ഷാജി മന്‍സാദ് നേതൃത്വം നല്‍കി.
വളാഞ്ചേരി: ബാവപ്പടി സിറാജുല്‍ഹുദ സെക്കന്‍ഡറി മദ്‌റസ കമ്മിറ്റിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി മദ്‌റസ പ്രസിഡന്റ് പാണത്തൊടി മൊയ്തുട്ടി ഹാജി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും അണിനിരന്ന ഘോഷയാത്രയും മൗലിദ് പാരായണവും അന്നദാനവും നടത്തി.സദര്‍ മുഅല്ലിം സ്വദഖത്തുള്ള ഫൈസി, ടി.ടി ബഷീര്‍ ഹാജി, കെ.കുഞ്ഞാപ്പു ഹാജി, പി.എം മുഹമ്മദ് നസീര്‍, അബ്ദുസ്സലാം മുസ്‌ലിയാര്‍ ബാവപ്പടി നേതൃത്വം നല്‍കി, വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
വളാഞ്ചേരി: ബുസ്താനുല്‍ ഉലൂം മദ്‌റസ വിദ്യാര്‍ഥികളും വാഫി കോളജ് വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും സംയുക്തമായി നബിദിനാഘോഷം സംഘടിപ്പിച്ചു.
മലപ്പുറം: നബിദിന സന്തോഷത്തില്‍ മുഴുകി നാടെങ്ങും ആഘോഷപരിപാടികള്‍. പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ചും മതസംഘടനകളുടെ നേതൃത്വത്തിലും റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു മീലാദാഘോഷം നടന്നു. നബിദിനഘോഷയാത്ര, മൗലീദ് പാരായണം,അന്നദാനം,മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍,മീലാദ് സമ്മേളനം, ദഫ്മുട്ട്, ബുര്‍ദ ആസ്വാദനം, വിവിധ മല്‍സര പരിപാടികള്‍,വിജ്ഞാന സദസുകള്‍എന്നിവ നടന്നു. വിവിധ പരിപാടികളോടെ ആഘോഷ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കും.
തിരുന്നാവായ: എടക്കുളം ഇര്‍ശാദു സ്വിബിയാന്‍ കേന്ദ്ര മദ്‌റസയുടെ ആഭിമുഖ്യത്തില്‍ വിപുലമായ നബിദിനാഘോഷ പരിപാടികള്‍ നടന്നു. മഹല്ല് പ്രസിഡന്റ് സി.പി ബാവഹാജി പതാക ഉയര്‍ത്തി. പൊതുസമ്മേളനം എടക്കുളം ഖത്വീബ് മുഹമ്മദ് നാസര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി.കെ സഹീദ് ഗുരുക്കള്‍ അധ്യക്ഷനായി. മഹല്ല് സെക്രട്ടറി ഇ.പി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, കെ.എം കുട്ടി, ശിഹാബുദ്ധീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. പൊതു പരീക്ഷയില്‍ ഏഴാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത വിജയ നേടികൊടുത്ത അധ്യാപകന്‍ ഹനീഫ ദാരിമിയെ മഹല്ല് കമ്മറ്റി ആദരിച്ചു.
വലിയപറപ്പൂര്‍ ജാമിഉല്‍ഉലൂം മദ്‌റസയുടെ നേതൃത്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. കാര്‍ത്തല മഖാം സിയാറത്തോടെ പ്രസിഡന്റ് കമൂല്‍ ഫൈസി പതാക ഉയര്‍ത്തി. വി.ടി.എസ് പൂക്കോയ തങ്ങള്‍, പള്ളത്ത് മാനു, ആലുങ്ങല്‍ മൊയ്തീന്‍ കുട്ടി, പള്ളത്ത് മുസ്തഫ, സി.പി ഹംസത്ത് നേതൃത്വം നല്‍കി.
നടുവട്ടം പാറ മല്‍ജ ഉല്‍ അഫ്ഫാല്‍ മദ്രസ, പട്ടര്‍നടക്കാവ് ഹിദായത്തുല്‍ സ്വിബിയാന്‍ മദ്‌റസ, നമ്പിയാംകുന്ന് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, ചേരുരാല്‍ ഇര്‍ശാദുല്‍ ബില്‍ദാന്‍ മദ്‌റസ എന്നിവിടങ്ങളിലും വിപുലമായ പരിപാടികളോടെ നബിദിനാഘോഷ പരിപാടികള്‍ നടന്നു.
വലിയ പറപ്പൂര്‍ മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന സന്ദേശ റാലി നടത്തി. മുദരീസ് ശരീഫ് ഫൈസി മയ്യേരിച്ചിറ, മഹല്ല് പ്രസിഡന്റ് കെ.പി കുഞ്ഞിപ്പ ഹാജി ,ടി.പി നാസര്‍ , ഇ.പി അഷ്‌റഫ് , കെ.വി യാഹു ഹാജി നേതൃത്വം നല്‍കി.
