മാത്യുവിന് ജാമ്യമില്ല; 12വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍
താമരശേരി: കൂടത്തായി കൊലപാത കേസില്‍ പ്രതിയായ എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് (ഒന്ന്) കോടതിയാണ് അപേക്ഷ തള്ളിയത്. ഇയാളെ നവംബര്‍ 12 വരെ റിമാന്‍ഡ് ചെയ്്തു. സിലി വധത്തില്‍ മാത്യുവിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞ 29 നാണ് കോടതി ഈ കേസില്‍ മാത്യുവിനെ മൂന്ന് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. കൂടാതെ മുഖ്യപ്രതിയായ ജോളിയെയും അന്വേഷണ സംഘം ഇന്നലെ കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ചു വീണ്ടും തെളിവെടുപ്പു നടത്തിയിരുന്നു. സിലിവധക്കേസിലെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ജോളിയെ ഇന്ന് താമരശേരി കോടതിയില്‍ ഹാജരാക്കും.
സിലി കൊലചെയ്യപ്പെട്ട ദിവസം അവരെ ആശുപത്രിയിലെത്തിച്ച ജോളിയുടെ കാര്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. കല്ല്യാണ വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഫ്രൈഡ് റൈസില്‍ സയനൈഡ് കലര്‍ത്തി നല്കിയ ശേഷം ഷാജുവിനു പല്ലു വേദനക്ക് ഡോക്ടറെ കാണിക്കാനും സിലിയോടൊപ്പം താമരശേരിയിലെ ഡന്റല്‍ ക്ലിനിക്കിലേക്ക് പോയതും ഇതേ കാറിലാണ്. ക്ളിനിക്കില്‍ വച്ച് തളര്‍ന്നു വീണ സിലിക്ക് കെയില്‍ കരുതിയ വിഷം കലര്‍ത്തിയ വെള്ളവും വിറ്റാമിന്‍ ഗുളികയും നല്കി. പിന്നീട് ഓമശ്ശേരിയിലെ ആശുപത്രിലെത്തിച്ചതും ഇതേ കാറിലായിരുന്നു. നാലുവര്‍ഷത്തോളം ഉപയോഗിച്ച ശേഷമാണ് ജോളി കാര്‍ കണ്ണൂര്‍ സ്വദേശിക്ക് വിറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."