HOME
DETAILS
MAL
ആധാരത്തില്‍ വില കുറച്ച് കാണിച്ചു; പിഴ അടച്ചത് മരട് ഹോളി ഫെയ്ത്തിലെ 30 ഉടമകള്‍
backup
October 31 2019 | 19:10 PM
തിരുവനന്തപുരം: ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മരടിലെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് സമുച്ചയത്തിലെ 30 പേര്‍ പിഴയടച്ച് നിയമനടപടികളില്‍ നിന്നു മുക്തരായി. 2017 മാര്‍ച്ച് 17ന് രജിസ്റ്റര്‍ ചെയ്ത 30 ആധാരങ്ങളിലാണ് ഉടമകള്‍ പിഴയടച്ച് പ്രശ്‌നം പരിഹരിച്ചത്. 30ല്‍ 29 ആധാരങ്ങളിലും 99,500 രൂപയാണ് വിലയായി രേഖപ്പെടുത്തിയിരുന്നത്.
അനധികൃത നിര്‍മാണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിക്കുന്ന ഹോളി ഫെയ്ത്തിലുള്ള 72 ആധാരങ്ങളിലാണ് മുദ്രപ്പത്രവിലയും രജിസ്‌ട്രേഷന്‍ ഫീസും കുറച്ചുകാണിച്ചതായി കണ്ടെത്തിയത്. പിഴയടച്ചവക്കു പുറമെ പിഴവ് കണ്ടെത്തിയ 42 ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം ഈ ഫ്‌ളാറ്റ് ഉടമകള്‍ക്കുള്‍പ്പെടെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."