എടപ്പാള്‍: എടപ്പാള്‍ തലമുണ്ട മിന്‍ഹാജുല്‍ ഹുദാ മദ്‌റസയില്‍ മഹല്ല് പ്രസിഡന്റ് അബ്ദുസലാം ഫൈസി പതാക ഉയര്‍ത്തി. സെക്രട്ടറി ടി.എസ് കുഞ്ഞിമൊയ്തു അധ്യക്ഷനായി. സദര്‍ ഉമര്‍ ദാരിമി, സൈനുദ്ദീന്‍ മൗലവി, സയ്യിദ് ഹനീഫ തങ്ങള്‍, കരിമ്പില്‍ അബ്ദു, മൊയ്തീന്‍കുട്ടി ഫൈസി, വി.പി അബൂബക്കര്‍ ഹാജി, കെ.വി ബാവ സംസാരിച്ചു. ഭക്ഷണക്കിറ്റ് വിതരണത്തിന് ശേഷം നടന്ന പൊതുസമ്മേളനം പി. മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഉമര്‍ ദാരിമി അധ്യക്ഷനായി. അലി ബാഖവി പാഴൂര്‍ സംസാരിച്ചു.
എടപ്പാള്‍: പൊറൂക്കര മിന്‍ഹാജുല്‍ ഹുദാ മദ്രസയില്‍ അലി ബാശവി പാഴൂര്‍ പതാക ഉയര്‍ത്തി. ഘോഷയാത്ര നടന്നു.
എടപ്പാള്‍: തട്ടാന്‍പടി മിന്‍ഹാജുല്‍ ഹുദാ മദ്‌റസയില്‍ മുജീബ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവ നടന്നു. വട്ടംകുളം, നടുവട്ടം, പൂക്കരത്തറ, കണ്ടനകം, ചേകന്നൂര്‍, പോത്തനൂര്‍, അയിലക്കാട്, കുറ്റിപ്പാല, കാളാച്ചാല്‍, കോലൊളമ്പ്, പന്താവൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലും മദ്‌റസകളും മസ്ജിദുകളും കേന്ദ്രീകരിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.
എടപ്പാള്‍: പാറപ്പുറം മനാറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന പരിപാടി ചെയര്‍മാന്‍ കെ.പി. അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി.തുടര്‍ന്ന് മദ്‌റസാ വിദ്യാര്‍ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ദഫ്മുട്ടോട് കൂടിയ ഘോഷയാത്ര നടന്നു.വിവിധയിടങ്ങളില്‍ ഘോഷയാത്രക്ക് സ്വീകരണം നല്‍കി. സ്വീകരണ ചടങ്ങില്‍ സഹോദര മതസ്ഥരും പങ്കെടുത്തു. വൈകിട്ട് നടന്ന സമാപന സമ്മേളനം ചെയര്‍മാന്‍ കെ.പി അബൂബക്കര്‍ ഹാജി അധ്യക്ഷനായി. സൈനുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹിം മാസ്റ്റര്‍, അബ്ദുള്‍ ഹക്കീം ഫൈസി, പി.വി അബ്ദുനാസര്‍, ഇസ്മാഈല്‍ മുസ്‌ലിയാര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു.
എടപ്പാള്‍: കാലടി തന്‍വീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നബിദിന ആഘോഷ പരിപാടി പി. കുഞ്ഞിപ്പ ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മദ്‌റസ പ്രസിഡന്റ് അല്‍ ഹാജ് എ.കെ അബ്ദുള്ള മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ഒ.കെ കുഞ്ഞുമുഹമ്മദ്,മഹല്ല് പ്രസിഡന്റ് ഇന്ന് മാഈല്‍ മുസ്‌ലിയാര്‍, മദ്‌റസ സെക്രട്ടറി മുഹമ്മദ് ഫള്ല്‍ മുസ്‌ലിയാര്‍ സംസാരിച്ചു. തുടര്‍ന്ന് ഘോഷയാത്ര നടന്നു.
വളാഞ്ചേരി: ബാവപ്പടി സിറാജുല്‍ഹുദ സെക്കന്‍ഡറി മദ്‌റസ കമ്മിറ്റിയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച നബിദിനാഘോഷ പരിപാടി മദ്‌റസ പ്രസിഡണ്ട് പാണത്തൊടി മൊയ്തുട്ടി ഹാജി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും അണിനിരന്ന ഘോഷയാത്രയും മൗലിദ് പാരായണവും അന്നദാനവും നടത്തി. സദര്‍ മുഅല്ലിം സ്വദഖത്തുള്ള ഫൈസി, ടി.ടി ബഷീര്‍ ഹാജി, കെ.കുഞ്ഞാപ്പു ഹാജി, പി.എം.മുഹമ്മദ് നസീര്‍, അബ്ദുസ്സലാം മുസ്‌ലിയാര്‍ ബാവപ്പടി നേതൃത്വം നല്‍കി, വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
വളാഞ്ചേരി: ബുസ്താനുല്‍ ഉലൂം മദ്‌റസ വിദ്യാര്‍ഥികളും,വാഫി കോളേജ് വിദ്യാര്‍ഥികളും,പൂര്‍വ്വ വിദ്യാര്‍ഥികളും സംയുക്തമായി നബിദിനാഘോഷം സംഘടിപ്പിച്ചു.
