റയലിന് തകര്‍പ്പന്‍ ജയം
മാഡ്രിഡ്: ലാലിഗയില്‍ തകര്‍പ്പന്‍ ജയവുമായി റയല്‍ മാഡ്രിഡിന്റെ തിരിച്ചുവരവ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലെഗാനസിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.
റോഡ്രിഗോ(7), ടോണി ക്രൂസ്(8), റാമോസ്(24), ബെന്‍സിമ(69), ലൂക്ക ജോവിക്(90+1)എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു. സീസണിന്റെ തുടക്കത്തില്‍ അല്‍പം നിറംമങ്ങിപ്പോയെങ്കിലും റയല്‍ മാഡ്രിഡ് തിരി
ച്ചുവരവിന്റെ പാതയിലാണിപ്പോള്‍.
2-1 എന്ന സ്‌കോറിന് ലെവന്റെ റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തി. വലന്‍സിയ സെവിയ്യ മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചു.
എതിരില്ലാത്ത മൂന്ന് ഗോളിന് അത്‌ലറ്റികോ ബില്‍ബാവോ എസ്പാനിയോളിനെ പരാജയപ്പെടുത്തി.
2-1 എന്ന സ്‌കോറിന് റയല്‍ ബെറ്റിസ് സെല്‍റ്റാവിഗോയെ പരാജപ്പെടുത്തി. ജയത്തോടെ ലീഗില്‍ 10 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി റയല്‍ ര@ണ്ടാം സ്ഥാനത്തെത്തി.
22 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാമത്. 20 പോയിന്റുമായി ഗ്രാനഡ മൂന്നാം സ്ഥാനത്തുള്ളപ്പോള്‍ 11 കളികള്‍ പൂര്‍ത്തിയാക്കി 20 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."