യൂനിയന്‍ തെരഞ്ഞെടുപ്പ്; എസ്.എഫ്.ഐ വി.സിയെ ഉപരോധിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. 18 പേരെ പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട യു.ഡി.എസ്.എഫിന് അനുകൂലമായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. തുടര്‍ന്ന് പട്ടിക പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞു. ഈ സാഹചര്യം ഉണ്ടായത് കോടതിയില്‍ ശരിയായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തത് മൂലമാണെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ വിസിയെ ഉപരോധിച്ചത്. ഒരാഴ്ചക്കകം വിഷയത്തില്‍ തീരുമാനമുണ്ടാക്കി കോടതിയില്‍ സമര്‍പ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നിലവില്‍ 359 പേരാണ് വോട്ടര്‍ പട്ടികയിലുളളത്. കഴിഞ്ഞ പത്തൊമ്പതിന് പേര് ചേര്‍ക്കാന്‍ പറ്റാത്തവര്‍ക്ക് വിസി വീണ്ടും അവസരം നല്‍കുകയും തുടര്‍ന്ന് അധികൃതര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും അവസരം നല്കാന് പാടില്ലെന്നാണ് എസ്.എഫ്.ഐ വാദം.
ഇതിനോട് യോജിക്കാതെ സര്‍വകലാശാല മൂന്നാം തീയതി വരെ പേര് ചേര്‍ക്കാന്‍ അവസരം അനുവദിച്ചവരുടെ പേരുകള്‍ സ്വീകരിക്കില്ല എന്ന നോട്ടിഫിക്കേഷന്‍ നാലിനാണ് ഇറക്കിയതെന്നും സര്‍വകലാശാല ചെയ്തത് അംഗീകരിക്കാന്‍ ആകില്ലെന്നും പറഞ്ഞാണ് യുഡിഎസ്.എഫ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."