വളാഞ്ചേരി:ഇരിമ്പിളിയം അമ്പാള്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്രസയിലേ നമ്പിദിന റാലിയില്‍ അണിനിരന്ന ദഫ് സംഘത്തിന് പൂക്കാട്ടിരി ഒരുമ കൂട്ടായ്മയുടെ സ്‌നേഹോപഹാരം രക്ഷാധികാരി ഗോപി പാറപ്പുറത്ത് അമ്പാള്‍ മഹല്ല് ഖത്തി ബ് സ്വാദിഖ് ഫൈസി മണ്ണാര്‍ക്കാടിന് കൈമാറി
ചങ്ങരംകുളം: കോക്കൂര്‍ കിഴക്കുമുറി മദ്രസത്തുല്‍ ഇസ്‌ലാമിയയില്‍ നബിദിനാഘോഷത്തിന് ഇബ്രാഹിം പാറങ്കിയില്‍ പതാക ഉയര്‍ത്തി. ഷംസു സഖാഫി, റഹീം ഫാളിലി, ഇ.വി.എം. ഷിഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോലിക്കര പാവിട്ടപ്പുറം നിഅ്മത്തുല്‍ ഇസ്‌ലാം മദ്രസയില്‍ കോക്കൂര്‍ മഹല്ല് ഖത്തീബ് ഇബ്രാഹീം ബാഖവി കൊളത്തൂര്‍ പതാക ഉയര്‍ത്തി. അബൂബക്കര്‍ ഫൈസി , താഹിര്‍ ഫൈസി, ഇ.വി ബഷീര്‍ മൗലവി , ഇല്ല്യാസ് മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂടാതെ പാവിട്ടപ്പുറം എ.പി.ജെ നഗര്‍, കുന്നുംപുറം , ഒതളൂര്‍ , എറവറാംകുന്ന് , പള്ളികുന്ന് എന്നീ മദ്രസകളിലെ നബിദിന റാലികള്‍ സ്വവദര്‍ ഉസ്താദുമാരും മദ്‌റസ ഭാരവാഹികളും നേതൃത്വം നല്‍കി. മദ്‌റസാ റാലികള്‍ പാവിട്ടപ്പുറം സെന്ററില്‍ ഒത്തു ചേര്‍ന്ന് കോക്കൂര്‍ പാവിട്ടപ്പുറം ജുമാ മസ്ജിദ് മഖ്ബറ സിയാറത്തും പ്രാര്‍ത്ഥനയും നടത്തി .
കുറ്റിപ്പുറം: നബിദിനാഘേഷയാത്രയ്ക്ക് അയ്യപ്പഭക്തരുടെ വക പായസം. വ്രതശുദ്ധിയില്‍ അയ്യപ്പഭക്തര്‍ മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് പായസം വിളമ്പി നല്‍കിയപ്പോള്‍ നബിദിന ഘേഷയാത്ര മതസൗഹാര്‍ദ വേദിയായി. രാങ്ങാട്ടൂര്‍ ഇഹ്‌യ ഉലൂമുദ്ധീന്‍ മദ്‌റസയിലെ വിദ്യാര്‍ത്ഥികള്‍ ഘോഷയാത്രയായി എത്തിയപ്പോഴാണ് രാങ്ങാട്ടൂര്‍ കമ്പനിപ്പടിയിലെ കറുപ്പണിഞ്ഞ അയ്യപ്പ ഭക്തര്‍ മധുരം നല്‍കിയത്. മഹല്ല് പ്രസിഡന്റ് ഫഖ്‌റുദ്ദീന്‍ മുസ്‌ലിയാര്‍, സെക്രട്ടറിസി.കെ കബീര്‍ ഗുരിക്കള്‍, ഖത്തീബ് സ്വാലിഹ് ഫൈസി, സദര്‍ ഉസ്താദ് അബൂബക്കര്‍ ഫൈസി, പാലേത്ത് സി അബുഹാജി, കോയസ്സന്‍ ഹാജി എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
മലപ്പുറം: നബിദിന സന്തോഷത്തില്‍ മുഴുകി നാടെങ്ങും ആഘോഷപരിപാടികള്‍. പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ചും മതസംഘടനകളുടെ നേതൃത്വത്തിലും റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു മീലാദാഘോഷം നടന്നു. നബിദിനഘോഷയാത്ര, മൗലീദ് പാരായണം, അന്നദാനം, മദ്‌റസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, മീലാദ് സമ്മേളനം, ദഫ്മുട്ട്, ബുര്‍ദ ആസ്വാദനം, വിവിധ മത്സര പരിപാടികള്‍,വിജ്ഞാന സദസുകള്‍ എന്നിവ നടന്നു. വിവിധ പരിപാടികളോടെ ആഘോഷ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കും.
