'ഓരോ കുട്ടിയും ഒന്നാമനാണ്'നഗരസഭാ ടാലന്റ് ലാബ് പദ്ധതിക്ക് തുടക്കമായി
പൊന്നാനി: വിദ്യാര്‍ത്ഥികളുടെ കഴിവും അഭിരുചിയും കണ്ടെത്തി, പരിശീലനം നല്‍കി അവരെ പ്രതിഭകളാക്കി തീര്‍ക്കാന്‍ ലക്ഷ്യം വെച്ച്, പൊന്നാനി നഗരസഭയുടെ ടാലന്റ് ലാബ് പദ്ധതിക്ക് തുടക്കമായി.
പാഠപുസ്തകങ്ങളിലെ അറിവുകളുടെ ലോകതോടൊപ്പം ഓരോ കുട്ടിയുടെയും സര്‍ഗ്ഗാത്മകമായ അഭിരുചികളെ കണ്ടെത്തി, അത് പരിപോഷിപ്പിക്കാനുള്ള കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് സൂക്ഷ്മ നിരീക്ഷണ വിശകലനങ്ങളിലൂടെയാണ് കുട്ടികളുടെ അഭിരുചികളെ കണ്ടെത്തുന്നത്. തുടര്‍ന്ന് അതാതു സ്‌കൂളുകളില്‍ തന്നെ ഇതിനാവശ്യമായ പരിശീലനം ഒരുക്കും.
പ്രാദേശിക വിഭവശേഷിയെ പരമാവധി ഉപയോഗപ്പെടുത്തിയും, മറ്റുള്ള മേഖലകളിലെ കഴിവുള്ളവരെ വിദ്യാലയങ്ങളില്‍ എത്തിച്ചും, പരിശീലന പരിപാടികള്‍ നടത്താനാണ് തീരുമാനം. സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ഉള്‍പ്പെടെയുള്ള അഭിരുചിയെ പ്രോത്സാഹിപ്പിക്കാന്‍ സ്‌കൂളുകള്‍ തോറും എഴുത്തു പുരകള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
വിവിധ കായിക ഇനങ്ങളില്‍ അഭിരുചി കണ്ടെത്തി പ്രൈമറി തലംമുതല്‍ പരിശീലനം ഏര്‍പ്പെടുത്തും. ഫോട്ടോഗ്രാഫി, ശില്‍പനിര്‍മ്മാണം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം തുടങ്ങിയവയും ടാലെന്റ്‌റ് ലാബിന്റെ ഭാഗമായി സ്‌കൂളുകളില്‍ നടത്തപ്പെടും. പദ്ധതിയുടെ പരിശീലന പരിപാടി കവി പി.പി രാമചന്ദ്രന്‍ മാഷ് നിര്‍വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ നിസാര്‍, ധന്യ, രാമകൃഷ്ണന്‍, ശോഭന,നഗരസഭ സെക്രട്ടറി വിനോദ് കുമാര്‍, യു.ആര്‍.സി. പ്രോഗ്രാം ഓഫീസര്‍ ബാബു, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ടി. മുഹമ്മദ് ബഷീര്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ബിന്‍സി ഭാസ്‌കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."