സ്വകാര്യസ്വത്ത് നശിപ്പിച്ചാല്‍ ശിക്ഷയും നഷ്ടപരിഹാരവും: ബില്‍ അവതരിപ്പിച്ചു
തിരുവനന്തപുരം: ഹര്‍ത്താല്‍, പ്രകടനം, ആഘോഷങ്ങള്‍ തുടങ്ങിയവയുടെ പേരില്‍ സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനുമുള്ള ബില്‍ സഭ സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. 2019ലെ കേരള സ്വകാര്യസ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നല്‍കലും ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ജി. സുധാകരനാണ് ബില്‍ അവതരിപ്പിച്ചത്.
വേണ്ടത്ര ഗൗരവത്തോടെയല്ല ബില്‍ തയാറാക്കിയിട്ടുള്ളതെന്നും പല കാര്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നു ടി.വി ഇബ്രാഹിം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ എത്രയാണെന്ന് വിശദമായി പറയുന്നില്ല. പഴുതുകളടച്ചല്ല ബില്‍ തയാറാക്കിയിട്ടുള്ളത്. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നും ഇബ്രാഹിം ആവശ്യപ്പെട്ടു.
ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് മന്ത്രി മറുപടി പറഞ്ഞു. നാശനഷ്ടം വരുത്തുന്ന വ്യക്തിക്ക് അഞ്ചു വര്‍ഷത്തേക്ക് തടവും പിഴയും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
തീയോ സ്‌ഫോടകവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയാല്‍ ജീവപര്യന്തമോ പത്തു വര്‍ഷം തടവോ പിഴയോയാണ് ശിക്ഷ. ജാമ്യം ലഭിക്കാത്ത കേസാകും രജിസ്റ്റര്‍ ചെയ്യുക. സ്വത്തോ പണമോ നല്‍കി ജാമ്യാപേക്ഷ നല്‍കിയാല്‍ പ്രോസിക്യൂഷന് ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ അവസരം നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."