അരിമ്പ്ര പഴങ്ങരത്തൊടി മഹല്ലില്‍ നബിദിന ഘോഷയാത്ര അരിമ്പ്ര ഉസ്താദ് മഖാം സിയാറത്തതോടെ ആരംഭിച്ചു. മമ്പഉല്‍ ഉലൂം സെന്‍ട്രല്‍ മദ്‌റസയില്‍ നടന്ന നഅ്‌തെ മുജ്തബ സദസ് അലിഫൈസി എടക്കര ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി.മൂസ ഹാജി അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ഇ.പി.അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ഇ.സി മോയിന്‍ഹാജി എന്നിവര്‍ അവാര്‍ഡ്ദാനം നടത്തി. ട്രഷറര്‍ എം.അലി മാസ്റ്റര്‍, സ്വദര്‍ മുഅല്ലിം വി.കെ കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് എ.ടി.കെ തങ്ങള്‍, ഇ.പി ഹംസ, ടി.മുഹമ്മദ് സമ്മാനദാനം നടത്തി. മൗലീദ് മജ്‌ലിസിനു ഒ.അലവി മുസ്‌ലിയാര്‍, സി.ടി.സൈതലവി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ബിരിയപുറം ബ്രാഞ്ച് മദ്‌റസയില്‍ 25നും ട്രാന്‍സ്‌ഫോര്‍മര്‍ ബ്രാഞ്ച് മദ്‌റസയില്‍ ഡിസംബര്‍ രണ്ടിനും മീലാദ് സമ്മേളനങ്ങള്‍ നടക്കും.
മൈലപ്പുറം ഇര്‍ശാദുല്‍ ഔലാദ് മദ്‌റസയില്‍ പ്രസിഡന്റ് ആലി മാസ്റ്റര്‍ പതാക ഉയര്‍ത്തി. ജലീല്‍ സഖാഫി പുല്ലാര പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ബശീര്‍ ഫൈസി മുതിരിപ്പറമ്പ് അധ്യക്ഷനായി.
വെട്ടത്തൂര്‍: മുനവ്വിറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ മഹല്ല് ജനറല്‍ സെക്രട്ടറി അഡ്വ.കെ. അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. മൗലീദ് സംഗമത്തിന് മഹല്ല് ഖത്വീബ് അബ്ദുല്‍ സലാം ഫൈസി നേതൃത്വം നല്‍കി. കെ.കെ അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷനായി.
തേലക്കാട് മുഹ്‌യുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ പി.എം മുത്തുക്കോയതങ്ങള്‍ പതാക ഉയര്‍ത്തി. ഖത്വീബ് ശിഹാബുദ്ദീന്‍ നിസാമി, സ്വദര്‍ മുഅല്ലിം ഷാജഹാന്‍ ഫൈസി നബിദിന സന്ദേശം നല്‍കി. വെട്ടത്തൂര്‍ കാപ്പ് മിസ്ബാഉല്‍ ഇസ്‌ലാം മദ്‌റസയിലും കാര്യവട്ടം റഹ്മാനിയ്യ മദ്‌റസയിലും വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു.
പട്ടിക്കാട്: മഹല്ല് ജുമാമസ്ജിദില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പതാക ഉയര്‍ത്തി. ഖത്വീബ് മുഹമ്മദ് ഫൈസി അധ്യക്ഷനായി. ഈസ്റ്റ് മണ്ണാര്‍മല മിസ്ബാഉല്‍ ഹുദാ മദ്‌റസയില്‍ ഹാരിസ് ഫൈസി, കൈപ്പള്ളി മുജീബ്, കല്ലിങ്ങല്‍ മുഹമ്മദ്, എം.ടി അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പട്ടിക്കാട് അല്‍ഫലാഹ് അക്കാദമിയില്‍ ഹംസ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കെ.ടി അസീസ് അധ്യക്ഷനായി. പട്ടിക്കാട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സക്കീര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. തച്ചിങ്ങനാടം നെല്ലൂര്‍ സിറാജുല്‍ ഉലൂം മദ്‌റസയില്‍ പട്ടിക്കാട് ജാമിഅഃ നൂരിയ പ്രൊഫ. ഇ. ഹംസ ഫൈസി ഹൈതമി പതാക ഉയര്‍ത്തി. മഹല്ല് ഖത്വീബ് അബ്ദുല്‍ മജീദ് യമാനി ഉദ്ഘാടനം ചെയ്തു.
താഴേക്കോട്: മുതിരമണ്ണ ഹയര്‍ സെക്കന്‍ഡറി മദ്‌റസാ വിദ്യാര്‍ഥികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പള്ളിയുടെ മനോഹരമായ മാതൃകയൊരുക്കി നബിദിനാഘോഷം വ്യത്യസ്തമാക്കി. ആലിപ്പറമ്പ് കളത്തില്‍കുണ്ട് ബദ്‌റുല്‍ ഹുദാ ജുമാമസ്ജിദും അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസയും സംയുക്തമായി നബിദിന റാലി നടത്തി.
മേലാറ്റൂര്‍: ഏപ്പിക്കാട് ശംസുല്‍ ഹുദാ മദ്‌റസയില്‍ മൗലീദ് പാരായണ സമാപന ദുആ മജ്‌ലിസിന് കോയ ഹാജി, ടി.എച്ച് ദാരിമി, സി.ടി ഇബ്രാഹീം, ഏറാടന്‍ മുഹമ്മദ്, സ്വദര്‍ മുഅല്ലിം ഇഖ്ബാല്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
ആലിപ്പറമ്പ്: പടിഞ്ഞാറന്‍ കുളമ്പ് ഇല്‍മുല്‍ ഹുദാ മദ്‌റസാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. സി.കെ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. മഖാം സിയാറത്തിന് ശേഷം നബിദിന റാലി നടത്തി.
തൂത പാറല്‍ വാഫി കാംപസ് വിദ്യാര്‍ഥി യൂനിയന്‍ അല്‍ മിറാസിനു കീഴിലായ പാറല്‍ അങ്ങാടിയും പരിസവും വൃത്തിയാക്കി. ഖാദര്‍ അരിപ്ര, നസീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ: മാനത്തുമംഗലം മഹല്ലിലെ നാല് മദ്‌റസകള്‍ സംയുക്തമായി നടത്തിയ നബിദിന റാലിക്ക് ഖത്വീബ് എം.ടി അബൂബക്കര്‍ ദാരിമി നേതൃത്വം നല്‍കി.
അങ്ങാടിപ്പുറം ചെരക്കാപറമ്പ് യുവധാര ക്ലബ് പ്രവര്‍ത്തകര്‍ നബിദിനറാലിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് മധുരം വിതരണം ചെയ്തു. വൈലോങ്ങരയില്‍ മദ്‌റസാ പ്രസിഡന്റ് കെ.ടി അബു പതാക ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ മഹല്ല് ഖത്വീബ് സുബൈര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
മലപ്പുറം: മൊട്ടമ്മല്‍ കടുപ്പുറം ഇസ്‌ലാഹുല്‍ ഉലൂം മദ്‌റസയില്‍ പ്രസിഡന്റ് പി.ടി ശിഹാബ് പതാക ഉയര്‍ത്തി. സ്വദര്‍ മുഅല്ലിം ടി.കെ ജാബിര്‍ ഫൈസി പ്രാര്‍ഥന നടത്തി.
പുത്തനഴി നിബ്രാസുല്‍ ഉലൂം മദ്‌റസയില്‍ മഹല്ല് ഖാസി മാഹിന്‍ഫൈസി പതാക ഉയര്‍ത്തി. സുബൈര്‍ അന്‍വരി, അബൂബക്കര്‍ മന്നാനി, കെ.പി ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ജാഥക്കു നേതൃത്വം നല്‍കി.
എടപ്പറ്റ: എടപ്പറ്റ ഹയാത്തുസ്വിബ്‌യാന്‍ മദ്‌റസയില്‍ സയ്യിദ് ഒകെ.എസ് നാണിപ്പ തങ്ങള്‍ പതാക ഉയര്‍ത്തി. സ്വദര്‍ മുഅല്ലിം മുസ്തഫ ഫലാഹി, സെക്രട്ടറി അഷ്‌റഫ് എടപ്പറ്റ, മുഹമ്മദാലി മുസ്‌ലിയാര്‍, അസൈനാര്‍ മുസ്‌ലിയാര്‍, മുജീബ് മുസ്‌ലിയാര്‍, ശംസുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊണ്ടോട്ടി: ഈസ്റ്റ് കൊളത്തൂര്‍ മനാറുല്‍ ഇസ്‌ലാം മദ്‌റസ വിവിധ പരിപാടികള്‍ നടത്തി. മദ്‌റസയുടെ അയല്‍വാസിയായ ചന്ദ്രന്റെ കുടുംബത്തിന് അരിവിതരണം ചെയ്തു. ചെമ്പന്‍ കരീം ഹാജി പതാക ഉയര്‍ത്തി.
പുളിക്കല്‍: ആല്‍പ്പറമ്പ് മുഹിമ്മാത്തുദ്ദീന്‍ മദ്‌റസയില്‍ സി.മൂസമോയീന്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ജലീല്‍ അശ്‌റഫി പ്രാര്‍ഥന നടത്തി.
ആനമങ്ങാട്: മണലായ ഹിദായത്തുല്‍ മുത്തഅല്ലിമീന്‍ മദ്‌റസയില്‍ സംഘടിപ്പിച്ച ദ്വിദിന മീലാദ് സംഗമത്തിന്റെ സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. അസൈനാര്‍ ബാഖവി, പി.മൊയ്തു മാസ്റ്റര്‍, സ്വദര്‍ മുഅല്ലിം ഇസ്മാഈല്‍ ഫൈസി, ടി.അബു ഹാജി, എം.പി മരക്കാര്‍ മൗലവി, ടി. ഹസ്സന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
അങ്ങാടിപ്പുറം: പുത്തനങ്ങാടി ഹിദായത്തുസ്വിബിയാന്‍ മദ്‌റസയില്‍ നബിദിനാഘോഷ റാലിയും മൗലിദ് പാരായണവും അന്നദാന വിതരണവും നടന്നു. സമാപന സമ്മേളനം സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ഇസ്മാഈല്‍ ഹാജി, ബഷീര്‍ മുസ്‌ലിയാര്‍, റസാഖ് മുസ്‌ലിയാര്‍, മുഹമ്മദ് ഫൈസി, ആസിഫ് മുസ്‌ലിയാര്‍ സംസാരിച്ചു.
നബിദിന റാലിക്ക് മധുരം പകര്‍ന്ന് അയ്യപ്പഭക്തര്‍
പെരിന്തല്‍മണ്ണ: നബിദിന സ്‌നേഹസന്ദേശ റാലികള്‍ക്ക് വിവിധയിടങ്ങളില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെയും അയ്യപ്പഭക്തരുടെയും സ്വീകരണം. പെരിന്തല്‍മണ്ണ ഏറാന്തോട് മീന്‍കുളത്തിക്കാവ് ഭഗവതിക്ഷേത്രം ഭരണസമിതി തോണിക്കര, ഏറാന്തോട് മദ്‌റസകളിലെ നബിദിന റാലികള്‍ക്ക് സ്വീകരണം നല്‍കി.
മണ്ണാര്‍മല അല്‍ മുര്‍ഷിദാ മദ്‌റസ, തേലക്കാട് മുഹ്‌യുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസാ കമ്മിറ്റികളുടെ കീഴില്‍ നടന്ന നബിദിനറാലിയെ മധുരം നല്‍കിയും ശീതളപാനീയങ്ങള്‍ വിതരണം ചെയ്തുമാണ് അയ്യപ്പഭക്തര്‍ വരവേറ്റത്. പെരിന്തല്‍മണ്ണ മിസ്ബാഹുല്‍ ഹുദാ മദ്‌റസയിലെ വിദ്യാര്‍ഥികളുടെ ഘോഷയാത്രക്ക് ചെമ്പന്‍കുന്ന് പ്രദേശത്തെ ഹൈന്ദവ യുവാക്കളുടെ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്തു.
അരക്കുപറമ്പ് പള്ളിക്കുന്ന് കുറ്റിപുളി അര്‍ധനാരീശ്വര ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും റിയാളുല്‍ ഉലൂം മദ്‌റസയുടെ ഘോഷയാത്രക്ക് മധുരം വിതരണം ചെയ്തു.
നബിദിന റാലിക്ക് സ്വീകരണമൊരുക്കി ക്ഷേത്രക്കമ്മിറ്റി
പോത്തുകല്‍: നബിദിന ഘോഷയാത്രക്ക് സ്വീകരണമൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക തീര്‍ത്തു. പൂളപ്പാടം അന്‍സാറുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസാ വിദ്യാര്‍ഥികളുടെ നബിദിന ഘോഷയാത്രക്കാണ് പനങ്കയം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും സ്വീകരണം നല്‍കിയത്. റാലി എത്തും മുന്നേ അതിരാവിലെ തന്നെ മധുര പലഹാരങ്ങള്‍ തയ്യാറാക്കി ക്ഷേത്ര ഭാരവാഹികള്‍ കാത്തിരിക്കുകയായിരുന്നു.
ക്ഷേത്രം പൂജാരി അനന്തു ശര്‍മ്മ, ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് മാധവന്‍ പൂളക്കാട്ടില്‍, സെക്രട്ടറി വിനോദ് പാറത്താഴത്ത്, ഗ്രാമപഞ്ചായത്തംഗം വേലായുധന്‍ കൈതവളപ്പില്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.മഹല്ല് ഖത്തീബ് സഫീര്‍ ഫൈസി, ശറഫുദീന്‍ ഹുദവി എന്നിവര്‍ നബിദിനസന്ദേശ പ്രഭാഷണം നിര്‍വ്വഹിച്ചു. ഇ. പോക്കര്‍, ഇ. ഏനിക്കുട്ടി, എം.ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി
കരുവാരകുണ്ട്: കുട്ടത്തിയില്‍ ക്ഷേത്ര മുറ്റത്ത് നബിദിന റാലിക്ക് സ്വീകരണം. കുട്ടത്തി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ നേതൃത്വത്തിലുള്ള നബിദിന സ്‌നേഹ സന്ദേശ റാലിക്കാണ് അമ്പലക്കുന്ന് ശിവക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്ര മുറ്റത്ത് കമ്മിറ്റി ഭാരവാഹികളുടെയും അയ്യപ്പ ഭക്തരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. പായസവും, മധുര പലഹാരങ്ങളും വിതരണം ചെയ്തു.
മുഹമ്മദ് നബി ലോക നവോത്ഥാന നായകന്‍മാര്‍ക്കിടയില്‍ പ്രഥമ ഗണനീയന്‍: പ്രൊഫ. അനില്‍ വള്ളത്തോള്‍
തിരുന്നാവായ: പല കാലങ്ങളിലായി ലോകത്തെ വിവിധ ദേശങ്ങളില്‍ കടന്നു വന്ന വിഖ്യാത നവോത്ഥാന നായകന്‍മാര്‍ക്കിടയിലെ പ്രഥമ ഗണനീയനാണ് മുഹമ്മദ് നബിയെന്നും അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് സ്ഥൈര്യവും കാരുണ്യവും സമത്വ ബോധവും പോലുള്ള മാനവിക ഗുണങ്ങളാണെന്നും തിരൂര്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ സ്മാരക മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍.
മത ചിട്ടകള്‍ വീഴ്ച കൂടാതെ ജീവിതത്തിലുടനീളം മുറുകെ പിടിക്കാന്‍ തന്റെ അനുചരന്‍മാരെ പഠിപ്പിച്ചതിനൊപ്പം സഹജീവി സ്‌നേഹവും മതാതീതമായ ആത്മീയതയും ജീവിത ചര്യയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത പ്രവാചകന്റെ അധ്യാപനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കെ പല്ലാര്‍ ഇഹ്‌ലാാമുദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസ കമ്മിറ്റിയുടെ ബൈറുഹാ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹ സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രൊഫ. അനില്‍ വള്ളത്തോള്‍.
കവിയും ആക്ടിവിസ്റ്റുമായ പ്രൊഫ. രാജേഷ് മോന്‍ജി മുഖ്യാതിഥി ആയിരുന്നു. അഹമ്മദ് ഫൈസി കക്കാട് പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫൈസല്‍ എടശ്ശേരി വിശിഷ്ടാതിഥിയായി. ആഴ്‌വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍ നബിദിന വിചാരവും മോഹനന്‍ നായര്‍ സ്‌നേഹ സന്ദേശവും കൈമാറി. ടി അബ്ദുറഹ്മാന്‍ ഹാജി, ഇ കെ അബ്ദുല്‍ ഖാദിര്‍ ഹാജി, ജാബിര്‍ അമരിയില്‍, ജാബിര്‍ അഹ്‌സനി, പരപ്പില്‍ അബൂ മാസ്റ്റര്‍, പ്രൊഫ. കമറുദ്ധീന്‍ പരപ്പില്‍, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, പി അബ്ദു റഹിം വാഫി സംസാരിച്ചു. സി പി ശംസുദ്ധീന്‍ ഫൈസി സ്വാഗതവും കമാല്‍ മാടമ്പില്‍ നന്ദിയും പറഞ്ഞു.
മലപ്പുറം: നബിദിന സന്തോഷത്തില്‍ മുഴുകി നാടെങ്ങും ആഘോഷപരിപാടികള്‍. പള്ളികളും മദ്‌റസകളും കേന്ദ്രീകരിച്ചും മതസംഘടനകളുടെ നേതൃത്വത്തിലും റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനു മീലാദാഘോഷം നടന്നു. നബിദിനഘോഷയാത്ര, മൗലീദ് പാരായണം,അന്നദാനം,മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍,മീലാദ് സമ്മേളനം, ദഫ്മുട്ട്, ബുര്‍ദ ആസ്വാദനം, വിവിധ മല്‍സര പരിപാടികള്‍,വിജ്ഞാന സദസുകള്‍ എന്നിവ നടന്നു. വിവിധ പരിപാടികളോടെ ആഘോഷ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും നടക്കും.
കാളികാവ്:പള്ളിശ്ശേരി റബീഉല്‍ ഇസ് ലാം മദ്രസയില്‍ നടന്ന നബിദിനാഘോഷ പരിപാടി മഹല്ല് ഖാസി ഉമര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ അബ്ദുല്‍ കരീം ദാരിമി അധ്യക്ഷനായി. ബീരാന്‍ കുട്ടി മുസ്ല്യാര്‍, ഹസൈനാര്‍ മുസ്ലിയാര്‍, ഹംസ മുസല്യാര്‍, ഹുസൈനാര്‍ മുസ്‌ലിയാര്‍, സകരിയ ദാരിമി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാളികാവ് ഹയാത്തുല്‍ ഇസ് ലാം മദ്രസയില്‍ നടന്ന നബിദിനാഘോഷം മഹല്ല് ഖാസി ജമാലുദ്ദീന്‍ ഫൈസി വേങ്ങൂര്‍ ഉദ്ഘാടനം ചെയ്തു. മദ്‌റസ അധ്യാപകരായ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ അന്‍വര്‍ മുസ്ലാര്‍, ഷൗഖത്ത് മുസ് ലിയാര്‍, ഉമറുല്‍ ഫാറൂഖ് വാഫി, സെക്രട്ടറി പി.നിയാസ് എന്നിവര്‍ പ്രസംഗിച്ചു.
വണ്ടൂര്‍: പള്ളിക്കുന്ന് വലിയ ജുമുഅത്ത് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്ന അന്നദാനത്തിന് സി. അബ്ദുല്‍ ഗഫാര്‍ മൗലവി, എ. പി നജീബ്, കളത്തില്‍ വാഹിദ്, കുന്നത്ത് സുനില്‍, മുത്തിരി നാസര്‍, സി. കെ നാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പേലേപ്പുറം ശംസുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ സയ്യിദ് ഫസല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. മഹല്ല് ഖാസി ശാഫി ഫൈസി ഉദ്ഘാടനം ചെയ്തു. അന്‍വര്‍ കോയതങ്ങള്‍, മാനു തങ്ങള്‍, ഇ. മുഹമ്മദ് ബാഖവി, കരീം മുസ്‌ലിയാര്‍, ജംഷീദ് വാഫി, ഉബൈദ് ദാരിമി, മുഹമ്മദ് കുട്ടി ഫൈസി, അശ്‌റഫ് മേലേതില്‍ സംസാരിച്ചു.
നിലമ്പൂര്‍: പുല്ലോട് നൂറുല്‍ഹുദ മദ്രസയില്‍ മഹല്ല് ഖാസി മുഹമ്മദ്ഷാഫി ഫൈസി പതാക ഉയര്‍ത്തി. അബ്ദുറഹ്മാന്‍ ഫൈസി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. കെ.കെ സലീം, ഇ.കെ അബ്ദുല്‍റസാഖ്, കെ.ടി റഷീദ്, കെ. നിഷാദ്, ബഷീര്‍, അസൈനാര്‍, ടി.എം ബാബു, പി.പി അബ്ദുല്ല, പി. മന്‍സൂര്‍, കെ.ടി സക്കീര്‍ നേതൃത്വം നല്‍കി
എടക്കര പൂവ്വത്തിക്കല്‍ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എടക്കരയില്‍ മഹല്ല് ഖാസി ചെറിയമുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. പ്രസിഡന്റ് യു.മൊയ്തീന്‍ ഹാജി, സെക്രട്ടറി പി.യൂസുഫ് മാസ്റ്റര്‍, സലീം എടക്കര, ഫിറോസ് ഫൈസി, ടി.പി അബ്ദുറഹ്മാന്‍, റഷീദ് നാഗേരി, പനോളി ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കരുളായി: മൈലമ്പാറ മഹല്ല് കമ്മിറ്റി നടത്തിയ നബിദിന റാലിക്ക് മഹല്ല് ഖാസി മുനീര്‍ സഅദി, മഹല്ല് പ്രസിഡന്റ് അലവി ചെറുകര, ഇ.കെ അസൈനാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കരുളായി തര്‍ബിയ്യത്തുല്‍ ഔലാദ് മദ്‌റസയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നബിദിന റാലിക്ക് മഹല്ല് ഖാസി ഖാലിദ് ബാഖഫി ഏമങ്ങാട്, കെ.സി സിദ്ധീഖ് മുസ്‌ലിയാര്‍, പത്ത്തറ കോയ, വടക്കന്‍ മുഹമ്മദ്, നാസര്‍ ഇല്ലിക്കല്‍, കെ.സി കുഞ്ഞാലി മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് ഫൈസി, അബ്ദുള്ള മുസ്‌ലിയാര്‍, അബ്ദുള്‍ ഹക്കീം യമാനി, ഷാക്കിര്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മൂത്തേടം: കാട്ടിക്കല്ല് ഹിദായത്തുല്‍ ഇസ്‌ലാം മദ്രസാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നബിദിന റാലിക്ക് നദീര്‍ ഫൈസി, സി.കെ കബീര്‍, അബ്ദുള്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, രായിന്‍ക്കുട്ടി ഹാജി, കെ.ടി അബ്ദു സലാം മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."